കേരളം

kerala

ETV Bharat / entertainment

vijay-Leo First Look poster| വിജയ്‌ക്ക് ഇന്ന് 49-ാം പിറന്നാൾ; ആഘോഷങ്ങൾക്ക് കൊഴുപ്പുകൂട്ടാൻ ലിയോ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി - Happy Birthday Thalapathy Vijay

വിജയ്‌ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ടാണ് സംവിധായകൻ ലോകേഷ് കനകരാജ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ചത്

p  vijay movie Leo First Look poster  vijay movie Leo  Leo First Look poster  വിജയ്‌ക്ക് ജന്മദിനാശംസകൾ നേർന്ന് ലോകേഷ് കനകരാജ്  ലോകേഷ് കനകരാജ്  വിജയ്‌ക്ക് ഇന്ന് പിറന്നാൾ  ലിയോ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി  ലിയോ ഫസ്റ്റ് ലുക്ക്  ലിയോ ഫസ്റ്റ് ലുക്ക് പോസ്റ്റർ  ദളപതി  ലോകേഷ് കനകരാജ്  Lokesh Kanagaraj  first look poster of Lokesh Kanagarajs Leo  first look poster of Leo  Vijays 49th birthday  Vijays birthday  Vijay holding a bloodied sledgehammer in his hand  HBDThalapathyVIJAY  actorvijay  LeoFirstLook  Thalaivaa On the way  Thalaivaa  Leo Film  ThalapathyVijay  HappyBirthdayThalapathyVijay  Happy Birthday Thalapathy Vijay  Thalapathy Vijay Birthday
vijay- Leo First Look poster| വിജയ്‌ക്ക് ഇന്ന് 49-ാം പിറന്നാൾ; ആരാധകരുടെ ആഘോഷങ്ങൾക്ക് കൊഴുപ്പുകൂട്ടാൻ ലിയോ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

By

Published : Jun 22, 2023, 11:35 AM IST

ഹൈദരാബാദ്:തമിഴകത്തിന്‍റെ ദളപതിക്ക് ഇന്ന് 49-ാം പിറന്നാൾ. താരത്തിന് പിറന്നാൾ സമ്മാനമായി 'ലിയോ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ആരാധകരുടെ ആഘോഷങ്ങൾക്കും കൊഴുപ്പ് കൂട്ടിയിരിക്കുകയാണ് പോസ്‌റ്റർ.

അർധരാത്രിയോടെയാണ് സംവിധായകൻ ലോകേഷ് കനകരാജ് 'ലിയോ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടത്. മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്നും പോസ്റ്ററിന് ലഭിക്കുന്നത്. വിജയ് കൈയിൽ രക്തം പുരണ്ട സ്ലെഡ്‌ജ് ഹാമർ പിടിച്ചിരിക്കുന്ന പോസ്റ്റർ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്.

വിജയ്‌ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ടാണ് ലോകേഷ് കനകരാജ് തന്‍റെ ട്വിറ്റർ ഹാൻഡിലിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ചത്. വീണ്ടും നിങ്ങളോടൊപ്പം കൈകോർത്തതിൽ സന്തോഷമുണ്ടെന്നും വിജയ്‌യെ ടാഗ് ചെയ്‌തുകൊണ്ട് ലോകേഷ് കുറിച്ചു. നിമിഷനേരം കൊണ്ടാണ് പോസ്റ്റർ സോഷ്യൽ മീഡിയയില്‍ തരംഗമായത്.

കോളിവുഡ് ചിത്രമാണോ അതോ ഹോളിവുഡ് ചിത്രമാണോ ഇതെന്ന സംശയത്തിലാണ് ചില ആരാധകർ. 'തലൈവാ' വരികയാണെന്നും 'ലിയോ' സിനിമയുടെ റിലീസിനായി കാത്തിരിപ്പിലാണെന്നും ആരാധകർ പറയുന്നു. സിനിമക്കായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധക വൃന്ദം.

