കാമറൂണിൽ ആറ് സ്കൂൾ വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി - വിദ്യാർഥികളെ
അഞ്ച് ആൺകുട്ടികളെയും ഒരു പെൺകുട്ടിയെയുമാണ് വെള്ളിയാഴ്ച തട്ടിക്കൊണ്ടുപോയത്.
കാമറൂൺ: കാമറൂണിൽ അജ്ഞാത സംഘം ആറ് സ്കൂൾ വിദ്യാർഥികളെ തട്ടിക്കൊണ്ടു പോയി. മാതാപിതാക്കളെ കൃഷിയിൽ സഹായിച്ചുക്കൊണ്ടിരുന്ന കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയത്. അഞ്ച് ആൺകുട്ടികളെയും ഒരു പെൺകുട്ടിയെയുമാണ് സംഘം തട്ടിക്കൊണ്ടുപോയത്. ഇവരെ തട്ടിക്കൊണ്ടുപോയതിന് പിന്നിലുള്ള കാരണം വ്യക്തമല്ല. തട്ടിക്കൊണ്ടു പോയി കുറച്ചു സമയത്തിന് ശേഷം സംഘം പണം ആവശ്യപ്പെട്ട് മാതാപിതാക്കളെ വിളിച്ചിരുന്നു. എന്നാൽ ആവശ്യപ്പെട്ട പണം നൽകാൻ മാതാപിതാക്കൾക്ക് കഴിയില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷം സംഘം ഇവരെ ബന്ധപ്പെട്ടിട്ടില്ല. കുട്ടികൾക്കായി പ്രതിരോധ വകുപ്പും സുരക്ഷാ സേനയും സംയുക്തമായി തിരച്ചിൽ ആരംഭിച്ചു.