കേരളം

kerala

ETV Bharat / entertainment

Vinay Fort's New Look : അമ്പമ്പോ ഇതെന്തൊരു ലുക്ക്! ; സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച് വിനയ് ഫോർട്ട് - viral look

Vinay Fort viral look: ചുരുളൻ മുടിയും ചാർളി ചാപ്ലിനെ അനുസ്‌മരിപ്പിക്കുന്ന മീശയും, സോഷ്യൽ മീഡിയയിൽ തരംഗം തീർത്ത് വിനയ് ഫോർട്ടിന്‍റെ പുതിയ ലുക്ക്

Vinay fort  Vinay Fort new look  അമ്പമ്പോ ഇതെന്തൊരു ലുക്ക്  സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച് വിനയ് ഫോർട്ട്  വിനയ് ഫോർട്ടിന്‍റെ പുതിയ ലുക്ക്  Vinay Fort new look goes viral on social media  Vinay Fort new look goes viral  നടൻ വിനയ് ഫോർട്ട്  മജു  Maju  അപ്പൻ  Appan  വിനയ് ഫോർട്ട്  വിനയ് ഫോർട്ടിന്‍റെ പുതിയ ലുക്ക്  തരംഗം തീർത്ത് വിനയ് ഫോർട്ടിന്‍റെ പുതിയ ലുക്ക്  തരംഗമായി വിനയ് ഫോർട്ടിന്‍റെ പുതിയ ലുക്ക്  വിനയ്‌യുടെ പുതിയ രൂപമാറ്റം  വിനയ് ഫോർട്ടിന്‍റെ പുതിയ രൂപമാറ്റം  viral look  viral look on social media
Vinay Fort new look

By

Published : Aug 22, 2023, 2:16 PM IST

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച് വിനയ് ഫോർട്ടിന്‍റെ പുതിയ ലുക്ക്

യുവാക്കൾക്കിടയിൽ പുതിയ ഫാഷൻ - സ്റ്റൈൽ ട്രെൻഡുകൾക്ക് തുടക്കം കുറിക്കുന്നതിൽ മുൻപന്തിയിലാണ് സിനിമാതാരങ്ങൾ. തങ്ങളുടെ സ്റ്റൈൽ സ്റ്റേറ്റ്‌മെന്‍റുകൾകൊണ്ട് ആരാധകരുടെ ഹൃദയം കീഴടക്കാറുമുണ്ടവർ. ഇപ്പോഴിതാ പുതിയ രൂപമാറ്റവുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നടൻ വിനയ് ഫോർട്ട് (Vinay Fort's new look).

ചുവന്ന ടീഷർട്ടും ജീൻസും വേഷം, ഒപ്പം ചുരുളൻ മുടിയും ചാർളി ചാപ്ലിനെ അനുസ്‌മരിപ്പിക്കുന്ന മീശയും. വിനയ് ഫോർട്ടിന്‍റെ പുതിയ ലുക്ക് കണ്ട് കാണികൾ ആദ്യമൊന്ന് അമ്പരന്നു. നിവിൻ പോളി (Nivin Pauly) നായകനായി, ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന 'രാമചന്ദ്ര ബോസ് ആൻഡ് കോ' (Ramachandra Boss and Co) എന്ന ചിത്രത്തിന്‍റെ പ്രചരണാർഥം മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയപ്പോഴായിരുന്നു വിനയ്‌യുടെ പുതിയ രൂപമാറ്റം ശ്രദ്ധിക്കപ്പെടുന്നത്.

തന്‍റെ പുതിയ ചിത്രത്തിലെ കഥാപാത്ര രൂപമാണിതെന്ന് വിനയ് ഫോർട്ട് വ്യക്തമാക്കി. 'അപ്പൻ' (Appan) എന്ന ചലച്ചിത്രത്തിന് ശേഷം മജു (Maju) സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണിത്. ക്ലീൻ ഷേവ് ചെയ്‌ത്, ഒരു വയ്പ്പ് മീശ വയ്‌ക്കാം എന്ന് താൻ ആവശ്യപ്പെട്ടെങ്കിലും സംവിധായകന്‍റെ നിർബന്ധ പ്രകാരമാണ് ഈയൊരു രൂപത്തിലേക്ക് മാറേണ്ടി വന്നതെന്ന് വിനയ് ഫോർട്ട് പറയുന്നു.