തമിഴിലെ ഹിറ്റ് സിനിമകളുടെ അമരക്കാരൻ ലോകേഷ് കനകരാജ് വിജയിയുമായി വീണ്ടും കൈകോർക്കുന്ന ചിത്രമാണ് 'ലിയോ'. 'മാസ്റ്റർ' ആണ് ഈ കൂട്ടുകെട്ടില്‍ പിറന്ന ആദ്യ ചിത്രം. ഏതായാലും ഇന്നുവരെയുള്ള ബോക്‌സ് ഓഫിസ് ചരിത്രം 'ലിയോ' തിരുത്തി കുറിക്കുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

തൃഷ, സഞ്ജയ് ദത്ത്, അർജുൻ, പ്രിയ ആനന്ദ്, ഗൗതം വാസുദേവ് മേനോൻ, മൻസൂർ അലി ഖാൻ, സാൻഡി, മിഷ്‌കിൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ലളിത് കുമാറിന്‍റെ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസും ജഗദീഷ് പളനിസ്വാമിയുടെ ദി റൂട്‌സും ചേര്‍ന്ന് നിര്‍മിക്കുന്ന 'ലിയോ' പൂജ അവധികളോട് അനുബന്ധിച്ച 2023 ഒക്‌ടോബറിൽ 19ന് തിയറ്ററുകളില്‍ പ്രദർശനത്തിനെത്തും. ഒടിടിയിൽ വിവിധ ഇന്ത്യൻ ഭാഷകളിലും വിദേശ ഭാഷകളിലും ലിയോ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.

കേരളത്തില്‍ ചിത്രം വിതരണത്തിനായി എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസാണ്. വിതരണാവകാശം റെക്കോർഡ് തുകയ്‌ക്കാണ് ശ്രീ ഗോകുലം മൂവീസ് സ്വന്തമാക്കിയത്.16 കോടി രൂപയ്‌ക്കാണ് ഗോകുലം മൂവീസ് ചിത്രത്തിന്‍റെ വിതരണാവകാശം സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

റിപ്പോർട്ടുകൾ പ്രകാരം ഇന്നുവരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോൾ ഏറ്റവും ഉയര്‍ന്ന തുകയ്‌ക്ക് കേരളത്തില്‍ വിതരണത്തിന് എത്തുന്ന ഇതരഭാഷ ചിത്രമായിരിക്കും 'ലിയോ'. ചിത്രം കേരളത്തിലെത്തിക്കാന്‍ അഞ്ച് പ്രധാന വിതരണക്കാർ മത്സരത്തില്‍ ഉണ്ടായിരുന്നെങ്കിലും വിതരണാവകാശം ശ്രീ ഗോകുലം മൂവീസ് സ്വന്തമാക്കുകയായിരുന്നു എന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ഹിറ്റ് പാട്ടുകൾ പ്രേക്ഷകർക്ക് സമ്മാനിച്ച അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത് മനോജ് പരമഹംസയാണ്. കമല്‍ ഹാസന്‍ നായകനായ 'വിക്ര'മിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'ലിയോ'.

ഇതിനിടെ പത്ത് സിനിമകൾക്ക് ശേഷം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് അവസാനിപ്പിക്കുമെന്ന് സംവിധായകൻ ലോകേഷ് പറഞ്ഞത് ചർച്ചയായിരുന്നു. ഒരു അഭിമുഖത്തിലാണ് തനിക്ക് ദീർഘകാല പദ്ധതികളൊന്നുമില്ലെന്നും വളരെക്കാലം സിനിമാലോകത്തോട് ചേർന്നുനിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ലോകേഷ് പറഞ്ഞത്.

READ MORE:Lokesh Kanagaraj | ദീർഘകാലം ഇവിടെ തുടരാൻ ആഗ്രഹിക്കുന്നില്ല ; പത്ത് സിനിമകൾക്ക് ശേഷം പിൻവാങ്ങുമെന്ന് ലോകേഷ് കനകരാജ്

ABOUT THE AUTHOR

...view details