കേരളം

kerala

ETV Bharat / entertainment

ഹൃദയത്തിന് വർഷങ്ങൾക്കു ശേഷം; ഫസ്‌റ്റ്‌ലുക്ക് പോസ്‌റ്റർ പുറത്തിറക്കി കരൺ ജോഹർ - വിനീത് ധ്യാന്‍ ചിത്രം

Varshangalkku Shesham First look poster: വർഷങ്ങൾക്കു ശേഷം ഫസ്‌റ്റ്‌ലുക്ക് പോസ്‌റ്റർ പുറത്ത്. കരണ്‍ ജോഹര്‍, മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള നിരവധി മുന്‍നിര താരങ്ങള്‍ അവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പോസ്‌റ്റര്‍ പുറത്തുവിട്ടത്.

ഹൃദയത്തിന് ശേഷം വർഷങ്ങൾക്കു ശേഷം  കരൺ ജോഹർ  വർഷങ്ങൾക്കു ശേഷം ഫസ്‌റ്റ്‌ലുക്ക് പോസ്‌റ്റർ  വർഷങ്ങൾക്കു ശേഷം  Varshangalkku Shesham First look poster  Varshangalkku Shesham  Varshangalkku Shesham First look  Pranav Mohanlal and Dhyan Sreenivasan  Varshangalkku Shesham movie  വിനീത് പ്രണവ് ചിത്രം  വിനീത് ധ്യാന്‍ ചിത്രം  പ്രണവ് മോഹന്‍ലാല്‍ ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം
Varshangalkku Shesham First look poster

By ETV Bharat Kerala Team

Published : Dec 21, 2023, 6:37 PM IST

'ഹൃദയ'ത്തിന് ശേഷം പ്രണവ് മോഹന്‍ലാലും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രമാണ് 'വർഷങ്ങൾക്കു ശേഷം'. സിനിമയുടെ ഫസ്‌റ്റ്‌ലുക്ക് പോസ്‌റ്റർ പുറത്തിറങ്ങി. ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറാണ് 'വർഷങ്ങൾക്കു ശേഷം' ഫസ്‌റ്റ്‌ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടത്.

പുരട്‌ചി തലൈവർ എം ജി ആറിൻ്റെ വലിയ കട്ടൗട്ടിന് മുന്നില്‍ ആഹ്ലാദാച്ച് നില്‍ക്കുന്ന പ്രണവ് മോഹന്‍ലാലിനെയും ധ്യാനിനെയുമാണ് പോസ്‌റ്ററില്‍ കാണാനാവുക. ധ്യാൻ ശ്രീനിവാസൻ്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് അണിയറപ്രവര്‍ത്തകര്‍ ഫസ്‌റ്റ്‌ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടത്. കരൺ ജോഹർ,മോഹൻലാൽ, ദുൽഖർ സൽമാൻ, പൃഥ്വിരാജ്, ടൊവിനോ തോമസ്, ദിലീപ്, ആസിഫ് അലി തുടങ്ങി നിരവധി താരങ്ങള്‍ ചേര്‍ന്നാണ് 'വർഷങ്ങൾക്കു ശേഷം' ഫസ്‌റ്റ്‌ലുക്ക് പോസ്‌റ്റർ പുറത്തിറക്കിയത്.

ജൂലൈ 13ന് പ്രണവ് മോഹൻലാലിൻ്റെ ജന്മദിനത്തിലായിരുന്നു സിനിമയുടെ പ്രഖ്യാപനം. വിനീത് ശ്രീനിവാസനാണ് സിനിമയുടെ തിരക്കഥയും സംവിധാനവും. പ്രണവിനെയും ധ്യാനിനെയും കൂടാതെ നിവിൻ പോളിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Also Read:'വര്‍ഷങ്ങള്‍ക്കുശേഷം' ; 'ഹൃദയം' ടീം വീണ്ടും ഒന്നിക്കുന്നു, ഗസ്റ്റ് റോളില്‍ നിവിന്‍ പോളിയും

വിനീത് ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, അജു വർഗീസ്, നീരജ് മാധവ്, അർജുൻ ലാൽ, നീത പിള്ള, അശ്വത് ലാൽ, ഷാൻ റഹ്മാൻ, കലേഷ് രാംനാഥ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.

ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്‌ത 'ലൗ ആക്ഷൻ ഡ്രാമ'യ്‌ക്ക് ശേഷം നിവിൻ പോളി, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, ബേസിൽ ജോസഫ്, അജു വർഗീസ്, വിശാഖ് സുബ്രഹ്മണ്യം എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മെറിലാൻഡ് സിനിമാസ് തന്നെയാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.

മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം ആണ് സിനിമയുടെ നിർമാണം. പ്രണവ് മോഹൻലാൽ നായകനായി എത്തിയ 'ഹൃദയം' നിർമിച്ചതും മെറിലാൻഡ് സിനിമാസ് ആയിരുന്നു.

ഇന്ത്യയിലെ തന്നെ പ്രശസ്‌ത നിർമാണ കമ്പനിയായ ധർമ്മ പ്രൊക്ഷൻസ്, മെറിലാൻഡ് സിനിമാസ് നിർമിച്ച 'ഹൃദയ'ത്തിൻ്റെ ഹിന്ദി, തമിഴ്, തെലുഗു റീമേക്ക് അവകാശം സ്വന്തമാക്കിയത് വാര്‍ത്ത തലക്കെട്ടുകളില്‍ നിറഞ്ഞിരുന്നു. 'വർഷങ്ങൾക്കു ശേഷം' സിനിമയുടെ റീമേക്ക് അവകാശവും ധർമ്മ പ്രൊക്ഷൻസ് സ്വന്തമാക്കുമെന്നാണ് സൂചന.

രാജ്യത്തിന്‍റെ വിവിധ ഇടങ്ങളിലായി കൂറ്റന്‍ സെറ്റുകളിട്ടാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. രണ്ട്‌ മൂന്ന് മാസങ്ങള്‍ സെറ്റ് വർക്കുകൾക്ക് മാത്രമായി ചിലവഴിച്ചിരുന്നു. വലിയ ക്യാൻവാസിലായാണ് ചിത്രം ഒരുക്കുന്നത്. റംസാൻ വിഷു റിലീസായി 2024 ഏപ്രിലിലാണ് ചിത്രം ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ റിലീസിനെത്തുന്നത്.

വിശ്വജിത്ത് ഛായാഗ്രഹണവും രഞ്ജൻ എബ്രഹാം എഡിറ്റിംഗും നിര്‍വഹിക്കുന്നു. അമൃത് രാംനാഥ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കുക. ആർട്ട് ഡയറക്‌ടർ - നിമേഷ് താനൂർ, മേക്കപ്പ് - റോണക്‌സ്‌ സേവ്യർ, കോസ്റ്റ്യൂം - ദിവ്യ ജോർജ്, പ്രൊഡക്ഷൻ കൺട്രോളർ - സജീവ് ചന്തിരൂർ, ചീഫ് അസോസിയേറ്റ് - അഭയ് വാര്യർ, ഫിനാൻസ് കൺട്രോളർ - ടിൻസൺ തോമസ്, വിജേഷ് രവി, പിആർഒ -ആതിരാ ദിൽജിത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read:'സത്യമായിട്ടും പുതിയ ഷൂട്ട് അവിടെയല്ല'; 'ചെന്നൈ സൂപ്പര്‍ സ്‌റ്റാര്‍' വിശേഷണത്തില്‍ വിനീത്

ABOUT THE AUTHOR

...view details