കേരളം

kerala

ETV Bharat / entertainment

വിവാദ വീഡിയോ പിന്‍വലിച്ച്‌ വിജയ്‌ ബാബു - Vijay Babu's facebook live

Vijay Babu removes facebook live: യുവനടിക്കെതിരെയുള്ള ഫേസ്‌ബുക്ക്‌ വീഡിയോ പിന്‍വലിച്ച്‌ വിജയ്‌ ബാബു. നടിയെ പീഡിപ്പിച്ച കേസില്‍ ആരോപണ വിധേയനായ വിജയ്‌ ബാബു കഴിഞ്ഞ ദിവസമാണ് ഫേസ്‌ബുക്കില്‍ ലൈവ്‌ വീഡിയോ പങ്കുവച്ചത്‌.

Vijay Babu removes facebook live  ഫേസ്‌ബുക്ക്‌ ലൈവ്‌ പിന്‍വലിച്ച്‌ വിജയ്‌ ബാബു  ആരോപണ വിധേയനായ വിജയ്‌ ബാബു  Vijay Babu's reaction on rape case  Vijay Babu's facebook live  Police complained a case against Vijay Babu
ഫേസ്‌ബുക്ക്‌ ലൈവ്‌ പിന്‍വലിച്ച്‌ വിജയ്‌ ബാബു

By

Published : Apr 28, 2022, 12:31 PM IST

Updated : Apr 28, 2022, 12:37 PM IST

Vijay Babu removes facebook live: യുവനടിക്കെതിരെയുള്ള ഫേസ്‌ബുക്ക്‌ വീഡിയോ പിന്‍വലിച്ച്‌ നടനും നിര്‍മാതാവുമായ വിജയ്‌ ബാബു. യുവനടിയെ പീഡിപ്പിച്ച കേസില്‍ ആരോപണ വിധേയനായ വിജയ്‌ ബാബു കഴിഞ്ഞ ദിവസമാണ് ഫേസ്‌ബുക്കില്‍ ലൈവ്‌ വീഡിയോ പങ്കുവച്ചത്‌. വിജയ്‌ ബാബുവിനെതിരെ നടി പീഡന ആരോപണ പരാതി നല്‍കുകയും പൊലിസ്‌ കേസെടുക്കുകയും ചെയ്‌ത സാഹചര്യത്തിലാണ് വിജയ്‌ ബാബു വിഷയത്തില്‍ പ്രതികരിച്ച്‌ ഫേസ്‌ബുക്കിലെത്തിയത്‌.

Vijay Babu's reaction on rape case: സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്‌ദാനം ചെയ്‌ത്‌ എറണാകുളത്തെ ഫ്ലാറ്റില്‍ വച്ച്‌ നിരവധി തവണ ബലാത്സംഗത്തിന് ഇരയാക്കിയെന്ന യുവ നടിയുടെ പരാതിയിന്‍മേലാണ് നിര്‍മാതാവിന്‍റെ പ്രതികരണം. താനാണ് ഇരയെന്നും അതുകൊണ്ട് പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തുകയാണെന്നും വിജയ് ബാബു ഫേസ്‌ബുക്ക്‌ ലൈവില്‍ പറഞ്ഞിരുന്നു. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ വിജയ് ബാബു ഇതിനെതിരെ നിയമനടപടി ഉണ്ടായാല്‍ അതിനെ നേരിടാന്‍ തയ്യാറാണെന്നും വീഡിയോയില്‍ പറയുന്നു.

Vijay Babu's facebook live: 'തെറ്റ്‌ ചെയ്‌തിട്ടുണ്ടെങ്കില്‍ മാത്രം പേടിച്ചാല്‍ മതി. ഞാന്‍ തെറ്റ്‌ ചെയ്‌തിട്ടില്ല എന്നുറപ്പുണ്ട്‌. ഇവിടെ ഇര ഞാനാണ്. എന്‍റെ പേര്‌ പുറത്തുവന്നു. എനിക്കെതിരെ പരാതി നല്‍കിയ കക്ഷിയുടെ പേരും പുറത്തുവരണം. എന്‍റെ ഭാര്യയും അമ്മയും സുഹൃത്തുക്കളും വിഷമിച്ചിരിക്കുമ്പോള്‍, ഇരയായ ഞാന്‍ വിഷമിച്ചിരിക്കുമ്പോള്‍ നിയമ സംവിധാനം ഇര എന്ന്‌ വിശേഷിപ്പിക്കുന്ന വ്യക്തി സുഖമായി ഇരിക്കുന്നു. ഇത്‌ എവിടത്തെ ന്യായമാണ്?

