കേരളം

kerala

ETV Bharat / international

കാമറൂണില്‍ ആദ്യ കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു - Cameroon covid 19

ഫെബ്രുവരിയില്‍ കാമറൂണ്‍ തലസ്ഥാനമായ യുവാന്‍ഡേയില്‍ എത്തിച്ചേര്‍ന്ന ഫ്രഞ്ച് പൗരനാണ് രോഗം സ്ഥിരീകരിച്ചത്

കാമറൂണ്‍ കൊവിഡ് 19  കൊവിഡ് 19 ബാധ  കാമറൂണ്‍ യുവാന്‍ഡേ  ആരോഗ്യ മന്ത്രാലയം  Cameroon virus case  Cameroon covid 19  corona virus
കാമറൂണില്‍ ആദ്യ കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു

By

Published : Mar 6, 2020, 4:46 PM IST

യുവാന്‍ഡേ: കാമറൂണില്‍ ആദ്യ കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഫെബ്രുവരിയില്‍ കാമറൂണ്‍ തലസ്ഥാനമായ യുവാന്‍ഡേയില്‍ എത്തിച്ചേര്‍ന്ന 58 വയസുകാരനായ ഫ്രഞ്ച് പൗരനാണ് രോഗം സ്ഥിരീകരിച്ചത്.

ഇയാളെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ നാല് കേസുകളും ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നിവിടങ്ങളില്‍ ഓരോ കേസുകൾ വീതവും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.

ABOUT THE AUTHOR

...view details