കേരളം

kerala

ETV Bharat / entertainment

Mammootty starrer Kannur Squad കണ്ണൂര്‍ സ്‌ക്വാഡിന് ഗംഭീര പ്രതികരണം; 160 ല്‍ നിന്ന് 250 തിയേറ്ററുകളിലേയ്‌ക്ക് - മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങള്‍

Kannur Squad shows increased മമ്മൂട്ടി കമ്പനി നിർമ്മിച്ച നാലാമത്തെ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് തിയേറ്ററുകളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്...

മമ്മൂട്ടി  Mammootty starrer Kannur Squad  Mammootty  Kannur Squad  Kannur Squad shows increased  കണ്ണൂര്‍ സ്വാഡിന് ഗംഭീര പ്രതികരണം  കണ്ണൂർ സ്‌ക്വാഡ്  കണ്ണൂർ സ്‌ക്വാഡ് കൂടുതല്‍ തിയേറ്ററുകളിലേയ്‌ക്ക്  മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങള്‍  മമ്മൂട്ടി കമ്പനി ചിത്രങ്ങള്‍
Mammootty starrer Kannur Squad

By ETV Bharat Kerala Team

Published : Sep 29, 2023, 10:11 AM IST

കഴിഞ്ഞ ദിവസം തിയേറ്ററുകളില്‍ എത്തിയ മെഗാ സ്‌റ്റാർ മമ്മൂട്ടിയുടെ (Mammootty) 'കണ്ണൂർ സ്‌ക്വാഡി'ന് (Kannur Squad) മികച്ച പ്രതികരണം. പ്രദര്‍ശന ദിനം തന്നെ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്. മമ്മൂട്ടി കമ്പനി നിർമ്മിച്ച നാലാമത്തെ ചിത്രം ലോക വ്യാപകമായി പ്രേക്ഷകരുടെ പോസിറ്റീവ് പ്രതികരണങ്ങളുമായി മുന്നോട്ടു കുതിക്കുകയാണ്.

160 തിയേറ്ററുകളില്‍ നിന്നും 250 തിയേറ്ററുകളിലേയ്‌ക്ക്

ആദ്യ ദിനം ലഭിച്ച ഗംഭീര പ്രേക്ഷക അഭിപ്രായങ്ങൾക്ക് ശേഷം പ്രേക്ഷകരുടെ ആവശ്യപ്രകാരം ഇന്ന് മുതൽ 'കണ്ണൂർ സ്‌ക്വാഡ്' കൂടുതൽ തിയേറ്ററുകളിലേക്ക് പ്രദര്‍ശനത്തിന് എത്തുകയാണ്. പ്രദര്‍ശന ദിനം കേരളത്തിൽ 165 കേന്ദ്രങ്ങളിൽ റിലീസ് ചെയ്‌ത ചിത്രം ഇന്ന് മുതൽ 250ൽ പരം തിയേറ്ററുകളിൽ പ്രദർശിപ്പിക്കും. കേരളത്തിൽ മാത്രം ഒറ്റ ദിനം ആയിരം ഷോകളിലേയ്‌ക്ക് കുതിയ്‌ക്കുകയാണ് 'കണ്ണൂർ സ്‌ക്വാഡ്'.

കണ്ണൂര്‍ സ്വാഡിന് ഗംഭീര പ്രതികരണം

പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ച് ആദ്യ ദിനം 75 അധിക ലേറ്റ് നൈറ്റ് ഷോകള്‍ ചിത്രത്തിന് ഉണ്ടായിരുന്നു. വരും ദിവസങ്ങളിൽ സിനിമയ്‌ക്ക് ലഭിക്കുന്ന വൻ സ്വീകാര്യതയുടെ ഭാഗമായി കൂടുതൽ വിദേശ രാജ്യങ്ങളിൽ ചിത്രം റിലീസ് ചെയ്യുമെന്ന് ട്രൂത്ത് ഗ്ലോബൽ ഫിലിംസും അറിയിച്ചിട്ടുണ്ട്.

Also Read:Mammootty Kannur Squad Trailer ട്രെന്‍ഡായി മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡ്; ഒരു ദിനം 1.8 ദശലക്ഷം കാഴ്‌ചക്കാര്‍

റോബി വർഗീസ് രാജിന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ബിഗ് ബജറ്റിൽ ഒരുക്കിയ ഇൻവെസ്‌റ്റിഗേറ്റിംഗ് ത്രില്ലറില്‍ മമ്മൂട്ടിയുടെ പവർ പാക്ക്ഡ് പെർഫോമൻസ് ആണ് കാണാനായത്. 'റോഷാക്കി'നും 'നൻപകൽ നേരത്ത് മയക്ക'ത്തിനും കിട്ടിയ മികച്ച പ്രതികരണങ്ങൾക്ക് ശേഷം പ്രേക്ഷകര്‍ ഏറ്റെടുത്ത മമ്മൂട്ടി ചിത്രം കൂടിയാണിത്.

ദുൽഖർ സൽമാന്‍റെ വേഫേറെർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത്. ഷാഫിയുടെ കഥയിൽ റോണിയും ഷാഫിയും ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്. സുഷിൻ ശ്യാം സംഗീതവും നിർവഹിച്ചു. ഡോക്‌ടർ റോണി, വിജയരാഘവൻ, കിഷോർ, അസീസ് നെടുമങ്ങാട്, ശബരീഷ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരന്നു.

ഛായാഗ്രഹണം - മുഹമ്മദ് റാഫിൽ, എഡിറ്റിംഗ് - പ്രവീൺ പ്രഭാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ്‌ - ജിബിൻ ജോൺ, അരിഷ് അസ്ലം, അസോസിയേറ്റ് ഡയറക്ടേഴ്‌സ്‌ - വിടി ആദർശ്, വിഷ്‌ണു രവികുമാർ, മേക്കപ്പ് - റോണക്‌സ്‌ സേവ്യർ, വസ്ത്രാലങ്കാരം - അഭിജിത്, അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ക്യാമറാമാൻ - റിജോ നെല്ലിവിള, പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസർ - എസ്‌ ജോർജ്, ലൈൻ പ്രൊഡ്യൂസർ - സുനിൽ സിംഗ്, പ്രൊഡക്ഷൻ ഡിസൈനർ - ഷാജി നടുവിൽ, സൗണ്ട് ഡിസൈൻ - ടോണി ബാബു എംപിഎസ്ഇ, വിഎഫ്എക്‌സ്‌ - ഡിജിറ്റൽ ടർബോ മീഡിയ, ഡിസൈൻ - ആന്‍റണി സ്‌റ്റീഫൻ, ടൈറ്റിൽ ഡിസൈൻ - അസ്തെറ്റിക് കുഞ്ഞമ്മ, സ്‌റ്റിൽസ് - നവീൻ മുരളി, ഡിജിറ്റൽ മാർക്കറ്റിംഗ് - വിഷ്‌ണു സുഗതൻ, വിതരണം ഓവർസീസ് - ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, പിആർഒ - പ്രതീഷ് ശേഖർ എന്നിവരും നിര്‍വഹിച്ചു.

Also Read:Mammootty In Bazooka Movie Location : ബസൂക്ക സെറ്റില്‍ മമ്മൂട്ടി, മഞ്ഞ ജാക്കറ്റില്‍ സ്‌റ്റൈലായി താരം ; ചിത്രം വൈറല്‍

ABOUT THE AUTHOR

...view details