കേരളം

kerala

ETV Bharat / entertainment

Corona Dhavan Trailer| 'കുപ്പി' കഥ പറയാൻ 'കൊറോണ' ധവാൻ വരുന്നു; പൊട്ടിച്ചിരിപ്പിച്ച് ട്രെയിലർ - Irshad ali

ലുക്ക്‌മാൻ, ശ്രീനാഥ് ഭാസി, ജോണി ആന്‍റണി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ ശ്രുതി ജയനാണ് നായിക.

Corona Dhavan Official Trailer  Corona Dhavan Trailer  Corona Dhavan  Official Trailer  Lukman Avaran  ലുക്ക്‌മാൻ  കൊറോണ ധവാൻ  ശ്രീനാഥ് ഭാസി  Sreenath Bhasi  ട്രെയിലർ  കൊറോണ ധവാൻ ട്രെയിലർ  Johny Antony  ജോണി ആന്‍റണി  Irshad ali  ജോണി ആന്‍റണി
Corona Dhavan Trailer

By

Published : Jul 15, 2023, 8:06 AM IST

ലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'കൊറോണ ധവാൻ' (Corona Dhavan). ലുക്ക്‌മാൻ ( Lukman Avaran), ശ്രീനാഥ് ഭാസി (Sreenath Bhasi ) എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ സി.സി സംവിധാനം ചെയ്‌തിരിക്കുന്ന ചിത്രത്തിന്‍റെ ട്രെയിലർ (Corona Dhavan Official Trailer) പുറത്തിറങ്ങി. കൊറോണ കാലത്തെ ഓർമകളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ട് പോകുന്ന ട്രെയിലർ നർമത്തില്‍ ചാലിച്ചാണ് ഒരുക്കിയിരിക്കുന്നത്.

ആനത്തടം എന്ന ഗ്രാമത്തിലെ മദ്യം ഏറെ ഇഷ്‌ടപ്പെടുന്ന ഒരുകൂട്ടം ആളുകളുടെ ജീവിതം കൊറോണ എന്ന മഹാമാരിയുടെ വരവോടെ എങ്ങനെ മാറിമറിയുന്നു എന്നതാണ് കൊറോണ ധവാൻ ചിത്രത്തിന്‍റെ ഇതിവൃത്തം. ഹാസ്യത്തിന്‍റെ മേമ്പൊടിയോടെ ഒരുക്കിയിരിക്കുന്ന ചിത്രം തിയേറ്ററില്‍ പൊട്ടിച്ചിരി വിരിയിക്കും എന്ന് ഉറപ്പ് തരുന്നതാണ് ഇപ്പോൾ പുറത്തുവന്ന ട്രെയിലർ.

വീടുകളിലും മുറികളിലും തളച്ചിടപ്പെട്ട ലോക്ക്ഡൗൺ കാലത്ത്, മലയാളികൾക്ക് നേരിടേണ്ടിവന്ന പല പ്രശ്‌നങ്ങളും ചിത്രത്തിന്‍റെ ട്രെയിലർ സംസാരിക്കുന്നുണ്ട്. കോമഡിക്കൊപ്പം പ്രണയവും ചിത്രം വരച്ചുകാട്ടുന്നു. ശ്രുതി ജയനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ജോണി ആന്‍റണിയും (Johny Antony) ചിത്രത്തില്‍ മുഖ്യവേഷത്തിലുണ്ട്.

ഇവർക്ക് പുറമെ ശരത് സഭ, ഇർഷാദ് അലി, ബിറ്റോ, ശ്രുതി ജയൻ, ഉണ്ണി നായർ, സിനോജ് അങ്കമാലി, ധർമജൻ ബോൾഗാട്ടി, വിജിലേഷ്, അനീഷ് ഗോപാൽ, സുനിൽ സുഗത, ശിവജി ഗുരുവായൂർ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. കൊറോണ ധവാൻ ജെയിംസ് & ജെറോം പ്രൊഡക്ഷൻസിൻറെ ബാനറിൽ ജെയിംസും ജെറോമും ചേർന്നാണ് ഒരു മുഴുനീളൻ കോമഡി എൻറർടെയ്‌നറായ ഈ ചിത്രം നിർമിച്ചിരിക്കുന്നത്. അരുൺ പുരയ്ക്കൽ, വിനോദ് പ്രസന്നൻ, റെജി മാത്യൂസ് എന്നിവർ കോ പ്രൊഡ്യൂസർമാരാണ്.

സുജയ് മോഹൻരാജ് രചന നിർവഹിച്ചിരിക്കുന്ന ചിത്രം തിയേറ്ററുകളിലേക്ക് എത്തിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസാണ്. ജെനീഷ് ജയാനന്ദന്‍ ഛായാഗ്രഹണവും അജീഷ് ആനന്ദ് എഡിറ്റിങും നിർവഹിക്കുന്നു. റിജോ ജോസഫ് ആണ് സിനിമയിലെ ഗാനങ്ങൾക്ക് സംഗീതമൊരുക്കിയത്. പശ്ചാത്തല സംഗീതം ഒരുക്കിയത് ബിബിൻ അശോകുമാണ്.

പ്രൊഡക്ഷൻ കൺട്രോളർ - ജിനു പി. കെ, കല - കണ്ണൻ അതിരപ്പിള്ളി , കോസ്റ്റ്യും - സുജിത് സി എസ് , ചമയം - പ്രദീപ് ഗോപാലകൃഷ്‌ണൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ഹരിസുദൻ മേപ്പുറത്തു, അഖിൽ സി തിലകൻ, ചീഫ് അസോസിയേറ്റ് ക്യാമറമാൻ സുജിൽ സായി, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - ഷൈൻ ഉടുമ്പൻചോല, അസോസിയേറ്റ് ഡയറക്‌ടർ - ലിതിൻ കെ. ടി, വാസുദേവൻ വി. യു, അസിസ്റ്റന്‍റ് ഡയറക്‌ടർ - ബേസിൽ വർഗീസ് ജോസ്, പ്രൊഡക്ഷൻ മാനേജർ - അനസ് ഫൈസാൻ, ശരത് പത്മനാഭൻ, ഡിസൈൻസ് - മാമിജോ, പബ്ലിസിറ്റി - യെല്ലോ ടൂത്ത് , സ്റ്റിൽസ് - വിഷ്‌ണു എസ് രാജൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

ABOUT THE AUTHOR

...view details