കേരളം

kerala

ETV Bharat / headlines

ദക്ഷിണേന്ത്യ തൂത്ത് വാരാന്‍ ഒരുങ്ങി കോണ്‍ഗ്രസ് - രാഹുല്‍ ഗാന്ധി

മൂന്ന് സംസ്ഥാനങ്ങളുടെ സംഗമസ്ഥാനമായ വയനാട്ടില്‍ രാഹുല്‍ മത്സരിക്കുന്നത് ദക്ഷിണേന്ത്യയിലാകെ ഗുണം ചെയ്യുമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ്

രാഹുല്‍

By

Published : Mar 31, 2019, 1:32 PM IST

Updated : Mar 31, 2019, 1:54 PM IST

ഇതാദ്യമായാണ് ഒരു പ്രധാനമന്ത്രി സ്ഥാനാർഥി കേരളത്തില്‍ തെരഞ്ഞെടുപ്പ് മത്സരത്തിന് എത്തുന്നത്. അതുക്കൊണ്ട് തന്നെ ആവേശത്തിലാണ് കേരളത്തിലെ യുഡിഎഫ് പ്രവർത്തകർ. അമേഠിക്ക് പുറമെയാണ് രാഹുല്‍ വയനാട്ടിലും മത്സരിക്കുന്നത്. പരാജയ ഭീതി കൊണ്ടല്ല അമേഠിക്ക് പുറമെ വയനാട് തിരഞ്ഞെടുത്തത്. മറിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ മൂല്യം സംരക്ഷിക്കാനാണ് ഇതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ്ങ് സുർജെവാല പറഞ്ഞു. സ്മൃതി ഇറാനി ഇത്തവണ ഹാട്രിക് പരാജയം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥിത്വം പ്രഖ്യാപിച്ചെങ്കിലും നാമനിർദ്ദേശ പത്രിക എന്ന് നല്‍കണമെന്ന കാര്യത്തില്‍ തീരുമാനമായില്ല. രാഹുലിന്‍റെ വരവോടെ ദക്ഷിണേന്ത്യയില്‍ മേല്‍കൈ നേടാനാവുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. വയനാട്ടിലെ പ്രചാരണത്തില്‍ സോണിയയും പ്രിയങ്കയും എത്തുമെന്ന കാര്യത്തിലും പ്രവർത്തകർക്ക് സംശയമില്ല. കേരളത്തില്‍ കഴിഞ്ഞ പ്രാവശ്യം നേടിയതിനെക്കാളേറെ സീറ്റും യുഡിഎഫ് ഇക്കുറി പ്രതീക്ഷിക്കുന്നു. രാഹുലിനെ നേരിടാൻ ബിജെപി ശക്തനായ സ്ഥാനാർഥിയെ ആയിരിക്കും വയനാട്ടില്‍ കൊണ്ടുവരിക. നിലവില്‍ ബിഡിജെഎസിനാണ് വയനാട്. എല്‍ഡിഎഫിലാകട്ടെ സിപിഐയുടെ മണ്ഡലമാണ് വയനാട്. രാഹുല്‍ സ്ഥാനാര്‍ഥിയായി വന്നാലും പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പിപി സുനീറിനെ പിന്‍വലിക്കില്ലെന്നും സിപിഎം മണ്ഡലം ഏറ്റെടുക്കില്ലെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നത്. രാഹുലിന്‍റെ പേര് ആദ്യം പ്രഖ്യാപിച്ച് പിന്നീട് അനിശ്ചിത്വമായപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആശ്വാസത്തിലായിരുന്നു. ഇനി രാഹുലിന്‍റെ വരവിനെ ഏത് രീതിയില്‍ നേരിടണമെന്ന തന്ത്രങ്ങള്‍ മെനയുകയാണ് എല്‍ഡിഎഫും എന്‍ഡിഎയും.

ദക്ഷിണേന്ത്യ തൂത്ത് വാരാന്‍ ഒരുങ്ങി കോണ്‍ഗ്രസ്
Last Updated : Mar 31, 2019, 1:54 PM IST

ABOUT THE AUTHOR

...view details