ഹൈദരാബാദ്: ഇന്‍സ്‌റ്റഗ്രാമിൽ പങ്കുവച്ച ഒരു പോസ്‌റ്റിലൂടെ സമൂഹ മാധ്യമത്തിൽ ചർച്ചയായി ഹിന ഖാനും കാമുകൻ റോക്കി ജയ്‌സ്വാളും. കഴിഞ്ഞ ദിവസം പോസ്‌റ്റ് ചെയ്‌ത ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയാണ് ചർച്ചകൾക്ക് വഴിവച്ചത്. 'വഞ്ചന' എന്ന അടിക്കുറിപ്പോടെയുളള താരത്തിന്‍റെ പോസ്‌റ്റ് കണ്ടതോടെ ഇരുവരുടെയും ആരാധകർ ഞെട്ടി.
ഷഡ്യന്ത്ര'യുടെ ടീസർ പങ്ക്‌വെച്ച് റോക്കി ബോളിവുഡിലെ ക്യൂട്ട് കപ്പിൾസാണ് ഇരുവരും. 13 വർഷമായുള്ള പ്രണയബന്ധത്തിൽ വിള്ളലുണ്ടായെന്ന കണ്ടെത്തലിലായിരുന്നു നെറ്റിസൺസ്. എന്നാൽ ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് ഹിന തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സി തിയേറ്ററിൽ പുതിയതായി ആരംഭിക്കാൻ പോകുന്ന 'ഷദ്യന്ത്ര'യുടെ ടീസർ പങ്കുവച്ചാണ് താരം ചർച്ചകൾക്കുള്ള ഉത്തരവുമായി എത്തിയത്.
'ഞാൻ നുണകളിലും വഞ്ചനയിലും അകപ്പെട്ടു. ആരാണ് ഈ ഗൂഢാലോചന സൃഷ്‌ടിച്ചത്?' എന്ന അടിക്കുറിപ്പോടെയാണ് താരം ടീസർ പങ്കുവച്ചിരിക്കുന്നത്. ബ്രേക്ക് അപ്പ് വാർത്തകൾക്ക് വിരാമമിട്ടുകൊണ്ട് റോക്കിയും ഇൻസ്‌റ്റഗ്രാം സ്‌റ്റോറികളിൽ ഷദ്യന്ത്രയുടെ ടീസർ ഷെയർ ചെയ്‌തിട്ടുണ്ട്. 'ക്വീൻ ഇതാ വീണ്ടും' എന്ന അടിക്കുറിപ്പോടെയാണ് റോക്കി ടീസർ പങ്കുവെച്ചിരിക്കുന്നത്. വേർപിരിയുന്ന വാർത്തകൾക്ക് അന്ത്യമായതോടെ ഹിനയുടെയും റോക്കിയുടെയും ആരാധകരും ഹാപ്പിയാണ്.
ബിഗ് ബോസ് 11ലെ മത്സരാർഥികളാണ് ഇരുവരും. ബിഗ് ബോസ് ഷോയിൽവച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഇരുവരുടെയും വിവാഹം എന്നാണെന്ന കാത്തിരിപ്പിലാണ് ആരാധകർ. കുനാൽ റോയ് കപൂർ, ചന്ദൻ റോയ് സന്യാൽ, ശ്രുതി ബപ്‌ന, അനംഗ് ദേശായി എന്നിവരും 'ഷദ്യന്ത്ര'യിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.