Nayanthara Vignesh twin babies : ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ വിവരം രണ്ട് ദിവസം മുമ്പാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഇരട്ട ആണ്‍കുട്ടികളാണ് താര ദമ്പതികള്‍ക്ക്. മുഖം കാണിക്കാതെയുള്ള കുഞ്ഞുങ്ങളുടെ ചിത്രങ്ങളാണ് താരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇരട്ട കുഞ്ഞുങ്ങളുടെ കുഞ്ഞിക്കാലുകളുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു. നിമിഷ നേരം കൊണ്ട് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
Vignesh Shivan new post: ഇതിന് പിന്നാലെ താര ദമ്പതികള്‍ക്കെതിരെ വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടു. ഇന്ത്യയില്‍ വാടക ഗര്‍ഭധാരണത്തിന് മാനദണ്ഡങ്ങള്‍ ഉണ്ടായിരിക്കെ നയന്‍താര വിഘ്‌നേഷ് ദമ്പതികള്‍ക്കെതിരെ ഒരുസംഘം രംഗത്തെത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍ പങ്കുവച്ച ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറി ശ്രദ്ധേയമാവുകയാണ്. 'ശരിയായ സമയത്ത് എല്ലാം നിങ്ങളിലെത്തും. ഇപ്പോള്‍ ക്ഷമയോടെ ഇരിക്കൂ.'-ഇപ്രകാരമാണ് വിഘ്‌നേഷ് കുറിച്ചിരിക്കുന്നത്.
Vignesh Shivan instagram stories: മണിക്കൂറുകള്‍ ഇടവിട്ടാണ് വിഘ്‌നേഷ് ഇന്‍സ്‌റ്റഗ്രാമില്‍ സ്‌റ്റോറികള്‍ പങ്കിട്ടത്. 'ശ്രദ്ധിക്കുന്നവര്‍ ശ്രദ്ധിക്കുക. നിങ്ങളുടെ നല്ലത് ആഗ്രഹിക്കുന്നത് ആരാണ്. അവര്‍ നിങ്ങളുടെ ആളുകളാണ്.'-ഇപ്രകാരമാണ് മറ്റൊരു സ്‌റ്റോറി. മദര്‍ തെരേസയുടെ ഒരു പ്രശസ്‌ത വാചകവും സംവിധായകന്‍ പങ്കുവച്ചു. 'നിങ്ങൾക്ക് ലോകത്തെ മാറ്റണമെങ്കിൽ, വീട്ടിലേയ്‌ക്ക് പോയി നിങ്ങളുടെ കുടുംബത്തെ സ്നേഹിക്കുക'.
Nayanthara Vignesh welcoming twins via surrogacy: താരങ്ങള്‍ വാടക ഗര്‍ഭധാരണത്തിന്‍റെ ചട്ടങ്ങള്‍ ലംഘിച്ചോ എന്ന് പരിശോധിക്കാന്‍ തമിഴ്‌നാട് ആരോഗ്യവകുപ്പ് അന്വേഷവും പ്രഖ്യാപിച്ചു. വാടക ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലവിലുള്ള ചട്ടങ്ങള്‍ മറികടന്നോയെന്നാണ് അന്വേഷിക്കുന്നത്. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷവും കുട്ടികള്‍ ഇല്ലെങ്കില്‍ മാത്രമേ വാടക ഗര്‍ഭധാരണം നടത്താവൂ എന്ന് ചട്ടമുണ്ട്.