മാപുട്ടോ: എത്യോപ്യന്‍ അഭയാര്‍ഥികള്‍ എന്ന് സംശയിക്കുന്ന 64 പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മൊസാംബിക്കിന്റെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയില്‍ കണ്ടെയ്നര്‍ ട്രക്കിനുള്ളിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
എത്യോപ്യന്‍ അഭയാര്‍ഥികള്‍ കണ്ടെയ്നര്‍ ട്രക്കില്‍ മരിച്ച നിലയില്‍
64 പേരാണ് സംഭവത്തില്‍ മരിച്ചത്
എത്യോപ്യന്‍ അഭയാര്‍ഥികള്‍ കണ്ടെയ്നര്‍ ട്രക്കില്‍ മരിച്ച നിലയില്‍
"എത്യോപ്യക്കാരെന്ന് സംശയിക്കുന്ന അനധികൃത കുടിയേറ്റക്കാരെ കണ്ടെയ്നര്‍ ട്രക്കിനുള്ളില്‍ നിന്നും കണ്ടെത്തി. ഇവരില്‍ 64 പേര് മരിച്ചിരുന്നു. 14 പേർ മാത്രമാണ് രക്ഷപ്പെട്ടത്," മുതിര്‍ന്ന ഉദ്യോഗസ്ഥന് അറിയിച്ചു.