കേരളം

kerala

ETV Bharat / entertainment

Kurukkan| 'ഈശ്വരൻ ലഞ്ചിന് പോയൊരു നേരത്ത്...'; ശ്രദ്ധനേടി 'കുറുക്കൻ' ലിറിക്കൽ വീഡിയോ - ഷൈന്‍ ടോം ചാക്കോ

വിനീത് ശ്രീനിവാസന്‍, ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം ജൂലൈ 27ന് റിലീസ് ചെയ്യും

Eeshwaran Lunchinu  ഈശ്വരൻ ലഞ്ചിന് പോയൊരു നേരത്ത്  കുറുക്കൻ ലിറിക്കൽ വീഡിയോ  കുറുക്കൻ  കുറുക്കൻ വീഡിയോ ഗാനം  Kurukkan Lyrical Video Eeshwaran Lunchinu  Eeshwaran Lunchinu Lyrical Video  Lyrical Video  Kurukkan  Kurukkan Lyrical Video song  Kurukkan Lyrical Video  Maha Subair Varnachitra  Jayalal Divakaran  ജയലാല്‍ ദിവാകരന്‍  വിനീത് ശ്രീനിവാസന്‍  Vineeth Sreenivasan  ശ്രീനിവാസന്‍  Sreenivasan  ഷൈന്‍ ടോം ചാക്കോ  Shine Tom Chacko
കുറുക്കൻ

By

Published : Jul 22, 2023, 11:00 PM IST

വിനീത് ശ്രീനിവാസന്‍ (Vineeth Sreenivasan), ശ്രീനിവാസന്‍ (Sreenivasan), ഷൈന്‍ ടോം ചാക്കോ (Shine Tom Chacko) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജയലാല്‍ ദിവാകരന്‍ (Jayalal Divakaran) സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുറുക്കന്‍' (Kurukkan). പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്‍റെ ലിറിക്കൽ വീഡിയോ ഗാനം (Lyrical Video) റിലീസായി. 'ഈശ്വരൻ ലഞ്ചിന് പോയൊരു നേരത്ത്...' ( Eeshwaran Lunchinu) എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.

ഉണ്ണി ഇളയരാജയാണ് ഗാനത്തിന്‍റെ സംഗീത സംവിധായകൻ. മനു മഞ്ജിതിന്‍റേതാണ് ഈ വേറിട്ട ഗാനത്തിന്‍റെ വരികൾ. 'കടുവ' എന്ന ചിത്രത്തിലെ പാലാപ്പള്ളി എന്ന ഗാനം ആലപിച്ച് പ്രേക്ഷക മനസിൽ ചേക്കേറിയ അതുൽ നറുകരയാണ് 'കുറുക്കനി'ലെ പുതിയ പാട്ട് ആലപിച്ചിരിക്കുന്നത്.

വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ (Maha Subair Varnachitra) നിർമിക്കുന്ന 'കുറുക്കൻ' ജൂലൈ 27നാണ് തിയേറ്ററുകളില്‍ പ്രദർശനത്തിനെത്തുക. സുധീര്‍ കരമന, ശ്രീകാന്ത് മുരളി, ദിലീപ് മേനോൻ, ജോജി ജോണ്‍, അശ്വത് ലാല്‍, ബാലാജി ശര്‍മ്മ, കൃഷ്‌ണന്‍ ബാലകൃഷ്‌ണന്‍, നന്ദന്‍ ഉണ്ണി, അസീസ് നെടുമങ്ങാട്, മാളവികാ മേനോന്‍, ഗൗരി നന്ദ, ശ്രുതി ജയൻ, അഞ്ജലി സത്യനാഥ്, അന്‍സിബാ ഹസ്സന്‍, തുടങ്ങിയ പ്രമുഖരും ചിത്രത്തില്‍ അഭിനയിക്കുന്നു.

അതേസമയം അച്ഛനും മകനും ഒന്നിച്ചെത്തുന്ന സിനിമയെന്ന പ്രത്യേകതയുമുണ്ട് 'കുറുക്കന്‍' എന്ന ഈ ചിത്രത്തിന്. ഒരിടവേളയ്‌ക്ക് ശേഷം ശ്രീനിവാസന്‍ അഭിനയ ജീവിതത്തിലേയ്‌ക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്‍റെ സെന്‍സറിങ് പൂര്‍ത്തിയായ വിവരം അണിയറ പ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്.

ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്. പുതിയ പോസ്‌റ്ററിനൊപ്പമാണ് 'കുറുക്കന്' ക്ലീന്‍ യു കിട്ടിയ വിവരം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. തംസ് അപ്പുമായി നില്‍ക്കുന്ന വിനീതിനെയും ശ്രീനിവാസനെയും ഷൈനിനെയും പുതിയ പോസ്‌റ്ററിൽ കാണാം.

മനോജ് റാംസിങ് (Manoj Ramsingh) ആണ് കോമഡിക്കും പ്രാധാന്യമുള്ള ഈ ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും എഴുതുന്നത്. ജിബു ജേക്കബ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് രഞ്ജന്‍ ഏബ്രഹാം ആണ്.

അടുത്തിടെയാണ് 'കുറുക്കന്‍റെ' ട്രെയിലര്‍ റിലീസായത്. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലർ വളരെ രസകരമായാണ് അണിയിച്ചൊരുക്കിയത്. ശ്രീനിവാസന്‍റെ കഥാപാത്രം കോടതിയില്‍ സാക്ഷി പറയുന്ന രംഗത്തോടെയാണ് ട്രെയിലര്‍ തുടങ്ങുന്നത്. സ്ഥിരം കള്ളസാക്ഷി പറയുന്ന കൃഷ്‌ണന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത് എന്നാണ് ട്രെയിലര്‍ വ്യക്തമാക്കുന്നത്. അതേസമയം, കൃഷ്‌ണന്‍ കള്ള സാക്ഷി പറയുന്ന അതേ കേസിന്‍റെ അന്വേഷണവുമായി വിനീത് ശ്രീനിവാസന്‍റെ പൊലീസ് കഥാപാത്രവും എത്തുന്നു.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - സൈനുദ്ദീൻ, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ജോസഫ് നെല്ലിക്കല്‍, കോസ്റ്റ്യൂം - സുജിത് മട്ടന്നൂര്‍, മേക്കപ്പ് - ഷാജി പുല്‍പ്പള്ളി, അസോസിയേറ്റ് ഡയറക്‌ടര്‍ - അനീഷ് സുകുമാരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷെമീജ് കൊയിലാണ്ടി, സ്റ്റിൽസ് - പ്രേംലാൽ പട്ടാഴി, പരസ്യകല - കോളിൻസ് ലിയോഫിൽ, വിതരണം - വർണ്ണച്ചിത്ര ബിഗ് സ്‌ക്രീൻ, പിആർഒ - എഎസ് ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

ABOUT THE AUTHOR

...view details