കേരളം

kerala

ETV Bharat / entertainment

ആര്‍ഡിഎക്‌സിന് ശേഷം കടലിന്‍റെ കഥയുമായി വീക്കെൻഡ് ബ്ലോക്ക്‌ബസ്‌റ്റേഴ്‌സ്; നായകനായി ആന്‍റണി വർഗീസ് - സോഫിയ പോള്‍

Antony Varghese upcoming movie: വീക്കെൻഡ് ബ്ലോക്ക്‌ബസ്‌റ്റേഴ്‌സിന്‍റെ ബാനറില്‍ പുതിയ ചിത്രം. ആര്‍ഡിഎക്‌സിന് ശേഷം ആന്‍റണി വർഗീസും സോഫിയ പോളും വീണ്ടും ഒന്നിക്കുന്നു.

Weekend blockbusters new movie with Antony  Weekend blockbusters new movie  Weekend blockbusters  Antony Varghese after RDX  Antony Varghese  RDX  വീക്കെൻഡ് ബ്ലോക്ക്‌ബസ്‌റ്റേഴ്‌സ്  ആന്‍റണി വർഗീസ്  ആന്‍റണി വർഗീസും സോഫിയ പോളും  സോഫിയ പോള്‍  ആര്‍ഡിഎക്‌സ്
Antony Varghese upcoming movie

By ETV Bharat Kerala Team

Published : Nov 10, 2023, 12:28 PM IST

'ആര്‍ഡിഎക്‌സിന്' (RDX) പിന്നാലെ പുതിയ സിനിമയുമായി സോഫിയ പോള്‍ (Sophia Paul). വീക്കെൻഡ് ബ്ലോക്ക്‌ബസ്‌റ്റേഴ്‌സിന്‍റെ ബാനറില്‍ (Weekend Blockbusters) സോഫിയ പോൾ നിർമിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. തിരുവനന്തപുരം വർക്കലയ്‌ക്ക് സമീപം അഞ്ചുതെങ്ങ് തീരപ്രദേശത്താണ് ചിത്രീകരണം ആരംഭിച്ചത്.

രാമേശ്വരം, കൊല്ലം, കഠിനംകുളം, വർക്കല, അഞ്ചുതെങ്ങ് എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടക്കുക. വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ് തന്നെയാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നതും. ആര്‍ഡിഎക്‌സിന്‍റെ വൻ വിജയത്തിന് ശേഷം വീക്കെൻഡ് ബ്ലോക്ക്‌ബസ്‌റ്റേഴ്‌സ് നിർമിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണിത്.

നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആന്‍റണി വർഗീസാണ് (Antony Varghese) നായകനാകുന്നത്. നേരത്തെ സിനിമയുടെ ഒഫീഷ്യൽ ലോഞ്ചിങ് കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ വളരെ ലളിതമായ രീതിയിലാണ് ചിത്രീകരണം ആരംഭിച്ചത്. ആൻ്റണി വർഗീസ്, ജയ കുറുപ്പ്, പുതുമുഖം പ്രതിഭ, ബാലതാരങ്ങളായ അഭാ എം റാഫേൽ, ഫസിയ മറിയം ആൻ്റണി എന്നിവരാണ് ആദ്യ രംഗത്തിൽ അഭിനയിച്ചത്.

അതേസമയം സിനിമയുടെ പേര് ഇനിയും പുറത്തുവിട്ടിട്ടില്ല. പ്രക്ഷോഭത്തിന്‍റെയും സംഘർഷത്തിന്‍റെയും കടൽ കഥയാണ് ചിത്രം പറയുന്നത്. കടലിൻ്റെ പശ്ചാത്തലത്തിൽ റിവഞ്ച് ആക്ഷൻ ഡ്രാമ വിഭാഗത്തിലായാണ് ചിത്രം ഒരുക്കുന്നത്.

