തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ താൻ സത്യത്തിനൊപ്പമാണെന്ന് നടൻ കുഞ്ചാക്കോ ബോബൻ. നടിയോടൊപ്പം എന്നതിലുപരി താൻ സത്യത്തിനൊപ്പമാണ് നിന്നിട്ടുള്ളത്. സത്യം ആരുടെ ഭാഗത്താണെങ്കിലും അത് തന്നെ വിജയിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും നടൻ പറഞ്ഞു.
'നടിയോടൊപ്പം എന്നതിലുപരി സത്യത്തിനൊപ്പം'; നടിയെ ആക്രമിച്ച കേസിൽ പ്രതികരിച്ച് കുഞ്ചാക്കോ ബോബൻ - Devadhoothar paadi Song Viral video
പുതിയ ചിത്രത്തിന്‍റെ പ്രൊമോഷന്‍ പരിപാടിക്കിടെ നടിയെ ആക്രമിച്ച കേസിൽ പ്രതികരണവുമായി നടന്‍ കുഞ്ചാക്കോ ബോബൻ
'നടിയോടൊപ്പം എന്നതിലുപരി സത്യത്തിനൊപ്പം'; നടിയെ ആക്രമിച്ച കേസിൽ പ്രതികരിച്ച് കുഞ്ചാക്കോ ബോബൻ
കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി നടന്ന വാർത്താസമ്മേളനത്തിലായിരുന്നു താരത്തിന്‍റെ പ്രതികരണം. ചിത്രത്തിലെ നായിക ഗായത്രി ശങ്കർ, സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ, നിർമാതാവ് സന്തോഷ് ടി. കുരുവിള, ഗായകൻ ബിജു നാരായണൻ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.