കേരളം

kerala

ETV Bharat / entertainment

'എന്‍റെ പ്രചോദനം, അവള്‍ കടന്നു പോയതിന്‍റെ 5 ശതമാനം പോലും ഞാന്‍ അനുഭവിച്ചിട്ടില്ല'; അനുഷ്‌കയുടെ ത്യാഗങ്ങളെ കുറിച്ച് കോലി - വിരാട് കോലി

അമ്മയായുള്ള അനുഷ്‌കയുടെ പരിവര്‍ത്തനത്തെ കുറിച്ച് വിരാട് കോലി. തനിക്ക് വീട്ടില്‍ നിന്നും ഒരുപാട് പ്രചോദനം ലഭിക്കുന്നതായും കോലി പറഞ്ഞു.

Virat Kohli calls Anushka his inspiration  Kohli says Anushka sacrifice as a mom  Virat Kohli Anushka Sharma  അനുഷ്‌കയുടെ ത്യാഗങ്ങളെ കുറിച്ച് കോലി  Virat Kohli s heartfelt conversation about Anushka  Virat Kohli says Anushka s motherhood journey  Virat says life changing and transforming process  Virat says how Anushka has been so strong  the transformation that happened with Anushka  Virat and Anushka tied the knot  Virat Kohli on the professional front  Anushka surprised everyone with her cameo in Qala  അമ്മയായുള്ള അനുഷ്‌കയുടെ പരിവര്‍ത്തനത്തെ കുറിച്ച്  അനുഷ്‌കയുടെ പരിവര്‍ത്തനത്തെ കുറിച്ച് വിരാട് കോലി  അനുഷ്‌കയുടെ ത്യാഗങ്ങളെ കുറിച്ച് കോലി  അനുഷ്‌ക ശര്‍മ  വിരാട് കോലി  അനുഷ്‌കയെ കുറിച്ച് വിരാട് കോലി
അനുഷ്‌കയുടെ ത്യാഗങ്ങളെ കുറിച്ച് കോലി

By

Published : Mar 1, 2023, 2:03 PM IST

Virat Kohli s heartfelt conversation about Anushka: തന്‍റെ ജീവിതത്തിലേക്ക് സമൃദ്ധമായ സ്‌നേഹം കൊണ്ടുവന്നതിന് ഭാര്യ അനുഷ്‌കയോട് എന്നും നന്ദിയുള്ളവനാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലി. ഡാനിഷ് സെയ്‌ട്ടുമായുള്ള സമീപകാല ആര്‍സിബി പോഡ്‌കാസ്‌റ്റില്‍, വിരാട് കോലി തന്‍റെ വ്യക്തി ജീവിതത്തെ കുറിച്ചും പ്രൊഫഷണല്‍ ജീവിതത്തെ കുറിച്ചും വിശദമായി സംസാരിച്ചിരുന്നു.

Virat Kohli says Anushka s motherhood journey: ബോളിവുഡ് താരവും ഭാര്യയും തന്‍റെ മകളുടെ അമ്മയുമായ അനുഷ്‌കയെ കുറിച്ചുള്ള വിരാടിന്‍റെ ഹൃദയ സ്‌പര്‍ശിയായ വാക്കുകളാണ് സംഭാഷണത്തിന്‍റെ ഹൈലൈറ്റ്. അനുഷ്‌കയുടെ മാതൃത്വ യാത്രയില്‍ നിന്നും തനിക്ക് ശക്തിയും പ്രചോദനവും ലഭിക്കുന്നത് എങ്ങനെയെന്ന് പങ്കുവയ്‌ക്കുകയായിരുന്നു വിരാട് കോലി.

Virat says life changing and transforming process: 'എനിക്ക് വീട്ടില്‍ നിന്നും ഒരുപാട് പ്രചോദനം ലഭിക്കുന്നു. ഞങ്ങള്‍ക്ക് ഒരു മകളുണ്ട്. മാതാപിതാക്കള്‍ എന്ന നിലയില്‍, പ്രത്യേകിച്ച് അമ്മ എന്ന നിലയില്‍ ഇത് അവിശ്വസനീയമാംവിധം ജീവിതത്തെ മാറ്റിമറിക്കുന്നതും പരിവര്‍ത്തനം ചെയ്യുന്നതുമായ പ്രക്രിയയാണ്. ഒരു അമ്മയെ സംബന്ധിച്ചിടത്തോളം ഇത് ജീവിതത്തെ പൂര്‍ണ്ണമായും മാറ്റിക്കൊണ്ടിരിക്കുന്നു.

