കേരളം

kerala

ETV Bharat / entertainment

Bumper| ലോട്ടറി വിൽപനക്കാരന്‍റെ കഥയുമായി ഹരീഷ് പേരടി; 'ബമ്പർ' നാളെ മുതൽ കേരളത്തിൽ

ഹരീഷ് പേരടി, വെട്രി, ശിവാനി നാരായണൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം കേരളത്തിൽ നാളെ മുതല്‍ പ്രദർശനത്തിനെത്തും.

ഹരീഷ് പേരടി  ബമ്പർ  ബമ്പർ നാളെ മുതല്‍ കേരളത്തിൽ  ഹരീഷ് പേരടി ചിത്രം തിയറ്ററുകളിലേക്ക്  ഹരീഷ് പേരടി ചിത്രം ബമ്പർ  വെട്രി  ശിവാനി നാരായണൻ  ബമ്പർ ജൂലൈ 14 മുതല്‍ കേരളത്തിൽ  Hareesh Peradi bumper movie kerala release  Hareesh Peradi bumper movie  bumper movie kerala release  bumper movie  ബമ്പർ നാളെമുതൽ കേരളത്തിൽ  bumper kerala release  bumper to release in kerala  Hareesh Peradi new movies
ബമ്പർ

By

Published : Jul 13, 2023, 10:31 AM IST

രീഷ് പേരടി (Hareesh Peradi), വെട്രി, ശിവാനി നാരായണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം ശെൽവ കുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം 'ബമ്പർ' കേരളത്തിലെ തിയറ്ററുകളില്‍ റിലീസിനൊരുങ്ങുന്നു. മലയാളം, തമിഴ് ഭാഷകളിലായി അണിയിച്ചൊരുക്കിയ ചിത്രം നാളെ (ജൂലൈ 14 വെള്ളി) മുതല്‍ കേരളത്തിൽ പ്രദർശനത്തിനെത്തും.

തമിഴ്‌നാട് സ്വദേശിയായ പുൽപാണ്ടിക്ക് കേരള സർക്കാരിന്‍റെ ബമ്പർ ലോട്ടറി അടിക്കുന്നതോടെ ഉണ്ടാകുന്ന രസകരമായ മുഹൂർത്തങ്ങളാണ് ഈ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. ശബരിമലയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രത്തില്‍ ഹരീഷ് പേരടി ആണ് ലോട്ടറി വിൽപനക്കാരന്‍റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ടിറ്റോ വിത്സൺ, സീമ ജി നായർ, ജി പി മുത്തു, തങ്കദുരൈ, കവിത ഭാരതി, അരുവി മാധവൻ, ആതിര പാണ്ടിലക്ഷ്‌മി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്.

വേദ പിക്ചേഴ്‌സിന്‍റെ ബാനറിൽ ത്യാഗരാജ, ടി ആനന്ദജ്യോതി എന്നിവർ ചേർന്നാണ് 'ബമ്പർ' സിനിമയുടെ നിർമാണം. വിനോദ് രത്തിനസ്വാമി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് കാശി വിശ്വനാഥനും കൈകാര്യം ചെയ്‌തിരിക്കുന്നു. കാർത്തിക് നേതയുടെ വരികൾക്ക് സംഗീതം പകരുന്നത് ഗോവിന്ദ് വസന്തയാണ്. ഷഹബാസ് അമൻ, ഹരിശങ്കർ, പ്രദീപ് കുമാർ, അനന്തു, സിത്താര കൃഷ്‌ണകുമാർ, കപിൽ കപിലൻ, ഗോവിന്ദ് വസന്ത എന്നിവരാണ് ചിത്രത്തിലെ ഗായകർ.

സഹ സംവിധാനം - എം രാംകുമാർ, കല - സുബൻത്തർ, മേക്കപ്പ് - പട്ടണം റഷീദ്, കോസ്റ്റ്യൂംസ് - മുത്തു, സ്റ്റിൽസ് - അൻപു, ആക്ഷൻ - സുധേഷ്, പ്രൊഡക്ഷൻ കൺട്രോളർ - എസ് രാജ്‌കമൽ, പി ആർ ഒ - എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

ഹണി റോസ് നായികയായി പുതിയ ചിത്രം:മലയാളികളുടെ പ്രിയ താരംഹണി റോസ് നായികയായി പുതിയ ചിത്രം വരുന്നു. സംവിധായകൻ എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന ചിത്രത്തിലാണ് ഹണി റോസ് നായികയാകാൻ ഒരുങ്ങുന്നത്. ഈ ചിത്രത്തിന്‍റെ ടൈറ്റിലും ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും നാളെ (ജൂലൈ 14) വൈകിട്ട്‌ 5 മണിക്ക് പുറത്തുവിടും.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്‍റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്‍റ് പോസ്‌റ്റർ പുറത്തിറങ്ങിയത്. എന്നാൽ സിനിമയുടെ സംവിധായകന്‍ ആരാണെന്ന് ഉള്‍പ്പടെയുള്ള വിവരങ്ങൾ പോസ്‌റ്ററില്‍ വെളിപ്പെടുത്തിയിട്ടില്ല. സിനിമയുടെ കൂടുതൽ വിവരങ്ങള്‍ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നാണ് സൂചന.

ബാദുഷ പ്രൊഡക്ഷൻസും പെൻ ആന്‍ഡ് പെപ്പർ ക്രിയേഷൻസും ചേര്‍ന്നാണ് സിനിമയുടെ നിർമാണം നിര്‍വഹിക്കുക. ഹണി റോസിന്‍റെ ഇന്‍സ്‌റ്റഗ്രാം പേജിലൂടെയാണ് അനൗണ്‍സ്‌മെന്‍റ് പോസ്‌റ്റര്‍ പങ്കുവച്ചിരിക്കുന്നത്. പിആർഒ - എഎസ് ദിനേശ്.

'ബോയ്‌ ഫ്രണ്ട്' എന്ന മലയാള സിനിമയിലൂടെ വെള്ളിത്തിരയില്‍ എത്തിയ താരമാണ് ഹണി റോസ്. നിലവില്‍ മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും സജീവമാണ് താരം. നന്ദമൂരി ബാലകൃഷ്‌ണ നായകനായെത്തിയ തെലുഗു ചിത്രം 'വീരസിംഹ റെഡ്ഡി', മോഹൻലാൽ നായകനായ 'മോണ്‍സ്‌റ്റര്‍' എന്നിവയാണ് ഹണി റോസിന്‍റേതായി ഏറ്റവും ഒടുവില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രങ്ങള്‍.

READ MORE:എബ്രിഡ് ഷൈന്‍ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നായിക ഹണി റോസ് ; ടൈറ്റിലും ഫസ്‌റ്റ് ലുക്കും ഉടന്‍

ABOUT THE AUTHOR

...view details