കേരളം

kerala

ETV Bharat / entertainment

റോക്കി ഭായ്‌ ഇന്ന്‌ കൊച്ചിയില്‍

Yash at Kochi: സിനിമ റിലീസിനോടടുക്കുമ്പോള്‍ പ്രമോഷന്‍ പരിപാടികളുമായി മുന്നോട്ടു പോവുകയാണ് 'കെജിഎഫ്‌ 2' താരങ്ങളും അണിയറപ്രവര്‍ത്തകരും.

Yash at Kochi  റോക്കി ഭായ്‌ ഇന്ന്‌ കൊച്ചിയില്‍  KGF 2 promotions  യഷ്‌ ഇന്ന്‌ കൊച്ചിയിലെത്തും  KGF Chapter 2 stars  KGF Chapter 2 cast and crew  KGF Chapter 1
റോക്കി ഭായ്‌ ഇന്ന്‌ കൊച്ചിയില്‍...

By

Published : Apr 8, 2022, 12:29 PM IST

KGF 2 promotions: ആരാധകര്‍ നാളേറെയായി അക്ഷമയോടെ കാത്തിരിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് 'കെജിഎഫ്‌ 2'. ഏപ്രില്‍ 14ന്‌ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം റിലീസ്‌ ചെയ്യും. സിനിമ റിലീസിനോടടുക്കുമ്പോള്‍ പ്രമോഷന്‍ പരിപാടികളുമായി മുന്നോട്ടു പോവുകയാണ് 'കെജിഎഫ്‌ 2' താരങ്ങളും അണിയറപ്രവര്‍ത്തകരും.

Yash at Kochi: 'കെജിഎഫ്‌ 2' പ്രമോഷനുമായി ബന്ധപ്പെട്ട്‌ യഷ്‌ ഇന്ന്‌ കൊച്ചിയിലെത്തും. ഏപ്രില്‍ എട്ടിന് ഉച്ചയ്‌ക്ക്‌ ഒരു മണിക്ക്‌ ലുലു മാളിലാണ് യഷ്‌ എത്തുക. തുടര്‍ന്ന്‌ താരം മാധ്യമങ്ങളെ കാണുകയും ആരാധകരുമായി സംവദിക്കുകയും ചെയ്യും.

KGF Chapter 2 stars: 'കെജിഎഫ്‌ ചാപ്‌റ്റര്‍ 1' ന്‍റെ തുടര്‍ച്ചയാണ് 'കെജിഎഫ്‌ ചാപ്‌റ്റര്‍ 2'. 'കെജിഎഫ്‌ 2'ല്‍ കന്നഡ താരം യഷ്‌ ആണ് പ്രധാന വേഷത്തിലെത്തുന്നത്‌. ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ്‌ താരം പ്രത്യക്ഷപ്പെടുന്നത്‌. കോലാറിന്‍റെ സ്വര്‍ണ ഖനിയുടെ പശ്ചാത്തലത്തില്‍ റോക്കി എന്ന അധോലോക നായകന്‍റെ കഥയാണ് ചിത്രം പറയുന്നത്‌.

1951 മുതല്‍ വര്‍ത്തമാന കാലം വരെയുള്ള കഥയാണ് 'കെജിഎഫ്‌' രണ്ടാം ഭാഗത്തില്‍ പറയുന്നത്‌. രണ്ടാം ഭാഗത്തില്‍ പ്രകാശ്‌ രാജും സുപ്രധാന വേഷത്തിലെത്തുന്നു. അനന്ത്‌ നാഗുവും സുപ്രധാന വേഷത്തിലെത്തും. അച്യുത്‌ കുമാര്‍, മാളവിക അവിനാഷ്‌ എന്നിവരും ചിത്രത്തില്‍ വേഷമിടും.

KGF Chapter 2 cast and crew: തെന്നിന്ത്യയില്‍ ആകെ തരംഗം തീര്‍ത്ത ചിത്രത്തിന്‍റെ രണ്ടാം ഭാഗം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്‌ പൃഥ്വിരാജ്‌ പ്രൊഡക്ഷന്‍സ്‌ ആണ്. പ്രശാന്ത്‌ നീല്‍ ആണ്‌ സംവിധാനം. ഹോംബാലെ ഫിലിംസിന്‍റെ ബാനറില്‍ വിജയ്‌ കിരഗന്ദൂര്‍ ആണ് നിര്‍മാണം. രിതേഷ്‌ സിധ്വനി, ഫര്‍ഹാന്‍ അക്‌തറുടെ എക്‌സല്‍ എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌ , എഎ ഫിലിംസ്‌ എന്നിവര്‍ ചേര്‍ന്നാണ് 'കെജിഎഫ്‌ 2' അവതരിപ്പിക്കുന്നത്‌. മലയാളം, ഹിന്ദി, തമിഴ്‌, തെലുങ്ക്‌, കന്നഡ ഉള്‍പ്പടെയുള്ള ഭാഷകളില്‍ ചിത്രം റിലീസിനെത്തും.

KGF Chapter 1: 2018 ഡിസംബര്‍ 21നാണ്‌ കെജിഎഫ്‌ ആദ്യ ഭാഗം പുറത്തിറങ്ങിയത്‌. 'കെജിഎഫ്‌ 1'ന്‌ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്‌. ഒന്നാം ഭാഗം പുറത്തിറങ്ങിയത്‌ മുതല്‍ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കൊവിഡ്‌ പ്രതിസന്ധിയില്‍ ചിത്രത്തിന്‍റെ റിലീസ്‌ പലതവണ മാറ്റിവച്ചിരുന്നു.

Also Read: റോക്കിങ്‌ സ്‌റ്റാറിന്‍റെ റോക്കിങ്‌ ചിത്രങ്ങള്‍...

ABOUT THE AUTHOR

...view details