കേരളം

kerala

ETV Bharat / entertainment

'ഓരോ സമ്മർദകരമായ ദിവസങ്ങളുടെയും അവസാനം എന്‍റെ മുഖത്തെ ചിരി ഉറപ്പാക്കിയ ടീം'; പുരസ്‌കാരവുമായി തപ്‌സി പന്നു - Taapsee Pannu latest movies

Taapsee Pannu won the Best Actor: ഫിലിംഫെയര്‍ ഒടിടി അവാര്‍ഡില്‍ മികച്ച നടിയായി തപ്‌സി പന്നു..

Taapsee Pannu won the Best Actor  Taapsee Pannu  Taapsee Pannu dedicates her Filmfare award  Filmfare award to the team of Looop Lapeta  Looop Lapeta  Filmfare award  മികച്ച നടിയായി തപ്‌സി പന്നു  തപ്‌സി പന്നു  ലൂപ് ലപേട്ട  ഫിലിംഫെയര്‍ ഒടിടി പുരസ്‌കാര വേദി  Taapsee Pannu elated Filmfare award  Taapsee Pannu shares post  Taapsee Pannu Instagram post  Taapsee Pannu about team of Looop Lapeta  Taapsee Pannu dedicates award to Loop Lapeta team  Taapsee Pannu latest movies  പുരസ്‌കാരവുമായി തപ്‌സി പന്നു
പുരസ്‌കാരവുമായി തപ്‌സി പന്നു

By

Published : Dec 22, 2022, 5:51 PM IST

Taapsee Pannu won the Best Actor: ബോളിവുഡ് താര സുന്ദരി തപ്‌സി പന്നുവിന്‍റെ പുരസ്‌കാര നേട്ടത്തില്‍ അഭിമാനം കൊണ്ട് ബോളിവുഡ് ലോകം. 2022 ഫിലിംഫെയര്‍ ഒടിടി അവാര്‍ഡില്‍ മികച്ച നടിയായി തപ്‌സി പന്നു. 'ലൂപ് ലപേട്ട' എന്ന സിനിമയിലെ അഭിനയത്തിന് വെബ്‌ ഒറിജിനല്‍ ഫിലിം കാറ്റഗറിയിലാണ് മികച്ച നടിയായി തപ്‌സി പന്നു തിരഞ്ഞെടുക്കപ്പെട്ടത്.

Taapsee Pannu elated Filmfare award: കഴിഞ്ഞ ദിവസം നടന്ന ഫിലിംഫെയര്‍ ഒടിടി പുരസ്‌കാര വേദിയില്‍ നിരവധി സെലിബ്രിറ്റികള്‍ സാന്നിധ്യം അറിയിച്ചു. ചുവന്ന പരവതാനിയില്‍ അതിമനോഹരമായ കറുത്ത ഔട്ട്‌ഫിറ്റിലാണ് തപ്‌സി പന്നു പ്രത്യക്ഷപ്പെട്ടത്. തനിക്ക് അവാര്‍ഡ് ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് താരമിപ്പോള്‍.

Taapsee Pannu shares post: ഈ വേളയില്‍ തനിക്ക് പുരസ്‌കാരം ലഭിച്ച വിവരം തപ്‌സി തന്നെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരിക്കുകയാണ്. ഒരു ദീര്‍ഘമായ കുറിപ്പാണ് 35 കാരിയായ താരം പങ്കുവച്ചിരിക്കുന്നത്. പുരസ്‌കാരവുമായി ഫോട്ടോയ്‌ക്ക് പോസ്‌ ചെയ്യുന്ന ഒരു ചിത്രവും താരം ഇന്‍സ്‌റ്റഗ്രാമില്‍ പുറത്തുവിട്ടിട്ടുണ്ട്.

Taapsee Pannu Instagram post: 'ലൂപ് ലപേട്ട' എന്ന സിനിമയില്‍ അഭിനയിക്കാനുണ്ടായ സാഹചര്യമാണ് തപ്‌സി പന്നു കുറിപ്പില്‍ വിവരക്കുന്നത്. 'ശരി, ഇന്നലെ രാത്രിയാണ് ഇത് സംഭവിച്ചത്. എന്തുകൊണ്ടാണ് ഞാന്‍ 'ലൂപ് ലപേട്ട' ചെയ്യാന്‍ ആഗ്രഹിച്ചിരുന്നതെന്ന് ആര്‍ക്കും മനസിലായിരുന്നില്ല. എന്തു കൊണ്ടാണ് ഞാന്‍ 'റണ്‍ ലോല റണ്‍' പോലൊരു ക്ലാസിക് തൊടാന്‍ ആഗ്രഹിക്കുന്നത്. മറ്റൊരു സിനിമയുമായി ഞാന്‍ മുന്നോട്ടു പോകുമ്പോള്‍ എന്തിന് ഞാന്‍ മറ്റൊരു സിനിമ ചെയ്യണം. ഇല്ല എന്ന് പറയാനുള്ള ഉദ്ദേശത്തോടെയാണ് ഞാൻ അകത്തേയ്‌ക്ക് പോയത്. എന്നാല്‍ ഉടന്‍ തന്നെ യെസ് പറഞ്ഞ് ഞാന്‍ പുറത്തിറങ്ങി.

