ഇന്ദ്രൻസ്, ഉർവശി തകർപ്പൻ കോംബോയുമായി എത്തുന്ന 'ജലധാര പമ്പ്‌സെറ്റ് സിന്‍സ് 1962' (Jaladhara Pumpset Since 1962) ചിത്രത്തിലെ ട്രെയിലർ പുറത്ത്. കോര്‍ട്ട് റൂം പശ്ചാത്തലമാക്കി ഒരുക്കിയ ഈ ആക്ഷേപ ഹാസ്യ ചിത്രത്തിന്‍റെ രസകരമായ ട്രെയിലർ മികച്ച പ്രതികരണമാണ് നേടുന്നത്. ചലച്ചിത്ര താരങ്ങളായ ദിലീപ്, ഇന്ദ്രജിത്ത്, ആസിഫ് അലി, ആന്‍റണി വര്‍ഗീസ്, സുരാജ് വെഞ്ഞാറമ്മൂട്, ധ്യാന്‍ ശ്രീനിവാസന്‍, സംവിധായകൻ ലാല്‍ ജോസ് തുടങ്ങിയവരാണ് സമൂഹ മാധ്യമങ്ങളിലൂടെ ട്രെയിലര്‍ പ്രേക്ഷകരുമായി പങ്കുവച്ചത്.
വണ്ടര്‍ഫ്രെയിംസ് ഫിലിംലാന്‍ഡിന്‍റെ ബാനറില്‍ ബൈജു ചെല്ലമ്മ, സാഗര്‍, സനിത ശശിധരന്‍ എന്നിവര്‍ ചേര്‍ന്ന് നിർമിക്കുന്ന 'ജലധാര പമ്പ്‌സെറ്റ് സിന്‍സ് 1962' ആശിഷ് ചിന്നപ്പയാണ് സംവിധാനം ചെയ്യുന്നത്. വണ്ടര്‍ഫ്രെയിംസ് ഫിലിംലാന്‍ഡിന്‍റെ ആദ്യ നിര്‍മാണ സംരംഭം കൂടിയാണ് 'ജലധാര പമ്പ്‌സെറ്റ് സിന്‍സ് 1962'.
ഉര്‍വശി, ഇന്ദ്രന്‍സ് എന്നിവരെ കൂടാതെ സാഗര്‍, ജോണി ആന്‍റണി, ടി ജി രവി, വിജയരാഘവന്‍, അല്‍ത്താഫ്, ജയന്‍ ചേര്‍ത്തല, ശിവജി ഗുരുവായൂര്‍, സജി ചെറുകയില്‍, കലാഭവന്‍ ഹനീഫ്, തങ്കച്ചന്‍ വിതുര, വിഷ്‌ണു ഗോവിന്ദന്‍, സനുഷ, നിഷ സാരംഗ്, അഞ്ജലി സുനില്‍ കുമാര്‍, സ്‌നേഹ ബാബു, ഷൈലജ അമ്പു, നിത കര്‍മ്മ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.
ചിരിയുണര്‍ത്തുന്ന നിരവധി രംഗങ്ങൾ കോർത്തിണക്കിയാണ് ട്രെയിലർ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഏതായാലും ചിത്രം തിയേറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തും എന്നുറപ്പ്. നേരത്തെ പുറത്തുവന്ന ഉര്‍വശിയും ഇന്ദ്രന്‍സും തമ്മിലുള്ള കൗണ്ടര്‍ സംഭാഷണം അടങ്ങിയ, 49 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള സ്‌നീക്ക് പീക്ക് വീഡിയോയും കയ്യടി നേടിയിരുന്നു.
പ്രജിന്‍ എം പിയ്‌ക്കൊപ്പം ആശിഷ് ചിന്നപ്പയും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത്. സനു കെ ചന്ദ്രന്‍റേതാണ് കഥ. സജിത്ത് പുരുഷന്‍ ഛായാഗ്രഹണവും രതിന്‍ രാധാകൃഷ്‌ണന്‍ എഡിറ്റിങും നിർവഹിക്കുന്നു. സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്നത് കൈലാസ് ആണ്.
ആര്‍ട്ട് - ദിലീപ് നാഥ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ബിജു കെ തോമസ്, മേക്കപ്പ് - സിനൂപ് രാജ്, ഗാനരചന - ബി കെ ഹരിനാരായണന്‍, മനു മഞ്ജിത്ത്, കോസ്റ്റ്യൂം - അരുണ്‍ മനോഹര്‍, സൗണ്ട് ഡിസൈന്‍ - ധനുഷ് നായനാര്‍, ഓഡിയോഗ്രാഫി - വിപിന്‍ നായര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്‌ടര്‍ - രാജേഷ് അടൂര്‍, കാസ്റ്റിംഗ് ഡയറക്‌ടര്‍ - ജോഷി മേടയില്‍, കൊറിയോഗ്രാഫി - സ്പ്രിംഗ് , വി എഫ് എക്‌സ് - ശബരീഷ് (ലൈവ് ആക്ഷന്‍ സ്റ്റുഡിയോസ്), ട്രെയിലര്‍ കട്ട് - ഫിന്‍ ജോര്‍ജ് വര്‍ഗീസ്, സ്റ്റില്‍ - നൗഷാദ് കണ്ണൂര്‍, ഡിസൈന്‍ - മാ മി ജോ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ. പാലക്കാടാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടന്നത്.
READ ALSO:Jailer showcase| രജനിയുടെ താണ്ഡവം, മലയാളം പറഞ്ഞ് വിനായകനും; 'ജയിലർ' ഷോക്കേസ് എത്തി