കേരളം

kerala

ETV Bharat / entertainment

ജെന്‍റില്‍മാന്‍ ഗെയിം എന്ന് പുനര്‍നിര്‍വചിച്ച അവള്‍ 'അവളുടെ കഥ' സൃഷ്‌ടിച്ചു; പോസ്‌റ്റുമായി തപ്‌സി പന്നു - Shabaash Mithu cast and crew

Taapsee Pannu in Mithali Raj biopic: 'മിതാലി രാജിനെ ഇതിഹാസമാക്കി മാറ്റിയ കഥ കാണാന്‍ തയ്യാറായിക്കോളൂ'. ട്രെയ്‌ലര്‍ പങ്കുവച്ച് തപ്‌സി പന്നു കുറിച്ചു

Shabaash Mithu trailer  Taapsee Pannu starrer Shabaash Mithu  പോസ്‌റ്റുമായി തപ്‌സി പന്നു  Taapsee Pannu in Mithali Raj biopic  Taapsee Pannu shares Shabaash Mithu trailer  Taapsee Pannu notes for Mithali Raj biopic  Shabaash Mithu trailer  Shabaash Mithu cast and crew  Mithali Raj cricket career
ജെന്‍റില്‍മാന്‍ ഗെയിം എന്ന് പുനര്‍നിര്‍വചിച്ച അവള്‍ 'അവളുടെ കഥ' സൃഷ്‌ടിച്ചു; പോസ്‌റ്റുമായി തപ്‌സി പന്നു

By

Published : Jun 20, 2022, 1:15 PM IST

Updated : Jun 20, 2022, 1:53 PM IST

Shabaash Mithu trailer: ഇന്ത്യന്‍ വനിത ക്രിക്കറ്റ്‌ ഇതിഹാസം മിതാലി രാജിന്‍റെ ജീവിത കഥ പറയുന്ന ബോളിവുഡ്‌ ചിത്രമാണ് 'സബാഷ്‌ മിതു'. ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നടി തപ്‌സി പന്നുവാണ് സിനിമയില്‍ മിതാലിയെ അവതരിപ്പിക്കുന്നത്‌. 2.44 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ട്രെയ്‌ലറില്‍ തപ്‌സി തന്നെയാണ് തിളങ്ങിനില്‍ക്കുന്നത്.

Taapsee Pannu shares Shabaash Mithu trailer: ക്രിക്കറ്റ് കരിയറിന്‍റെ തുടക്കത്തില്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികളെ തരണം ചെയ്യുന്ന തപ്‌സിയുടെ കഥാപാത്രത്തെയാണ് ട്രെയ്‌ലറില്‍ ദൃശ്യമാവുക. ട്രെയ്‌ലര്‍ തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജില്‍ തപ്‌സിയും പങ്കുവച്ചിട്ടുണ്ട്‌. മിതാലി രാജിനെ ഒരു ഇതിഹാസമാക്കിയതിന് പിന്നിലെ കഥ കാണാന്‍ തയ്യാറായിക്കോളൂ എന്നാണ് നടി കുറിച്ചിരിക്കുന്നത്‌.

Taapsee Pannu notes for Mithali Raj biopic: 'നിങ്ങള്‍ക്ക് ആ പേരറിയാം. അവള്‍ ഇതിഹാസമായതിന് പിന്നിലെ കഥ കാണാന്‍ തയ്യാറായിക്കോളൂ.. 'ദി ജെന്‍റില്‍മാന്‍ ഗെയിം' എന്ന് പുനര്‍നിര്‍വചിച്ച സ്‌ത്രീ. അവള്‍ 'അവളുടെ കഥ' സൃഷ്‌ടിച്ചു. അത് നിങ്ങളിലേക്ക് എത്തിക്കുന്നതില്‍ അഭിമാനിക്കുന്നു', ട്രെയ്‌ലര്‍ പങ്കുവച്ച് തപ്‌സി പന്നു കുറിച്ചു.

