കേരളം

kerala

ETV Bharat / entertainment

കുട്ടികള്‍ക്കായി ഒരു ഫാന്‍റസി കുടുംബ കഥയുമായി 'ത തവളയുടെ ത' - Tha Thavalayude Tha stars

Tha Thavalayude Tha movie poster : കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്‌ടപ്പെടുന്ന തരത്തിലൊരുക്കിയിരിക്കുന്ന ചിത്രമാണ് 'ത തവളയുടെ ത'

Tha Thavalayude Tha movie poster  ഫാന്‍റസി കുടുംബ കഥയുമായി 'ത തവളയുടെ ത'  കുട്ടികള്‍ക്കായി ഒരു ഫാന്‍റസി കുടുംബ കഥ  Tha Thavalayude Tha stars  Tha Thavalayude Tha crew members
കുട്ടികള്‍ക്കായി ഒരു ഫാന്‍റസി കുടുംബ കഥയുമായി 'ത തവളയുടെ ത'

By

Published : Apr 13, 2022, 2:01 PM IST

Updated : Apr 19, 2022, 2:57 PM IST

Tha Thavalayude Tha movie poster: നവാഗതനായ ഫ്രാൻസിസ് ജോസഫ് ജീര കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ത തവളയുടെ ത'. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്‌ടപ്പെടുന്ന തരത്തിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ രണ്ടാമത്തെ പോസ്‌റ്റര്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. സംവിധായകന്‍ ഫ്രാന്‍സിസ്‌ ജീര ഫേസ്‌ബുക്ക്‌ പേജിലൂടെയാണ് പോസ്‌റ്റര്‍ പങ്കുവച്ചത്‌.

Tha Thavalayude Tha stars: ഒരു കുട്ടിക്കഥ എന്നതിലുപരി തീർത്തുമൊരു ഫാന്‍റസി മൂഡിലുള്ള കുടുംബ ചിത്രമാണ് 'ത തവളയുടെ ത'. അറുപതോളം ബാലതാരങ്ങളാണ് വേഷമിടുന്നത്. ബാലതാരങ്ങൾക്ക് പുറമെ സെന്തിൽ കൃഷ്‌ണ, അനുമോൾ, നെഹല, ആനന്ദ് റോഷൻ, ഗൗതമി നായർ, അജിത് കോശി, സുനിൽ സുഗത, അനീഷ് ഗോപാൽ, നന്ദൻ ഉണ്ണി, ജെൻസൺ ആലപ്പാട്ട്, ഹരികൃഷ്‌ണന്‍, സ്‌മിത അമ്പു, വസുദേവ് പട്രോട്ടം തുടങ്ങിയവരും അണിനിരക്കും.

Tha Thavalayude Tha crew members : 14/11 സിനിമാസ്, ബിഗ് സ്‌റ്റോറീസ്‌ മോഷൻ പിക്ചേഴ്‌സ് എന്നിവയുടെ ബാനറിൽ റോഷിത്ത് ലാൽ, ജോൺ പോൾ എന്നിവർ ചേർന്നാണ് നിർമാണം. ബിപിൻ ബാലകൃഷ്‌ണന്‍ ആണ് ഛായാഗ്രഹണം. ജിത്ത് ജോഷി ചിത്ര സംയോജനവും നിര്‍വഹിക്കും. ബീയാര്‍ പ്രസാദിന്‍റെ വരികള്‍ക്ക്‌ നിഖില്‍ രാജന്‍ ആണ് സംഗീതം.

Also Read:Beast Trolls | വിഷുവിന്‌ എല്ലാവര്‍ക്കുമുള്ള പടക്കം തിയേറ്ററില്‍ കൊടുത്തയച്ച വിജയ്‌ അണ്ണന്‍

കലാ സംവിധാനം അനീസ്‌ നാടോടിയും നിര്‍വഹിക്കുന്നു. സവിത നമ്പ്രത്ത് ആണ് സൗണ്ട് ഡിസൈൻ. കളറിസ്‌റ്റ്‌- ലിജു പ്രഭാകർ, ഡിസൈൻസ്- സനൽ പി.കെ, നിർമാണ നിയന്ത്രണം- ജാവേദ് ചെമ്പ്, വസ്‌ത്രാലങ്കാരം- നിസാർ റഹ്മത്ത്, ചമയം - അമൽ ചന്ദ്രൻ, സംവിധാന സഹായി- ഗ്രാഷ് പി. ജി, അബ്രു സൈമൺ, വിഎഫ്എക്‌സ്‌ - കോക്കനട്ട് ബഞ്ച് ക്രിയേഷൻസ്‌, നിശ്ചല ഛായാഗ്രഹണം- ഇബ്സെൻ മാത്യു, പരസ്യ കല- സനൽ പി. കെ, പിആർഒ - പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Last Updated : Apr 19, 2022, 2:57 PM IST

ABOUT THE AUTHOR

...view details