പ്രണയബന്ധം പിരിഞ്ഞതിന് ശേഷം തമ്മിൽ യാതൊരു സൗഹൃദവും സൂക്ഷിക്കാത്തവരാണ് നമുക്ക് ചുറ്റുമുള്ള ഭൂരിഭാഗം പേരും. എന്നാൽ പ്രണയത്തിൽ നിന്ന് പിന്മാറിയിട്ടും പരസ്‌പരമുള്ള നല്ല സൗഹൃദം മുന്നോട്ട് കൊണ്ടുപോകുകയാണ് ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനും അദ്ദേഹത്തിന്‍റെ മുൻ കാമുകി സംഗീത ബിജ്‌ലാനിയും. ഇരുവരും ഒന്നിച്ച് സൗഹൃദം കൈമാറുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
സൗഹൃദം പങ്കുവച്ച് സൽമാൻ ഖാനും മുന്‍ കാമുകി സംഗീത ബിജ്‌ലാനിയും; ദൃശ്യങ്ങൾ വൈറൽ - കിസി കാ ഭായ് കിസി കി ജാൻ
വേർപിരിഞ്ഞതിന് ശേഷവും ശത്രുതയില്ലാതെ സല്‍മാനും സംഗീതയും സൗഹൃദം തുടരുന്നുവെന്ന് തെളിയിക്കുന്നതാണ് വൈറല്‍ വീഡിയോ
വർഷങ്ങളായി, ഖാന്ദനിൽ നടക്കുന്ന ചെറുതും വലുതുമായ എല്ലാ പരിപാടികളിലും സംഗീത പതിവായി പങ്കെടുക്കാറുണ്ട്. ശനിയാഴ്‌ച സൽമാൻ ഖാന്‍റെ ഇളയ സഹോദരി അർപ്പിത ഖാൻ ശർമയുടെ ഈദ് ബാഷിലും സംഗീത തന്‍റെ സാന്നിധ്യം രേഖപ്പെടുത്തി. അർപ്പിതയുടെ ഈദ് ബാഷിന് ശേഷം സംഗീതയും സൽമാനും ഒന്നിച്ച് അർപ്പിതയുടെ വീട്ടിൽ നിന്നിറങ്ങുന്നതും ഇരുവഴികളിലേക്ക് പിരിയുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഇരുവരും പരസ്‌പരം സന്തോഷവും സൗഹൃദവും പങ്കുവയ്‌ക്കുന്നതാണ് ദൃശ്യം. ആരാധകർ ഇരുകൈയ്യും നീട്ടിയാണ് വീഡിയോ സ്വീകരിച്ചത്.
'കിസി കാ ഭായ് കിസി കി ജാൻ': ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന്‍റെ ഈദ് റിലീസായി തിയേറ്ററുകളിൽ എത്തിയ 'കിസി കാ ഭായ് കിസി കി ജാൻ' എന്ന ചിത്രം വിജയകരമായി പ്രദശനം തുടരുകയാണ്. ഏപ്രിൽ 21ന് റിലീസ് ചെയ്‌ത ചിത്രം പ്രദർശനദിനം തന്നെ ഭേദപ്പെട്ട കലക്ഷൻ സ്വന്തമാക്കി. തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യ ദിന കലക്ഷൻ 15.81 കോടി രൂപയാണ്. രണ്ടാം ദിനം ചിത്രം ബോക്‌സ് ഓഫിസിൽ കുതിച്ചുയർന്നു. 25 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. ഇതോടെ ആകെ 41 കോടി രൂപ കലക്ഷൻ നേടി.