Kathivanoor Veeran after Kantara: വടക്കേ മലബാറിന്‍റെ പൈതൃക കലയായ തെയ്യത്തെ പശ്ചാത്തലമാക്കി മലയാളത്തില്‍ പുതിയ സിനിമ ഒരുങ്ങുന്നു. ബിഗ് ബജറ്റിലായി ഒരുക്കുന്ന ചിത്രത്തിന് 'കതിവനൂര്‍ വീരന്‍' എന്നാണ് പേരിട്ടിരിക്കുന്നത്. 'കെജിഎഫ്' ഫ്രാഞ്ചൈസിക്ക് ശേഷം കന്നഡ സിനിമയുടെ യശസ്സ് ഇന്ത്യ മുഴുവന്‍ എത്തിച്ച ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'കാന്താര'യുടെ വന്‍ വിജയത്തിന് പിന്നാലെയാണ് 'കതിവനൂര്‍ വീരന്‍റെ' പ്രഖ്യാപനം.
Kathivanoor Veeran budget: പ്രമുഖ സംവിധായകന്‍ ഗിരീഷ് കുന്നുമ്മല്‍ ആണ് സിനിമയുടെ സംവിധാനം. ഏകദേശം 40 കോടിയോളം ചെലവ് പ്രതീക്ഷിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രമായിരിക്കും 'കതിവനൂര്‍ വീരന്‍' എന്നാണ് സംവിധായകന്‍ ഗിരീഷ് കുന്നുമ്മല്‍ പറയുന്നത്. സൗത്ത് ഇന്ത്യയിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന ചിത്രം കൂടിയാണിത്. എന്നാല്‍ അഭിനേതാക്കളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.