മൗറിറ്റാനിയ തീരത്ത് ബോട്ട് മുങ്ങി 58 കുടിയേറ്റക്കാർ മരിച്ചുവെന്ന് യു.എൻ
നവംബർ 27ന് ഗാബിയയിൽ നിന്ന് ആരംഭിച്ച ബോട്ടിൽ സ്ത്രീകളും കുട്ടികളുമടക്കം 150 പേരോളം ഉണ്ടായിരുന്നുവെന്നും ആഫ്രിക്കയിൽ എത്തിയപ്പോഴേക്കും ഇന്ധനം തീരാറായിരുന്നെന്നും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർ പറയുന്നു
മൗറിറ്റാനിയ:കുടിയേറ്റക്കാർ സഞ്ചരിച്ച ബോട്ട് മൗറിറ്റാനിയ തീരത്ത് മുങ്ങി 58 കുടിയേറ്റക്കാർ മരിച്ചതായി യുഎൻ മൈഗ്രേഷൻ ഏജൻസി. മൗറീഷ്യൻ അധികൃതരുടെ ഇടപെടലിനെ തുടർന്ന് 83 പേരോളം നീന്തി കരക്കെത്തിയെന്ന് ഇൻ്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ പ്രസ്താവനയിൽ പറഞ്ഞു. നവംബർ 27ന് ഗാബിയയിൽ നിന്ന് ആരംഭിച്ച ബോട്ടിൽ സ്ത്രീകളും കുട്ടികളുമടക്കം 150 പേരോളം ഉണ്ടായിരുന്നുവെന്നും ആഫ്രിക്കയിൽ എത്തിയപ്പോഴേക്കും ഇന്ധനം തീരാറായിരുന്നെന്നും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർ പറഞ്ഞു. രക്ഷപ്പെട്ടവർക്ക് ആവശ്യമായ പിന്തുണയും സഹായവും ചെയ്യുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് മൗറിറ്റാനിയയിലെ ഐഒഎം ചീഫ് ഓഫ് മിഷൻ ഓഫീസർ ലോറ ലുങ്കരോട്ടി അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.