വളരെ ഇൻട്രസ്റ്റിങ് ആയ ഒരു കഥാപാത്രവും വളരെ മികച്ച ഒരു സിനിമയും ആയിരിക്കും മജു സംവിധാനം ചെയ്‌ത് പുറത്തിറങ്ങാൻ പോകുന്നതെന്ന് വിനയ് ഫോർട്ട് അഭിപ്രായപ്പെട്ടു. അതേസമയം സിനിമയുടെ മറ്റ് വിശദാംശങ്ങൾ ഒന്നും തന്നെ അദ്ദേഹം പങ്കുവച്ചിട്ടില്ല.

ഏതായാലും ആരാധകരിൽ ചിരി പടർത്തിയ വിനയ് ഫോർട്ടിന്‍റെ പുതിയ രൂപമാറ്റം സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞു (Vinay Fort new look goes viral). അജു വർഗീസ് (Aju Varghese) ഉൾപ്പടെ പല താരങ്ങളും വിനയ് ഫോർട്ടിന്‍റെ പുതിയ രൂപത്തെ പ്രശംസിച്ചുകൊണ്ട് മുന്നോട്ടുവന്നിട്ടുണ്ട്. 'ഇഷ്‌ടമായി' എന്നാണ് വിനയ്‌യുടെ ഫോട്ടോ പങ്കുവച്ചുകൊണ്ട് അജു ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. 'ഉമ്മൻ കോശി' എന്നും പുതിയ ലുക്കിലുള്ള വിനയ് ഫോർട്ടിനെ താരം വിളിച്ചു.

അതേസമയം വാതിൽ (Vaathil) ആണ് വിനയ് ഫോർട്ടിന്‍റെ ഓണം റിലീസായി എത്തുന്ന ചിത്രം. സര്‍ജു രമാകാന്ത് (Sarju Remakanth) സംവിധാനം ചെയ്‌ത ഈ ചിത്രത്തിൽ വിനയ് ഫോര്‍ട്ടിനൊപ്പം അനു സിത്താര (Anu Sithara), കൃഷ്‌ണ ശങ്കര്‍ (Krishna Shankar), മെറിൻ ഫിലിപ്പ് (Merin Philip) എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. 'വാതില്‍' ഓണം റിലീസായി ഓഗസ്റ്റ് 31ന് തിയേറ്ററുകളില്‍ എത്തും.

READ MORE:Vaathil Official Trailer : 'വാതില്‍' തിയേറ്ററുകളിലേക്ക്; പ്രതീക്ഷയേറ്റി ട്രെയിലർ

'വാതില്‍' ട്രെയിലർ എത്തി: കഴിഞ്ഞ ദിവസമാണ് വാതിൽ സിനിമയുടെ ട്രെയിലർ പുറത്തുവിട്ടത്. വിജയ് സേതുപതി, മഞ്ജു വാര്യർ തുടങ്ങി പ്രശസ്‌ത താരങ്ങളുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകളിലൂടെ റിലീസ് ചെയ്യപ്പെട്ട ട്രെയിലർ മികച്ച പ്രതികരണം നേടിയിരുന്നു. കാണികളില്‍ കൗതുകവും ആകാംക്ഷയും ഉണർത്തുന്ന രംഗങ്ങൾ കോർത്തിണക്കിയ ട്രെയിലർ, ചിത്രം ത്രില്ലർ അനുഭവവും സമ്മാനിക്കുമെന്ന് ഉറപ്പ് തരുന്നുണ്ട്.

ABOUT THE AUTHOR

...view details