Her first look poster : അഞ്ച് ഗര്‍ഭിണികളുടെ കഥ പറഞ്ഞ അഞ്ജലി മേനോന്‍ ചിത്രം വണ്ടര്‍ വുമണിന് ശേഷം മറ്റൊരു സ്‌ത്രീ കേന്ദ്രീകൃത കഥയുമായി 'ഹെര്‍'. അഞ്ചു സ്‌ത്രീകള്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന സിനിമയുമായി സംവിധായകന്‍ ലിജിന്‍ ജോസ് എത്തുകയാണ്. 'ഫ്രൈഡേ', 'ലോ പോയിന്‍റ്' എന്നീ സിനിമകളിലൂടെ ശ്രദ്ധേയനാണ് ലിജിന്‍ ജോസ്.
ഹെര്‍ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. പാര്‍വതി തിരുവോത്ത്, ഐശ്വര്യ രാജേഷ്, ഉര്‍വശി, രമ്യ നമ്പീശന്‍, ലിജോ മോള്‍ ജോസ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുക. മാല പാര്‍വതി, പ്രതാപ് പോത്തന്‍, ഗുരു സോമസുന്ദരം, രാജേഷ് രാഘവന്‍, ശ്രീകാന്ത് മുരളി തുടങ്ങിയവരും സുപ്രധാന വേഷങ്ങളിലെത്തും.