കിന്‍ഷാസ (കോംഗയുടെ തലസ്ഥാനം) :ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ എബോള വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1000 കഴിഞ്ഞു. കഴിഞ്ഞ ദിവസം പതിനാല് പേർ കൂടി മരിച്ചതോടെയാണ് മരണസംഖ്യ 1,450 ആയി. ആഗസ്റ്റിൽ ആണ് രോഗം പടർന്ന് പിടിക്കാൻ തുടങ്ങിയത്. ഒരു ലക്ഷത്തിലേറെ പേർക്ക് പ്രതിരോധമരുന്ന് നൽകിയതായി ആരോഗ്യവകുപ്പ് അധിക്യതർ പറഞ്ഞു. എബോള കൂടാതെ അഞ്ചാം പനിയും രാജ്യത്ത് പടർന്ന് പിടിച്ചിടുണ്ട്. 50,000 പേർക്ക് അഞ്ചാം പനി ബാധിച്ചതായും ആയിരത്തിലേറെ പേർ മരിച്ചതായുമാണ് കണക്ക്.
എബോള ബാധിച്ച് മരിച്ചവരുടെ എണ്ണം 1000 കവിഞ്ഞു
ആഫ്രിക്കന്‍ രാജ്യമായ കോംഗയില്‍ എബോള ബാധിച്ചവരുടെ എണ്ണം 1450 ആയി. അഞ്ചാംപനി ബാധിച്ചത് 50000 പേര്‍ക്കാണ്
കോംഗോയില്‍ എബോള ബാധിച്ച് മരിച്ചവരുടെ എണ്ണം 1000 കഴിഞ്ഞു
വവ്വാല്‍, കുരങ്ങ് എന്നിവ വഴിയാണ് വൈറസ് മനുഷ്യരിലെത്തുന്നത്. 2014-15 വര്‍ഷം പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ എബോള ബാധയെത്തുടര്‍ന്ന് 11,300 പേര്‍ മരിച്ചിരുന്നു.
Last Updated : May 4, 2019, 12:34 PM IST