മധുരരാജയ്ക്ക് ശേഷം മമ്മൂട്ടിയും വൈശാഖും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ക്രിസ്റ്റഫറിന്‍റെ ചിത്രീകരണം നടക്കുന്നതിനിടെ സംവിധായകന്‍ വൈശാഖും തിരക്കഥാകൃത്ത് ഉദയകൃഷ്‌ണയും മെഗാസ്റ്റാറിനെ കാണാനെത്തിയതാണ് ചര്‍ച്ചയായിരിക്കുന്നത്. പോക്കിരി രാജയുടെ അടുത്ത പതിപ്പിനുള്ള തുടക്കമാണ് ഈ കൂടിക്കാഴ്‌ച എന്ന തരത്തില്‍ സിനിമ മേഖലയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
മമ്മൂട്ടി, വൈശാഖ്, ഉദയകൃഷ്‌ണ കൂട്ടുകെട്ടില്‍ 2010ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പോക്കിരി രാജ. മമ്മൂട്ടിക്കൊപ്പം പൃഥ്വിരാജും പ്രധാന വേഷത്തിലെത്തിയ ചിത്രം വന്‍ വിജയമായിരുന്നു. 7 കോടി ബജറ്റില്‍ നിര്‍മിച്ച പോക്കിരി രാജ 30 കോടിയോളം കലക്ഷന്‍ നേടി.
പോക്കിരി രാജയുടെ വിജയത്തിന് ശേഷം ഇതേ കൂട്ടുകെട്ടില്‍ പിറന്ന മധുര രാജ 2019ലാണ് പുറത്തിറങ്ങിയത്. മധുര രാജ, പോക്കിരി രാജയുടെ രണ്ടാം ഭാഗമാണ് എന്ന നിലയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും യഥാര്‍ഥത്തില്‍ പോക്കിരി രാജയുടെ ഒരു സ്‌പിന്‍ ഓഫ് മാത്രമായിരുന്നു മധുര രാജ. വൈശാഖ്, മമ്മൂട്ടി കൂടിക്കാഴ്‌ച നടന്നതോടെ പോക്കിരി രാജയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.