Taapsee Pannu about team of Looop Lapeta: ഈ റിസ്‌കില്‍ പണം മുടക്കാന്‍ തയ്യാറായ നിര്‍മാതാക്കളുടെ ആത്മവിശ്വാസമായിരുന്നു അത്. ലോലയെ നമ്മുടെ സ്വന്തം സാവിയാക്കി മാറ്റുക എന്ന ഉജ്ജ്വലമായ ജോലി ചെയ്‌ത എഴുത്തുകാർ.. സ്‌ക്രീനിൽ പൊട്ടിത്തെറിക്കാൻ തയ്യാറായ പ്രതിഭയുടെ ഒരു ഭ്രാന്തൻ പന്താണ് സംവിധായകൻ.

Taapsee Pannu dedicates award to Loop Lapeta team: സെറ്റിലെ എന്‍റെ ഓരോ സമ്മർദകരമായ ദിവസങ്ങളുടെയും അവസാനം എന്‍റെ മുഖത്തെ പുഞ്ചിരിയോടു കൂടിയാണോ എന്ന് ഉറപ്പാക്കിയ അദ്ദേഹത്തിന്‍റെ ടീം. ഈ ടീം ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ സാവിയുടെ പകുതി പോലും ആകുമായിരുന്നില്ലെന്ന് കരുതുന്നു. ചില സമയങ്ങള്‍ ഞങ്ങള്‍ അര്‍ഹിക്കുന്നതിലും കൂടുതല്‍ ക്രെഡിറ്റ് ഞങ്ങള്‍ക്ക് 'ലൂപ്‌ ലപേട്ട' സിനിമല്‍ നിന്നും ലഭിച്ചു.

സെറ്റിലെ ഏറ്റവും നല്ല ആളുകളുമായി ഇതുവരെ ഞാന്‍ ചെയ്‌തിട്ടില്ലാത്ത മികച്ച സിനിമ. സെറ്റിൽ ഈ വെല്ലുവിളി ഏറ്റെടുക്കാൻ ധൈര്യം കാണിച്ച ധൈര്യമുള്ള ഒരു കൂട്ടം ജനങ്ങള്‍. (ഞാൻ എന്താണ് ഉദ്ദേശിക്കുന്നത്‌ എന്നറിയാൻ നിങ്ങൾ സിനിമ കാണണം.)' -തപ്‌സി പന്നു കുറിച്ചു. തപ്‌സി പന്നുവിന്‍റെ കുറിപ്പിന് നിരവധി താരങ്ങള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിട്ടുണ്ട്.

Taapsee Pannu latest movies: 'ബ്ലര്‍' ആണ് തപ്‌സി പന്നുവിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസായ ചിത്രം. ഡയറക്‌ട് ഒടിടി റിലീസായാണ് ചിത്രം പുറത്തിറങ്ങിയത്. 'ബ്ലറി'ല്‍ ഇരട്ട വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടത്. കാഴ്‌ച വൈകല്യമുള്ള ഒരു പെണ്‍കുട്ടിയുടെ വേഷമായിരുന്നു സിനിമയില്‍ തപ്‌സി പന്നുവിന്‍റേത്‌. രാജ്‌കുമാര്‍ ഹിറാനിയുടെ 'ഡങ്കി' ആണ് താരത്തിന്‍റെ മറ്റൊരു പുതിയ ചിത്രം. സിനിമയില്‍ ഷാരൂഖ് ഖാനാണ് തപ്‌സിയുടെ നായകനായെത്തുക.

Also Read:'കണ്ണില്‍ കാണുന്നത്‌ എന്താണോ അതിനേക്കാള്‍ അപ്പുറമാണ് എപ്പോഴും!' തപ്‌സിയുടെ ബ്ലര്‍ ഒടിടിയില്‍

ABOUT THE AUTHOR

...view details