ജനീവ: ആഫ്രിക്കയിൽ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 1,68,464 ആയി ഉയർന്നു. ഇതുവരെ ഇവിടെ 4,700 പേർ രോഗബാധയെ തുടർന്ന് മരിച്ചതായി ലോകാരോഗ്യ സംഘടന വെള്ളിയാഴ്ച അറിയിച്ചു.
ആഫ്രിക്കയിൽ കൊവിഡ് കേസുകൾ 1,68,464
ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ സ്ഥിരീകരിച്ച കൊവിഡ് കേസുകളിൽ 73,000 ത്തിലധികം പേർ രോഗമുക്തി നേടിയിട്ടുണ്ട്. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ചത് ദക്ഷിണാഫ്രിക്കയിലാണ്.
ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ സ്ഥിരീകരിച്ച കൊവിഡ് കേസുകളിൽ 73,000 ത്തിലധികം പേർ രോഗമുക്തി നേടിയിട്ടുണ്ട്. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ചത് ദക്ഷിണാഫ്രിക്കയിലാണ്. ഇവിടെ 40,792 പേർക്ക് രോഗം സ്വീകരിച്ചിട്ടുണ്ട്. കൂടാതെ ഈജിപ്റ്റിൽ 28,615 പേർക്കും നൈജീരിയയിൽ 11,516 പേർക്കും രോഗം സ്വീകരിച്ചിട്ടുണ്ട്. ഈജിപ്ത്, ദക്ഷിണാഫ്രിക്ക, അൾജീരിയ എന്നീ രാജ്യങ്ങളിൽ 1088, 848, 681 എന്നിക്രമത്തിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
എന്നാൽ കഴിഞ്ഞ മാസത്തിൽ ലോകത്ത് കുറവ് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് ആഫ്രിക്കയിൽ ആണെന്നും ഏറ്റവും കുറവ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതും ആഫ്രിക്കയിൽ ആണെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞിരുന്നു.