ഹൈദരാബാദ്:ശനിയാഴ്‌ച ഹൈദരാബാദിൽ നടന്ന സൺബേൺ ഫെസ്റ്റിവൽ തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ അല്ലു അർജുൻ്റെ ആരാധകർ ഒരിക്കലും മറക്കില്ല. ഡിജെ മാർട്ടിൻ ഗാരിക്‌സിനൊപ്പം അല്ലു സൺബേൺ ഫെസ്റ്റിവൽ വേദിയിൽ എത്തിയതായിരുന്നു പരിപാടിയുടെ ഏറ്റവും വലിയ ആകർഷണം. തുടർന്ന് സ്റ്റേജിൽ അല്ലു അർജുൻ സിനിമ പുഷ്‌പയിലെ ഹിറ്റ് ഗാനം 'ഊ അൻഡവാ' പ്ലേ ചെയ്‌ത് ഗാനത്തിനൊപ്പം അല്ലുവും മാർട്ടിനും നൃത്തം ചെയ്യാനും തുടങ്ങി. ഇതോടെ അല്ലു അർജുൻ ആരാധകർ ആകാംഷയുടെ കൊടുമുടിയിൽ എത്തി. ഇരുവരും സ്റ്റേജിൽ ഗാനത്തിനൊത്ത് ഡാൻസ് ചെയുമ്പോൾ ആരാധകരുടെ കടലിളക്കമായിരുന്നു സ്റ്റേജിനു മുൻപിൽ കാണാൻ സാധിച്ചത്. ആവേശഭരിതരായ കാണികൾ ഒരേ സ്വരത്തിൽ ഗാനമാലപിക്കാനും മറന്നില്ല.
കറുത്ത ടീഷർട്ടും, കാർഗോ പാൻ്റും ധരിച്ച് അല്ലു അർജുൻ ഒരു കാഷ്വൽ ലുക്കിലാണ് പാർട്ടിയിൽ എത്തിയത്. ഇംഗ്ലീഷിൽ 'ഐക്കൺ' എന്നെഴുതിയ ഒരു കറുത്ത തൊപ്പിയും താരം ധരിച്ചിരുന്നു. തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിൽ സൺബേൺ പാർട്ടിയിൽ നിന്നുള്ള രണ്ട് ചിത്രങ്ങൾ താരം പങ്കുവച്ചു. ആദ്യത്തെ ചിത്രത്തിൽ ഡിജെ മാർട്ടിനൊപ്പം ക്യാമറക്ക് നേരെ കൈവീശിക്കാണിക്കുന്ന അല്ലുവിനെയാണ് കാണാൻ സാധിക്കുക. രണ്ടാമത്തെ ചിത്രത്തിൽ ഇരുവരും പ്രേക്ഷകർക്ക് അഭിമുഖമായി സ്റ്റേജിൽ മേശയിൽ കയറി നിൽക്കുകയാണ്. 'എന്തൊരു രസകരമായ രാത്രി. 'മാർട്ടിങ്കാരിക്‌സിനൊപ്പം 'ഊ അൻഡവാ'. ഹൈദരാബാദ് തഗെദലേ' അല്ലു പോസ്റ്റിനൊപ്പം കൂട്ടിച്ചേർത്തു.
സൺബേൺ ഫെസ്റ്റിവലിൽ നിന്നുള്ള മൂന്ന് പോസ്റ്റുകൾ അല്ലു അർജുൻ തൻ്റെ ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയാക്കി. പാർട്ടിക്ക് അനുയോജ്യമായ രീതിയിൽ സജീകരിച്ച ലൈറ്റുകൾ വളരേ രസകരമായി മിന്നുന്നതായിരുന്നു അർജുൻ്റെ ആദ്യത്തെ സ്റ്റോറി, ലോകപ്രശസ്‌ത ഡിജെക്കൊപ്പം തോളോടു തോൾ ചേർന്നു നിൽക്കുന്നതായിരുന്നു അല്ലുവിൻ്റെ രണ്ടാമത്തെ സ്റ്റോറി, പ്രേക്ഷകർക്ക് അഭിമുഖമായി സ്റ്റേജിലെ മേശയിൽ കയറി നിൽക്കുന്ന അല്ലുവിനെയും ഡിജെ മാർട്ടിൻ ഗാരിക്‌സിനെയും മൂന്നാമത്തെ സ്റ്റോറിയിൽ കാണാം.
താരം ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്‌ത് മിനിറ്റുകൾക്കുള്ളിൽ, അദ്ദേഹത്തിൻ്റെ ആരാധകർ കമൻ്റ് വിഭാഗത്തിൽ നിറഞ്ഞു. 'ദയവായി പുഷ്‌പ 2വിനെ പറ്റിയുള്ള എന്തെങ്കിലും വിവരം പങ്കുവയ്‌ക്കുക', ഒരു ആരാധകൻ കമന്‍റ് ചെയ്‌തു. 'വരാനിരിക്കുന്ന ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. നിങ്ങൾ ദക്ഷിണേന്ത്യയിലെ ഒന്നാം നമ്പർ ഹീറോയാണ്', മറ്റൊരു ആരാധകൻ കുറിച്ചു. ഇത് കൂടാതെ ഇമോജികൾ ഉൾപ്പെടുത്തിയ ആയിരക്കണക്കിന് കമൻ്റുകളാണ് അല്ലുവിൻ്റെ പോസ്റ്റിനു കീഴെ വന്നത്. സൺബേൺ പാർട്ടിയിൽ ടോളിവുഡ് നടി ശ്രീജിത ഘോഷും അല്ലു അർജുനൊപ്പമുള്ള തൻ്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. 'ഇത് വളരെ പ്രത്യകതയുള്ള ഫ്രെയിമാണ് അല്ലു അർജുൻ, സൺബേൺ, ഹൈദരാബാദിലെ ഏറ്റവും നല്ല ദിവസം. ഭൂഷൺ കുമാർ നിർമിക്കുന്ന, 'അർജുൻ റെഡ്ഡി' ഫെയിം സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രമായിരിക്കും 'പുഷ്‌പ'യ്ക്ക് ശേഷമുള്ള അല്ലു അർജുൻ്റെ അടുത്ത സിനിമ.