ആരാധകരെ അമ്പരപ്പിച്ച് ബോളിവുഡ് നടിയും ഫിറ്റ്‌നസ് പ്രേമിയുമായ ദിഷ പതാനി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ജിം വീഡിയോ. ജിമ്മിൽ അവതരിപ്പിച്ച രംഗത്തിന്‍റെ വീഡിയോ ആണ് താരം പങ്കുവച്ചത്. താരം നടന്നുവരുമ്പോൾ രണ്ട് പുരുഷന്മാർ അവരെ ദ്വയാർഥ പ്രയോഗങ്ങളിലൂടെ കളിയാക്കുന്നത് വീഡിയോയിൽ കാണാം.
കളിയാക്കിയവരെ അടിച്ചു തറപറ്റിച്ച് ദിഷ പതാനി...! ; വീഡിയോ - ദിഷ പതാനി വൈറൽ വീഡിയോ
ആക്ഷൻ സ്റ്റാർ ടൈഗർ ഷ്രോഫുമായി ഡേറ്റിങ്ങിലാണെന്ന് അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ദിഷ പതാനി തന്‍റെ ആയോധനകലയിലുള്ള കഴിവുകൾ പ്രകടിപ്പിക്കുന്ന വീഡിയോ പങ്കുവച്ചത്
പിന്നീട് കാണുന്നത് ദിഷ പതാനി അവരെ ഇടിച്ചു തറപറ്റിക്കുന്നതാണ്. ആക്ഷൻ സ്റ്റാർ ടൈഗർ ഷ്രോഫുമായി ഡേറ്റിങ്ങിലാണെന്ന് അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ദിഷ പതാനി തന്‍റെ ആയോധനകലയിലുള്ള കഴിവുകൾ പ്രകടിപ്പിക്കുന്ന വീഡിയോ പങ്കുവച്ചത്. ജിമ്മിലെ ഒരു സാധാരണ ദിവസം മാത്രം എന്നാണ് വീഡിയോയ്ക്ക് താരം അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.
2.2 മില്യൺ പേരാണ് ഇൻസ്റ്റഗ്രാമിലൂടെ വീഡിയോ കണ്ടിരിക്കുന്നത്. വളരെ മികച്ചതെന്ന് ടൈഗർ ഷ്രോഫിന്‍റെ സഹോദരി കൃഷ്‌ണ ഷ്രോഫ് വീഡിയോയ്ക്ക് താഴെ കമന്‍റ് ചെയ്‌തിട്ടുണ്ട്. സിദ്ധാർഥ് മൽഹോത്ര ചിത്രം യോദ്ധ, ജോൺ എബ്രഹാം, അർജുൻ കപൂർ, താര സുതാരിയ എന്നിവർ ഒന്നിക്കുന്ന ഏക് വില്ലൻ 2 എന്നിവയാണ് താരത്തിന്‍റെ പുതുചിത്രങ്ങൾ. ദീപിക പദുകോണും അമിതാഭ് ബച്ചനും അഭിനയിക്കുന്ന പ്രഭാസ് നായകനാകുന്ന പ്രൊജക്റ്റ്-കെ എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്.