കേരളം

kerala

ETV Bharat / entertainment

21കാരിയായ ടിക് ടോക് താരം മേഘയുടെ അന്ത്യം കാറപകടത്തില്‍ ; ഞെട്ടല്‍ വിട്ടുമാറാതെ ഫോളോവേഴ്‌സ് - മേഖ താക്കൂര്‍ അന്തരിച്ചു

ടിക്‌ ടോക്‌ താരം മേഘയുടെ അന്ത്യം സംഭവിച്ചത് കാറപകടത്തില്‍. വിശദാംശങ്ങള്‍ പുറത്ത്

Tik Tok star Megha Thakur  Megha Thakur passes away at 21  Megha Thakur passes away  Megha Thakur  Megha Thakur died  ടിക് ടോക് താരം മേഘ അന്തരിച്ചു  ടിക് ടോക് താരം അന്തരിച്ചു  മേഘ താക്കൂര്‍ അന്തരിച്ചു  ടിക്‌ ടോക്‌ താരം മേഘ  ടിക് ടോക് താരം മേഖ താക്കൂര്‍  മേഖ താക്കൂര്‍ അന്തരിച്ചു  മേഘ താക്കൂറിന്‍റെ മരണ വാര്‍ത്ത
21 കാരിയായ ടിക് ടോക് താരം മേഘ അന്തരിച്ചു

By

Published : Dec 4, 2022, 5:55 PM IST

മുംബൈ : ടിക് ടോക് താരം മേഖ താക്കൂറിന്‍റെ വിയോഗത്തിന്‍റെ ഞെട്ടലിലാണ് ഫോളോവേഴ്‌സ്. നവംബര്‍ 24ന് പുലര്‍ച്ചെയായിരുന്നു 21 കാരിയുടെ അന്ത്യം. നവംബര്‍ 29നായിരുന്നു സംസ്‌കാരം. സോഷ്യല്‍ മീഡിയയിലൂടെ മേഘയുടെ മാതാപിതാക്കളാണ് മരണ വാര്‍ത്ത പുറത്തുവിട്ടത്.

'പെട്ടെന്നും അപ്രതീക്ഷിതവുമായ മരണം' എന്നാണ് മേഘയുടെ വിയോഗത്തെ മാതാപിതാക്കള്‍ വിശേഷിപ്പിച്ചിരുന്നത്. താരത്തിന്‍റെ ഇന്‍സ്‌റ്റഗ്രാം പേജിലൂടെയാണ് മാതാപിതാക്കള്‍ മരണ വാര്‍ത്ത പങ്കുവച്ചത്. അതേസമയം മരണ കാരണം വെളിപ്പെടുത്തിയിരുന്നില്ല.

എന്നാല്‍ നവംബര്‍ 24ന് പുലര്‍ച്ചെ കാറപകടത്തിലായിരുന്നു മേഘയുടെ മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. 'ഞങ്ങളുടെ ജീവിതത്തിലെ വെളിച്ചവും കരുതലുമായ മകള്‍ മേഘ താക്കൂര്‍ 2022 നവംബര്‍ 24ന് പുലര്‍ച്ചെ അപ്രതീക്ഷിതമായി വിടപറഞ്ഞിരിക്കുന്നു. ആത്മവിശ്വാസമുള്ള സ്വതന്ത്രയായ യുവതിയായിരുന്ന അവളെ ഞങ്ങള്‍ വല്ലാതെ മിസ് ചെയ്യും. അവളുടെ വിയോഗം ആരാധകരെ അറിയിക്കണമെന്നുണ്ടായിരുന്നു. ഈ അവസരത്തില്‍ അവളെ അനുഗ്രഹിക്കണം. നിങ്ങളുടെ പ്രാര്‍ഥനകളും ഉണ്ടാകണം. മേഘയുടെ സ്നേഹമുള്ള മാതാപിതാക്കൾ'- അവര്‍ കുറിച്ചു.

പോസ്‌റ്റിന് പിന്നാലെ നിരവധി പേര്‍ മേഘയ്‌ക്ക് അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തി. 'മേഘ താക്കൂര്‍, നിങ്ങൾ ശക്തയാണ്, മികച്ച വ്യക്തിയാണ്. നിത്യ ശാന്തി നേരുന്നു...', 'മേഘ താക്കൂറിന്‍റെ മരണ വാര്‍ത്ത വിശ്വസിക്കാനാകുന്നില്ല' - ഇങ്ങനെ പോകുന്നു കമന്‍റുകള്‍.

ബോഡി പോസിറ്റിവിറ്റി പ്രോത്സാഹിപ്പിക്കുന്നതില്‍ പ്രശസ്‌തയായിരുന്നു താരം. 9,30,000 ഫോളോവേഴ്‌സാണ് മേഘയ്ക്ക് ടിക്‌ടോക്കിലുള്ളത്. ഡാന്‍സ് വീഡിയോകള്‍ നിരന്തരം പോസ്‌റ്റ് ചെയ്യാറുണ്ടായിരുന്നു. കാനഡയിലെ ബ്രാംപ്‌റ്റണ്‍, ഒന്‍റാറിയോ എന്നിവിടങ്ങളിലായിരുന്നു മേഘ താമസിച്ചിരുന്നത്.

മേഘയ്‌ക്ക് ഒരു വയസുള്ളപ്പോഴാണ് മാതാപിതാക്കള്‍ ഇന്ത്യയില്‍ നിന്നും കാനഡയിലേക്ക് ചേക്കേറിയത്. 2019ല്‍ മേഫീല്‍ഡില്‍ ഹയര്‍ സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കിയ താരം വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍ ബിരുദ പഠനത്തിന് ചേര്‍ന്നു. ഈ സമയത്താണ് ടിക്‌ടോക്കില്‍ സജീവമാകുന്നത്.

ABOUT THE AUTHOR

...view details