തമിഴകത്തിന്റെ ദളപതി വിജയ്യുടെ മകൻ ജേസൻ സഞ്ജയ് സിനിമ രംഗത്തേക്ക്. പിതാവിനെ പോലെ അഭിനയത്തിലല്ല, മറിച്ച് സംവിധായകനായി തിളങ്ങാനാണ് ജേസൻ സഞ്ജയ് ഒരുങ്ങുന്നത് (Jason Sanjay Directorial Debut). തൊട്ടതെല്ലാം പൊന്നാക്കി മാറ്റുന്ന ബ്രഹ്മാണ്ഡ പ്രൊഡക്ഷൻ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസുമായാണ് ജേസൻ സഞ്ജയ് കൈകോർക്കുന്നത് (Jason Sanjay Directorial Debut With Lyca Productions).
മികച്ച കഥകൾ കണ്ടുപിടിച്ച് നിർമിക്കുകയും പ്രേക്ഷകരിലേക്ക് എത്തിക്കുകയും ചെയ്യുന്ന ലൈക്ക പ്രൊഡക്ഷൻസ് ഇക്കുറിയും സിനിമാസ്വാദകരെ ഞെട്ടിക്കാനുള്ള ഒരുക്കത്തിലാണ്. പ്രേക്ഷകർക്കായി നോൺ സ്റ്റോപ്പ് എന്റർടെയ്നർ സമ്മാനിക്കുക എന്ന ആശയം എപ്പോഴും മുന്നോട്ട് വയ്ക്കുന്ന ലൈക്ക പ്രൊഡക്ഷൻസിന്റെ പുതിയ ലൈനപ്പ് ഏതായാലും സിനിമാസ്വാദകരെ ഹരം കൊള്ളിച്ചുകഴിഞ്ഞു. നവാഗത സംവിധായകരെ മുന്നോട്ട് കൊണ്ടുവരുന്നതിലും പ്രൊമോട്ട് ചെയ്യുന്നതിലും എപ്പോഴും മുന്നിട്ട് നിൽക്കാറുണ്ട് ലൈക്ക പ്രൊഡക്ഷൻസ്.
ലൈക്ക പ്രൊഡക്ഷൻസും ജേസൻ സഞ്ജയ് വിജയ്യും ഒന്നിക്കുന്ന ചിത്രം നിരാശരാക്കില്ല എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. വ്യത്യസ്തമായ കഥയാണ് ചിത്രം പറയുന്നതെന്നും പുതുമുഖ താരങ്ങളാകും സിനിമയിൽ അണിനിരക്കുക എന്നും ലൈക്ക പ്രൊഡക്ഷൻസ് നിർമാതാവ് എ സുബാസ്കരൻ പറഞ്ഞു. ഓഗസ്റ്റ് 28ന് ജേസൻ പുതിയ സിനിമയുടെ കരാർ ഒപ്പിടുന്നതിന്റെ ചിത്രങ്ങൾ പ്രൊഡക്ഷൻ ഹൗസ് പങ്കുവച്ചിട്ടുണ്ട്.
ലൈക്ക പ്രൊഡക്ഷൻസ് നിർമാതാവ് എ. സുബാസ്കരന്റെ വാക്കുകൾ: 'പുതിയ യുവാക്കളായ സിനിമ മോഹികളെ പ്രോത്സാഹിപ്പിക്കാൻ ലൈക്ക പ്രൊഡക്ഷൻസ് എപ്പോഴും മുന്നിട്ട് ഇറങ്ങാറുണ്ട്. ഞങ്ങളുടെ അടുത്ത ചിത്രം ജേസൻ സഞ്ജയ് സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ്. വ്യത്യസ്തമായ കഥയാണ് ചിത്രം പറയുന്നത്.