Virat says how Anushka has been so strong: മാത്രമല്ല, അവള്‍ എങ്ങനെയാണ് ഇത്ര ശക്തയായത്, അവളുടെ വഴിയില്‍ വന്ന എല്ലാ വെല്ലുവിളികളെയും എങ്ങനെയാണ് അവള്‍ക്ക് നേരിടാന്‍ കഴിഞ്ഞത്, എല്ലാം ഞാന്‍ കണ്ടു. അവളില്‍ പരിവര്‍ത്തനം സംഭവിക്കുന്നത് ഞാന്‍ കണ്ടു. അവള്‍ കടന്നു പോയതിന്‍റെ അഞ്ച് ശതമാനം പോലും ഞാന്‍ അനുഭവിച്ചിട്ടില്ലെന്ന് പറയുമ്പോള്‍ അതെനിക്ക് വളരെയധികം ശക്തിയും പ്രചോദനവും നല്‍കി.

Virat says the transformation that happened with Anushka: ഇത് നിസ്വാര്‍ഥമാണ്. ഇത് നിരുപാധികമാണ്. നിങ്ങള്‍ കാര്യങ്ങള്‍ ശരിയായ വീക്ഷണത്തില്‍ സ്ഥാപിക്കുക. നിങ്ങള്‍ക്ക് വലുതായി തോന്നുന്ന പ്രശ്‌നങ്ങളെ മുന്‍നിരയില്‍ നിര്‍ത്തി അത് വിപത്തായി മാറുമെന്ന് നിങ്ങള്‍ക്കറിയാവുന്ന ഒന്നാക്കി മാറ്റാന്‍ കഴിയില്ല. ഇതാണ് ജീവിതമെന്ന് നിങ്ങള്‍ മനസ്സിലാക്കുക.

ഞാന്‍ ഒരു കായിക കളിക്കാരനാണ്. ഇതാണ് എന്‍റെ തൊഴില്‍. പക്ഷേ അവളില്‍ സംഭവിച്ച പരിവര്‍ത്തനം കാണുമ്പോള്‍ എനിക്കിത് ജീവിതമാണ്. അത് എന്നെ സംബന്ധിച്ചിടത്തോളം വളരെ വലുതാണ്. ഞാന്‍ അര്‍ഥമാക്കുന്നത് നിങ്ങള്‍ക്കിത് ഒരേ ബ്രാക്കറ്റില്‍ പോലും ഉള്‍പ്പെടുത്താന്‍ കഴിയില്ല. ഇത് താരതമ്യപ്പെടുത്താനാവില്ല. കാരണം അത് അക്ഷരാര്‍ഥത്തില്‍ നിങ്ങളുടെ മുന്നില്‍ വളരേണ്ട മറ്റൊരു ജീവിതത്തിന് നല്‍കപ്പെടുന്നു' -വിരാട് കോലി പറഞ്ഞു.

Virat and Anushka tied the knot: 2017 ഡിസംബര്‍ 11ന് ഇറ്റലില്‍ വച്ചായിരുന്നു വിരാട് കോലിയും അനുഷ്‌ക ശര്‍മ്മയും വിവാഹിതരായത്. 2021 ജനുവരി 11നാണ് താര ദമ്പതികള്‍ക്ക് മകള്‍ വാമിക ജനിച്ചത്.

Virat Kohli on the professional front: വിരാട് കോലി തന്‍റെ 200-ാം അന്താരാഷ്‌ട്ര മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ്. ഇന്‍ഡോറില്‍ വച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ കൊമ്പു കോര്‍ക്കും. നാല് മത്സരങ്ങളുള്ള ടെസ്‌റ്റ് പരമ്പരയില്‍ ഇന്ത്യ 2-0 ന് മുന്നിലാണ്.

Anushka surprised everyone with her cameo in Qala: അതേസമയം 'ഖാല'യിലെ തന്‍റെ അതിഥി വേഷത്തിലൂടെ അനുഷ്‌ക തന്‍റെ ആരാധകരെ ഉള്‍പ്പെടെ ഏവരെയും ഞെട്ടിപ്പിച്ചിരുന്നു. സിനിമയിലെ അനുഷ്‌കയുടെ സാന്നിധ്യം അതീവ രഹസ്യമായാണ് അണിയറപ്രവര്‍ത്തകര്‍ സൂക്ഷിച്ചിരുന്നത്. എന്നാല്‍ 'ഖാല'യുടെ റിലീസിന് ശേഷം ചിത്രത്തിലെ അനുഷ്‌കയുടെ സ്‌ക്രീന്‍ പ്രസന്‍സ് ഏറെ ചര്‍ച്ചയായി മാറിയിരുന്നു. ഇന്ത്യന്‍ പേസ്‌ ബൗളര്‍ ജുലാന്‍ ഗോസ്വാമിയുടെ വേഷത്തിലെത്തുന്ന 'ചക്‌ദാ എക്‌സ്‌പ്രസ്' ആണ് അനുഷ്‌കയുടെ റിലീസിനൊരുങ്ങുന്ന ചിത്രം.

Also Read:സൂര്യനെ ചുംബിച്ച് അനുഷ്‌ക ശര്‍മ; ആരാധകരോട് ഗുഡ്‌മോര്‍ണിങ് പറഞ്ഞ് താരം

For All Latest Updates

ABOUT THE AUTHOR

...view details