തന്നെ താഴ്‌ത്തിക്കെട്ടാന്‍ ശ്രമിക്കുന്ന ചില അട്ടകള്‍ ആണ്‌ പരാതി നല്‍കിയ വ്യക്തിക്ക്‌ പിറകില്‍ ഉള്ളത്‌. അവരെ വര്‍ഷങ്ങളായി തനിക്കറിയാം. ഇരയുടെ പേര്‌ വെളിപ്പെടുത്തുന്നത്‌ കാരണമുണ്ടാകുന്ന നിയമനടപടികള്‍ ഞാന്‍ നേരിടും. തന്‍റെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കുമുണ്ടായ വിഷമത്തേക്കാള്‍ വലുതല്ല നേരിടേണ്ടി വരുന്ന കേസ്‌. പരാതിക്കാരി താനുമായി നടത്തിയ ചാറ്റിന്‍റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തുവിടാന്‍ ഒരുക്കമാണ്.

2018 മുതല്‍ ഈ കുട്ടിയെ തനിക്കറിയാം. അഞ്ച്‌ വര്‍ഷത്തെ പരിചയത്തില്‍ ആ കുട്ടിയുമായി ഒന്നും ഉണ്ടായിട്ടില്ല. തന്‍റെ സിനിമയില്‍ കൃത്യമായി ഓഡിഷന്‍ ചെയ്‌ത്‌ അഭിനയിക്കുകയാണ് ചെയ്‌തത്‌. മാര്‍ച്ച്‌ മുതല്‍ പരാതിക്കാരി അയച്ച സന്ദേശങ്ങളും 400ഓളം സ്‌ക്രീന്‍ ഷോട്ടുകളും തന്‍റെ കൈവശമുണ്ട്‌. ഒന്നര വര്‍ഷത്തോളം ആ കുട്ടിക്ക്‌ ഒരു മെസേജും അയച്ചിട്ടില്ല. തനിക്ക്‌ ഡിപ്രഷനാണെന്ന്‌ പറഞ്ഞ്‌ ഇങ്ങോട്ട്‌ വരികയായിരുന്നു. ഈ കേസില്‍ മറ്റൊരു ഇരയെ ഉണ്ടാക്കി സുഖിച്ച്‌ ജീവിക്കേണ്ട.' -വിജയ്‌ ബാബു പറഞ്ഞു. തന്നെ അപകീര്‍ത്തിപ്പെടുത്തിയതിന് കേസ്‌ നല്‍കുമെന്നും വിജയ്‌ ബാബു പറഞ്ഞു.

Police complained a case against Vijay Babu: സിനിമയില്‍ അവസരം നല്‍കാമെന്ന വാഗ്‌ദാനത്തില്‍ തന്നെ പലതവണ ബലാത്സംഗത്തിന് ഇരയാക്കിയെന്ന യുവനടിയുടെ പരാതിയില്‍ എറണാകുളും സൗത്ത്‌ പൊലിസ്‌ നടനെതിരെ കേസെടുത്തു. കൊച്ചിയിലെ ഫ്ലാറ്റില്‍ വച്ച്‌ നിരവധി തവണ ബലാത്സംഗം ചെയ്‌തുവെന്നാണ് യുവതിയുടെ പരാതി. ഈ മാസം 22നാണ് യുവതി എറണാകുളം സൗത്ത്‌ പൊലീസില്‍ പരാതി നല്‍കിയത്‌.

Also Read: ബലാത്സംഗക്കേസ്; വിജയ് ബാബുവിനെതിരെ ലുക്ക്‌ഔട്ട് സർക്കുലർ ഇറക്കി

Last Updated : Apr 28, 2022, 12:37 PM IST

ABOUT THE AUTHOR

...view details