ഒരു തീര പ്രദേശത്തിൻ്റെ സംസ്‌കാരവും ജീവിതവും തികച്ചും റിയലിസ്‌റ്റിക്കായി ഈ സിനിമയിലൂടെ അവതരിപ്പിക്കും. ദിവസങ്ങളോളം കടലിൽ പണി എടുക്കുന്ന അധ്വാനികളായ ഒരു സമൂഹത്തിൻ്റെ നേർക്കാഴ്‌ചയാണ് ചിത്രം. കടല്‍ പശ്ചാത്തലത്തില്‍ ഇതിനോടകം തന്നെ നിരവധി ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും വ്യത്യസ്‌തമായൊരു റിവഞ്ച് സ്‌റ്റോറി മലയാള സിനിമയില്‍ ഇതാദ്യമായാണ് വരുന്നത്.

Also Read:RDX Box Office Collection: 80 കോടി കടന്ന് ആര്‍ഡിഎക്‌സ്; കേരളത്തില്‍ 50 കോടി ക്ലബിലും ഇടംപിടിച്ച് ഷെയിന്‍ നിഗം, നീരജ് മാധവ് ചിത്രം

ഉള്ളിൽ കത്തുന്ന കനലുമായി ജീവിത ലക്ഷ്യത്തിനായി ഇറങ്ങിത്തിരിക്കുന്ന ഒരു കടലിൻ്റെ മകന്‍റെ ജീവിതം വളരെ സംഘർഷഭരിതമായ രംഗങ്ങളിലൂടെ അവതരിപ്പിക്കുകയാണ് സംവിധായകന്‍. യൗവനത്തിന്‍റെ തിളപ്പില്‍ കയ്യിൽ പങ്കായം പിടിച്ച ഉറച്ച മനസുള്ള ഒരു യുവാവായാണ് ചിത്രത്തില്‍ ആൻ്റണി വർഗീസ് വേഷമിടുന്നത്. എഴുപതോളം ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ചിത്രീകരണമാകും സിനിമയുടേത്. അതില്‍ ഏറെയും കടലിലെ റിവഞ്ച് ആക്ഷൻ രംഗങ്ങളാകും. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ ബോളിവുഡിലെയും കോളിവുഡിലെയും നിരവധി പ്രമുഖ സംഘട്ടന സംവിധായകര്‍ സിനിമയുടെ ആക്ഷന്‍ കൊറിയോഗ്രാഫി കൈകാര്യം ചെയ്യും.

പുതുമുഖം പ്രതിഭയാണ് ചിത്രത്തിലെ നായിക. ഗൗതമി നായരും സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഷബീർ കല്ലറക്കൽ, നന്ദു, ശരത് സഭ, സിറാജ്, ജയ കുറുപ്പ്, ഫൗസിയ മറിയം ആൻ്റണി, ആഭാ എം റാഫേൽ എന്നിവരും ചിത്രത്തില്‍ അണിനിരക്കും. അജിത് മാമ്പള്ളി, സതീഷ് തോന്നക്കൽ, റോയ്‌ലിൻ റോബർട്ട് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സാം സി എസ് സംഗീതവും വിനായക് ശശികുമാർ ഗാന രചനയും നിര്‍വഹിക്കും.

കലാസംവിധാനം - മനു ജഗദ്, ഛായാഗ്രഹണം - ജിതിൻ സ്‌റ്റാൻസിലോസ്, എഡിറ്റിങ് - ശ്രീജിത്‌ സാരംഗ്, കോസ്റ്റ്യൂം ഡിസൈൻ - നിസാർ റഹ്‌മത്ത്, മേക്കപ്പ് - അമൽ ചന്ദ്ര, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ഉമേഷ് രാധാകൃഷ്‌ണൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - സനൂപ് മുഹമ്മദ്, ഫിനാൻസ് കൺട്രോളർ - സൈബൻ സി സൈമൺ, റോജി പി കുര്യൻ, പ്രൊഡക്ഷൻ മാനേജർ - പക്കു കരീത്തറ, പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, ഡിജിറ്റൽ മാർക്കറ്റിങ് - അനൂപ് സുന്ദരൻ, പിആർഒ - ശബരി എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read:Weekend Blockbusters New Movie | 'ആർഡിഎക്‌സി'ന് ശേഷം റിവഞ്ച് ആക്ഷൻ ഡ്രാമയുമായി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ; നായകൻ ആന്‍റണി വർഗീസ്

ABOUT THE AUTHOR

...view details