Shabaash Mithu trailer: 2022 ജൂലൈ 15നാണ് 'സബാഷ്‌ മിതു'വിന്‍റെ റിലീസ്‌. റിലീസിനോടടുക്കുന്ന ചിത്രത്തിന്‍റെ പ്രമോഷന്‍ തിരക്കുകളിലാണ് ഇപ്പോള്‍ താരം. അതേസമയം പ്രമോഷന് വേണ്ടി കൂടുതല്‍ സമയം കിട്ടിയ സന്തോഷത്തിലാണ് മിതാലി രാജ്‌. താനൊരു ബാറ്റ് പോലും കൈ കൊണ്ട് തൊട്ടിട്ടില്ലെന്ന ക്ഷമാപണത്തോടെയാണ് തപ്‌സി പന്നു ഈ സിനിമയിലെത്തിയത്‌. എന്നാല്‍ തപ്‌സിയുടെ സിനിമകള്‍ കണ്ട മിതാലിക്ക് തന്‍റെ റോള്‍ തപ്‌സി ഭംഗിയാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

Shabaash Mithu cast and crew: 50 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്‌. സിര്‍ജിത്‌ മുഖർജിയാണ് സംവിധാനം. പ്രിയ ആവെനിന്‍റേതാണ് തിരക്കഥ. സിര്‍ഷ റേ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ്‌ ചിത്രസംയോജനവും നിര്‍വഹിക്കുന്നു. അമിത് ത്രിവേദിയാണ് സംഗീത സംവിധാനം. ഓസ്‌കര്‍ ജേതാവ് റസൂൽ പൂക്കുട്ടി സൗണ്ട് ഡിസൈനിങ് ചെയ്യുന്നു.

Mithali Raj cricket career: അടുത്തിടെയാണ് മിതാലി രാജ്‌ രാജ്യാന്തര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചത്‌. 23 വര്‍ഷത്തെ നീണ്ട ക്രിക്കറ്റ്‌ കരിയറിന് ഒടുവില്‍ 39-ാം വയസിലാണ് മിതാലി കളി മതിയാക്കിയത്. ഇന്ത്യന്‍ വനിതകളുടെ ടെസ്‌റ്റ്‌ - ഏകദിന ടീമുകളുടെ ക്യാപ്‌റ്റനായിരുന്നു മിതാലി. രാജ്യം കണ്ട എക്കാലത്തെയും മികച്ച വനിത ബാറ്ററാണ് മിതാലി രാജ്‌. ഏകദിന ചരിത്രത്തിലെ ഉയര്‍ന്ന റണ്‍ വേട്ടക്കാരി കൂടിയാണ് താരം.

രണ്ട് പതിറ്റാണ്ട് നീണ്ട ക്രിക്കറ്റ് കരിയറില്‍ രാജ്യത്തിന് അഭിമാനിക്കാവുന്ന നിരവധി നേട്ടങ്ങള്‍ മിതാലി സ്വന്തം പേരില്‍ എഴുതി ചേര്‍ത്തിട്ടുണ്ട്. 1999ല്‍ തന്‍റെ 16-ാം വയസില്‍ ഏകദിന അരങ്ങേറ്റ മത്സരത്തില്‍ പുറത്താകാതെ 114 റണ്‍സ് നേടിയായിരുന്നു മിതാലി രാജ്യാന്തര ക്രിക്കറ്റില്‍ വരവറിയിച്ചത്. വനിതാ ടെസ്‌റ്റില്‍ 12 മത്സരങ്ങളിലായി ഒരു സെഞ്ച്വറിയും, നാല് അര്‍ധ സെഞ്ച്വറികളുമായി 699 റണ്‍സാണ് മിതാലിയുടെ നേട്ടം.

ഏകദിനത്തില്‍ 232 മത്സരങ്ങളില്‍ ഏഴ് സെഞ്ച്വറികളും, 64 ഫിഫ്‌റ്റികളുമായി 7805 റണ്‍സും സ്വന്തമാക്കി. 7000 റണ്‍സ്‌ മറികടന്ന അന്താരാഷ്‌ട്ര ക്രിക്കറ്റിലെ ഒരേയൊരു വനിതാ ക്രിക്കറ്റ്‌ താരം കൂടിയാണ് മിതാലി. വനിതാ ടി20യില്‍ 89 മത്സരങ്ങളിലായി 17 അര്‍ധശതകങ്ങളോടെ 2364 റണ്‍സും മിതാലി തന്‍റെ പേരിലാക്കി. മിതാലിയുടെ ക്യാപ്‌റ്റന്‍സിയില്‍ 2017ലെ ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍ എത്തിയിരുന്നു.

Also Read: മിതാലിയുടെ ജീവചരിത്രം ‘സബാഷ് മിത്തു’വിന്‍റെ റിലീസിങ് ഡേറ്റ് പ്രഖ്യാപിച്ചു

Last Updated : Jun 20, 2022, 1:53 PM IST

ABOUT THE AUTHOR

...view details