കേരളം

kerala

ETV Bharat / international

ഘാന വാഹനാപകടം: അറുപതിലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് - accident

ബസിന് തീപിടിച്ചതാണ് അപകടത്തിനു കാരണമായതെന്ന് അധികൃതർ. 28 പേരുടെ നില അതീവ ഗുരുതരം.

ഘാനയിലെ അക്രയിൽ നടന്ന വാഹനാപകടത്തിൽ അറുപതോളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

By

Published : Mar 23, 2019, 2:09 PM IST

ഘാനയിലെ അക്രയിൽ വാഹനാപകടത്തിൽ അറുപതോളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ബസിന് തീപിടിച്ചതാണ് അപകടത്തിനു കാരണമായതെന്ന് അധികൃതർ അറിയിച്ചു. ബസിൽ അമ്പതിലേറെ പേർ ഉണ്ടായിരുന്നതായി സൂചന.

അഗ്നിശമന സേനയും അടിയന്തരസേനയും സംഭവ സ്ഥലത്തെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 28 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നെന്നും കിൻതാംപൊ സർക്കാർ ആശുപത്രി ഡോക്ടർ ക്വാമ അഹിൻ വ്യക്തമാക്കി. ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിനു കാരണമെന്ന് പ്രാദേശിക മാധ്യമങ്ങൾ.

രാജ്യത്തെ മോശം റോഡുകളും ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതുമാണ് അപകടങ്ങൾക്കു കാരണം. അതിനാൽ ട്രാഫിക് നിയമങ്ങൾ പാലിക്കാൻ അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കാനുള്ള എല്ലാ മുൻകരുതലുകളും ഉടൻ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

ഘാനയിലെ ഹൈവേകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ, ഗതാഗത നിയമങ്ങൾ ജനങ്ങൾ പാലിക്കാത്തത് സാധരണമാണ്. ഘാന പൊലീസിന്‍റെ മോട്ടോർ ട്രാൻസ്പോർട്ട് ആൻഡ് ട്രാഫിക് ഡയറക്ടറേറ്റ് (എംടിടിഡി) പ്രകാരം ഓരോ ദിവസവും ശരാശരി ആറുപേർ മരിക്കുന്നുവെന്നാണ് റിപ്പോർട്ട്.

ABOUT THE AUTHOR

...view details