കേരളം

kerala

ETV Bharat / entertainment

തെലുഗു സൂപ്പര്‍താരം മഹേഷ് ബാബുവിന്‍റെ അമ്മ അന്തരിച്ചു - ഇന്ദിര ദേവി

മഹേഷ് ബാബുവിന്‍റെ അമ്മ ഇന്ദിര ദേവിക്ക് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. കുറച്ചുനാളുകളായി അസുഖബാധിതയായിരുന്നു ഇവര്‍.

mahesh babu s mother indira devi passes away  mahesh babu s mother indira devi  indira devi passes away  mahesh babu family  mahesh babu mother  mahesh babu mother indira devi  mahesh babu news  telugu actor mahesh babu s mother  മഹേഷ് ബാബുവിന്‍റെ അമ്മ അന്തരിച്ചു  തെലുഗു സൂപ്പര്‍താരം മഹേഷ് ബാബു  മഹേഷ് ബാബുവിന്‍റെ മാതാവ് അന്തരിച്ചു  മഹേഷ് ബാബു നടന്‍  മഹേഷ് ബാബുവിന്‍റെ അമ്മ ഇന്ദിര ദേവി  ഇന്ദിര ദേവി  മഹേഷ് ബാബുവിന്‍റെ അമ്മ ഇന്ദിര ദേവി അന്തരിച്ചു
തെലുഗു സൂപ്പര്‍താരം മഹേഷ് ബാബുവിന്‍റെ അമ്മ അന്തരിച്ചു

By

Published : Sep 28, 2022, 9:49 AM IST

Updated : Sep 28, 2022, 1:23 PM IST

ഹൈദരാബാദ്: തെലുഗു സൂപ്പര്‍താരം മഹേഷ് ബാബുവിന്‍റെ അമ്മ ഇന്ദിര ദേവി അന്തരിച്ചു. ഇന്ന്(28.09.2022) പുലര്‍ച്ചെയാണ് മരണം. കുറച്ച് ആഴ്‌ചകളായി അസുഖ ബാധിതയായിരുന്ന ഇന്ദിര ദേവിക്ക് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് അന്ത്യം സംഭവിച്ചത്.

ആരോഗ്യനില വഷളായതിനെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അവരെ വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ബുധനാഴ്‌ച പുലർച്ചെയാണ് അന്ത്യശ്വാസം വലിച്ചത്. മുന്‍ഭര്‍ത്താവും നടനുമായ കൃഷ്‌ണയുമായി വേര്‍പിരിഞ്ഞ ശേഷം ഇന്ദിര ദേവി ഒറ്റയ്‌ക്കാണ് താമസിച്ചത്.

മഹേഷ് ബാബുവും മറ്റ് കുടുംബാംഗങ്ങളും അമ്മയുടെ കാര്യങ്ങളില്‍ എപ്പോഴും ശ്രദ്ധ പുലര്‍ത്തുമായിരുന്നു. ഇന്ദിര ദേവിയുമായി വേര്‍പിരിഞ്ഞ ശേഷം നടി വിജയനിര്‍മലെയാണ് കൃഷ്‌ണ വിവാഹം കഴിച്ചത്. കൃഷ്‌ണ-ഇന്ദിര ദേവി വിവാഹത്തില്‍ അഞ്ച് മക്കളാണ് ഇവര്‍ക്കുളളത്.

രമേഷ് ബാബു, മഹേഷ് ബാബു, പദ്‌മാവതി, മഞ്ജുള, പ്രിയദര്‍ശിനി എന്നിവരാണ് മക്കള്‍. കുറച്ചുമാസങ്ങള്‍ക്ക് മുന്‍പ് മഹേഷ് ബാബുവിന്‍റെ സഹോദരന്‍ രമേഷ് ബാബുവും മരണപ്പെട്ടിരുന്നു. ഇപ്പോള്‍ ഇന്ദിര ദേവിയുടെ മരണവും സംഭവിച്ചതോടെ മഹേഷ് ബാബുവിന്‍റെ കുടുംബം കടുത്ത ദുഖത്തിലാണ്. സിനിമ-രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ അവരുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.

Last Updated : Sep 28, 2022, 1:23 PM IST

ABOUT THE AUTHOR

...view details