കേരളം

kerala

ETV Bharat / entertainment

തേജ സജ്ജ നായകനാകുന്ന 'ഹനുമാൻ' ; ആദ്യ ഗാനം നവംബര്‍ 14നെത്തും - ഹനുമാൻ ആദ്യ ഗാനം നവംബര്‍ 14ന്

Hanuman Movie: പ്രശാന്ത് വര്‍മ സംവിധാനം ചെയ്യുന്ന 'ഹനുമാൻ' പാൻ ഇന്ത്യൻ സൂപ്പര്‍ ഹീറോ ചിത്രമായാണ് എത്തുക

The first song of hanuman movie
The first song of hanuman movie

By ETV Bharat Kerala Team

Published : Nov 12, 2023, 7:48 PM IST

തെലുഗു താരം തേജ സജ്ജ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഹനുമാൻ'. പ്രശാന്ത് വര്‍മ സംവിധാനം ചെയ്യുന്ന 'ഹനുമാൻ' ഒരു പാൻ ഇന്ത്യൻ സൂപ്പര്‍ ഹീറോ ചിത്രമായിട്ടാണ് പ്രേക്ഷകർക്കരികിലേക്ക് എത്തുക. ഇപ്പോഴിതാ സിനിമയുടെ പ്രധാനപ്പെട്ട ഒരു അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

'ഹനുമാനി'ലെ ആദ്യ ഗാനം നവംബര്‍ 14ന് റിലീസ് ചെയ്യുമെന്നാണ് അണിയറക്കാരുടെ അറിയിപ്പ്. രാമായണത്തിലെ ഹനുമാനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്‌ ഒരുക്കിയ ചിത്രത്തിലെ ഗാനത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ജനുവരി 12നാണ് ഈ ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുക. 11 ഭാഷകളിലായാണ് 'ഹനുമാൻ' സിനിമയുടെ റിലീസ്.

ഇന്ത്യന്‍ പുരാണങ്ങളിലെ ശക്തമായ കഥാപാത്രങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് സൂപ്പര്‍ ഹീറോകളെ കുറിച്ച് ഒരു സിനിമാറ്റിക് വേള്‍ഡ് നിര്‍മിക്കാനാണ് ഈ സിനിമയിലൂടെ സംവിധായകൻ പ്രശാന്ത് വര്‍മ ലക്ഷ്യമിടുന്നത്. 'കല്‍ക്കി', 'സോംബി റെഡ്ഡി' എന്നീ ചിത്രങ്ങളിലൂടെ തെലുഗു ചലച്ചിത്ര ലോകത്ത് ശ്രദ്ധയാകര്‍ഷിച്ച സംവിധായകനാണ് പ്രശാന്ത് വര്‍മ. അദ്ദേഹത്തിന്‍റെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം കൂടിയാണിത്.

പുരാണ കഥാപാത്രമായ ഹനുമാനെ കുറിച്ച് തങ്ങൾ ആദ്യമായി ഒരു മുഴുനീള സിനിമ ചെയ്യുകയാണെന്ന് സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരുപാട് കഥാപാത്രങ്ങള്‍ ഉള്ള ഒരു 'പ്രശാന്ത് വർമ സിനിമാറ്റിക് യൂണിവേഴ്‌സ്' സൃഷ്‌ടിക്കുകയാണെന്നും പ്രശാന്ത് വർമ പറഞ്ഞിരുന്നു. പുരാണത്തിന്‍റെ ഒരു നേർക്കാഴ്‌ച ആയിരിക്കും ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുക എന്നാണ് അണിയറ പ്രവർത്തകരുടെ അവകാശവാദം.

തേജ സജ്ജയെ കൂടാതെ വിനയ് റായ്, വരലക്ഷ്‌മി ശരത് കുമാർ, അമൃത അയ്യർ, രാജ് ദീപക് ഷെട്ടി, വെണ്ണല കിഷോർ, തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രൈം ഷോ എന്‍റര്‍ടെയ്‌ന്‍മെന്‍റിന്‍റെ ബാനറിൽ കെ നിരഞ്ജൻ റെഡ്ഡി ആണ് ഹനുമാൻ നിർമിക്കുന്നത്. അസ്രിൻ റെഡ്ഡി ഈ ചിത്രത്തിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂര്‍ ആണ്. വെങ്കട് കുമാര്‍ ആണ് ലൈൻ പ്രൊഡ്യൂസര്‍. ദശരഥി ശിവേന്ദ്ര ആണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എസ് ബി രാജു തലാരി എഡിറ്റിങും നിർവഹിക്കുന്നു.

സിനിമയ്‌ക്ക് സംഗീതം ഒരുക്കുന്നത് അനുദീപ് ദേവ്, ഹരി ഗൗര, ജയ് കൃഷ്, കൃഷ്‌ണ സൗരഭ് എന്നിവര്‍ ചേര്‍ന്നാണ്. പ്രൊഡക്ഷൻ ഡിസൈനർ - ശ്രീ നാഗേന്ദ്ര തങ്കാല, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - അസ്രിൻ റെഡ്ഡി, ലൈൻ പ്രൊഡ്യൂസർ - വെങ്കട്ട് കുമാർ ജെട്ടി, സ്‌റ്റില്‍സ് - വരാഹല മൂർത്തി, പബ്ലിസിറ്റി ഡിസൈൻസ് - അനന്ത് കാഞ്ചർള, കോസ്‌റ്റ്യൂംസ്‌ - ലങ്ക സന്തോഷി, ഡിജിറ്റൽ മാർക്കറ്റിങ് - ഹാഷ്‌ടാഗ് മീഡിയ എന്നിവരാണ് ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ.

READ ALSO:Hanuman Movie | പുരാണത്തിന്‍റെ ഒരു നേർക്കാഴ്‌ചയുമായി 'ഹനുമാന്‍'; റിലീസ് അടുത്ത വര്‍ഷം

ABOUT THE AUTHOR

...view details