കേരളം

kerala

ETV Bharat / entertainment

The Road Movie Release Date Announced: തൃഷയുടെ 'ദി റോഡ്' വരുന്നു; റിലീസ് തിയതി പുറത്ത് - തൃഷ

Actress Trisha's next film The Road: 'സർപ്പാട്ട പരമ്പര'യിൽ 'ഡാൻസിംഗ് റോസ്' ആയി ശ്രദ്ധേയ പ്രകടനം കാഴ്‌ചവച്ച ഷബീറും ചിത്രത്തിലുണ്ട്

Actress Trishas next film The Road  Actress Trishas next The Road  The Road  Actress Trisha  Trisha  The Road Release Date Announced  The Road Release  The Road Release Date  The Road will hit theaters on October 6  സർപ്പാട്ട പരമ്പര  ദി റോഡ്  ഡാൻസിംഗ് റോസ്  The Road cast  തൃഷ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദി റോഡ്  തൃഷ ദി റോഡ്  തൃഷ  Trisha new movie
The Road Release Date Announced

By ETV Bharat Kerala Team

Published : Sep 9, 2023, 9:32 PM IST

തെന്നിന്ത്യയുടെ ക്വീൻ, തൃഷ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് 'ദി റോഡ്' (Actress Trisha's next film ‘The Road’). നവാഗതനായ അരുൺ വസീഗരൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ റിലീസ് തിയതി അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ് (The Road Release Date Announced). ചിത്രം ഒക്ടോബർ ആറിന് തിയേറ്ററുകളിലെത്തും (The Road will hit theaters on October 6).

ആക്ഷനും പ്രാധാന്യം നൽകിക്കൊണ്ടാണ് ഈ ചിത്രത്തിന്‍റെ നിർമാണം. 'സർപ്പാട്ട പരമ്പര' എന്ന ചിത്രത്തിൽ 'ഡാൻസിംഗ് റോസ്' ആയി ശ്രദ്ധേയ പ്രകടനം കാഴ്‌ചവച്ച ഷബീറും 'ദി റോഡി'ൽ പ്രധാന വേഷത്തിലുണ്ട്. സന്തോഷ് പ്രതാപ്, മിയ ജോർജ്, എംഎസ് ഭാസ്‌കർ, വേല രാമമൂർത്തി, വിവേക് പ്രസന്ന, ലക്ഷ്‌മി പ്രിയ തുടങ്ങിയവരാണ് മറ്റ് സുപ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത് (The Road Cast).

ഒരു പ്രതികാര കഥ പറയുന്ന ചിത്രമാണ് 'ദി റോഡ്' എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകൾ. രണ്ട് പതിറ്റാണ്ട് മുമ്പ് നടന്ന ഒരു യഥാര്‍ഥ സംഭവത്തെ ആസ്‍പദമാക്കിയാണ് ചിത്രത്തിന്‍റെ കഥ ഒരുക്കിയിരിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. എഎഎ സിനിമയാണ് 'ദി റോഡ്' സിനിമ നിർമിച്ചിരിക്കുന്നത്. മധുരയിലും ആന്ധ്രാപ്രദേശിന്‍റെ ഉൾപ്രദേശങ്ങളിലും ആയിരുന്നു ചിത്രീകരണം. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷകളോടെയാണ് സിനിമാസ്വാദകർ കാത്തിരിക്കുന്നത്.

'കൗണ്ട്ഡൗൺ ആരംഭിക്കുന്നു' എന്ന് കുറിച്ച് കൊണ്ടാണ് പ്രൊഡക്ഷൻ ഹൗസ് റിലീസ് വിവരം പ്രേക്ഷകരുമായി പങ്കുവച്ചത്. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മധുരതരമായ, മാരകമായ പ്രതികാരത്തിന് നിങ്ങൾ തയ്യാറാണോ എന്നും റിലീസ് പ്രഖ്യാപന വീഡിയോയ്‌ക്ക് താഴെ നിർമാതാക്കൾ കുറിച്ചു.

കെജി വെങ്കടേഷാണ് 'ദി റോഡ്' സിനിമയുടെ ഛായാഗ്രാഹകൻ. സാം സിഎസ് ആണ് സംഗീത സംവിധാനവും നിർവഹിക്കുന്നു. സാം സിഎസും കാർത്തിക് നേതയും ചേർന്നാണ് ഗാനരചന. ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത് സംവിധായകൻ അരുൺ വസീഗരൻ തന്നെയാണ്. എആർ ശിവരാജ് ആണ് ചിത്രത്തിന്‍റെ എഡിറ്റർ.

സ്റ്റണ്ട് - ഫീനിക്‌സ് പ്രഭു, കലാസംവിധാനം - ശിവ യാദവ്, സൗണ്ട് ഡിസൈൻ - സിങ്ക് സിനിമ, മിക്‌സ് - കണ്ണൻ ഗണപത്, മേക്കപ്പ് - എസ് രവി, ലൈൻ പ്രൊഡ്യൂസർമാർ - എരനിയേൽകോണം എം ജെ രാജൻ, യെരഗശെൽവൻ, ഗണേഷ് ഗോപിനാഥ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - എ ജയ് സമ്പത്ത്, സുബ്രഹ്മണ്യദാസ്, കോസ്റ്റ്യൂം ഡിസൈനർ - ചൈതന്യ റാവു, കസ്റ്റമർ - നടരാജ്, സ്റ്റിൽ - അമീർ, പ്രമോഷനുകൾ – എകെഡി (മീഡിയ സർക്കിൾ), ഡബ്ബിംഗ് സ്റ്റുഡിയോ - JGEE സ്റ്റുഡിയോ, വിഎഫ്‌എക്‌സ് - ബിടുഎച്ച്, പബ്ലിസിറ്റി ഡിസൈൻസ് - ഷബീർ എന്നിവരാണ് ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ (The Road crew).

ABOUT THE AUTHOR

...view details