ചിങ്ങം: മതപരമായ ചടങ്ങുകളിൽ ഇന്ന് നിങ്ങൾ പങ്കെടുക്കാനുള്ള സാധ്യതയുണ്ട്. തീർഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള സാധ്യതയുമുണ്ട്. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വിദേശത്തുള്ള നിങ്ങളുടെ പ്രിയപ്പെട്ടവരിൽ നിന്ന് ശുഭവാർത്ത പ്രതീക്ഷിക്കാം. നിങ്ങൾ നിങ്ങളുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. കുട്ടികളുടെ ഭാവിയെക്കുറിച്ചുള്ള ആലോചനകൾ നിങ്ങളെ മാനസികമായി അസ്വസ്ഥമാക്കിയേക്കും.
കന്നി: ഇന്ന് നിങ്ങൾക്ക് വളരെ മികച്ച ഒരു ദിവസമായിരിക്കും. പേരും പ്രശസ്‌തിയും ഇന്ന് നിങ്ങളെ തേടിയെത്തും. ബിസിനസ് ചെയ്യുന്നവർക്ക് ഇന്ന് മികച്ച ലാഭം ലഭിക്കും. സുഹൃത്തുക്കളോടൊപ്പം ഒരു യാത്ര പോകാനുള്ള സാധ്യതയുണ്ട്. ഇത് നിങ്ങളുടെ മനസിന് ഉണർവേകും.
തുലാം: മാനസികമായും ശാരീരികമായും ഇന്ന് നിങ്ങൾക്ക് നല്ല ദിവസമാണ്. തൊഴിൽ സ്ഥലത്തും ഇന്ന് നിങ്ങൾക്ക് വളരെ മികച്ച ദിവസമാണ്. നിങ്ങൾ ഇന്ന് കുടുംബാംഗങ്ങളുമായി ഒരുപാട് സമയം ചെലവഴിക്കും. ഇന്ന് നിങ്ങൾ ചെയ്യുന്ന ജോലിയിൽ വിജയം കൈവരിക്കും.
വൃശ്ചികം: ഇന്ന് നിങ്ങൾ മറ്റുള്ളവരുമായി വാക്കേറ്റത്തിൽ ഏർപ്പെടാനുള്ള സാധ്യതയുണ്ട്. അത് ഒഴിവാക്കണം. കുട്ടികളുമായി ബന്ധപ്പെട്ട ആശങ്കകൾ നിങ്ങളെ മാനസിക സമ്മർദ്ദത്തിലേക്ക് നയിക്കാം. വിദ്യാർഥികൾ വിജയിക്കാനുള്ള സാധ്യതയുണ്ട്. അത് അവരുടെ ഉത്സാഹം വർധിപ്പിക്കും. ഓഹരി വിപണിയിലോ പന്തയമത്സരങ്ങളിലോ നിക്ഷേപം നടത്തുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. യാത്ര പോകുന്നതും ഒഴിവാക്കുക.
ധനു: ഇന്ന് നിങ്ങൾ മനസികമായി നല്ല അവസ്ഥയിലായിരിക്കില്ല. കുടുംബാംഗങ്ങളുമായി വഴക്കിടാനുള്ള സാധ്യതയുണ്ട്. വസ്‌തുവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കണം. ഇന്ന് ധനപരമായി നഷ്‌ടം നേരിടാനുള്ള സാധ്യതയുണ്ട്.
മകരം: സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും നിങ്ങൾ ഇന്ന് സന്തോഷത്തോടെ സമയം ചെലവഴിക്കും. വസ്‌തുവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്. ജോലിചെയ്യുന്നവർക്കും വിദ്യാർഥികൾക്കും ഇന്ന് ശുഭദിവസമാണ്. ശാരീരികവും മാനസികവുമായ ആരോഗ്യം നിങ്ങളെ മുന്നോട്ട് നയിക്കും.