Ranjithame in youtube trending: നാളേറെയായി ആരാധകര്‍ അക്ഷമരായി കാത്തിരിക്കുന്ന വിജയ് ചിത്രമാണ് 'വാരിസ്'. 'വാരിസി'ലെ ആദ്യ ഗാനത്തിന്‍റെ പ്രൊമോ ഇപ്പോള്‍ ട്രെന്‍ഡിങ് ലിസ്‌റ്റില്‍. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'രഞ്ജിതമെ' എന്ന ഗാനം ഇപ്പോള്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനം അലങ്കരിച്ചിരിക്കുകയാണ്.
Varisu song Ranjithame release: 'രഞ്ജിതമെ'യുടെ പൂര്‍ണ വീഡിയോ ഗാനം നാളെയാണ് (നവംബര്‍ 5ന്) റിലീസിനെത്തുക. വിജയ്‌യുടെ തകര്‍പ്പന്‍ നൃത്തച്ചുവടുകള്‍ക്കൊപ്പമാകും ഗാനം എത്തുന്നതെന്നാണ് പ്രൊമോ നല്‍കുന്ന സൂചന. വിജയ് ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. വിജയുടെ ശബ്‌ദമാധുര്യത്തില്‍ ഗാനം എത്തുന്നു എന്നത് ഗാനാസ്വാദകര്‍ക്ക് ഏറെ കൗതുകമുണര്‍ത്തുന്ന കാര്യമാണ്. വിവേകിന്‍റെ വരികള്‍ക്ക് തമന്‍ എസ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.
Vijay movie Varisu: രാജേന്ദ്രന്‍ എന്ന കഥാപാത്രത്തെയാകും ചിത്രത്തില്‍ താരം അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആപ്പ് ഡിസൈനര്‍ ആയാണ് താരം എത്തുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. രശ്‌മിക മന്ദാന ആണ് ചിത്രത്തില്‍ വിജയുടെ നായികയായെത്തുക. പൂജ ഹെഗ്‌ഡെ, കിയാര അദ്വാനി ഉള്‍പ്പെടെയുള്ളവരെ പരിഗണിച്ചിരുന്നെങ്കിലും അവസാന നിമിഷം രശ്‌മികയെ പരിഗണിക്കുകയായിരുന്നു.