തിരുവനന്തപുരം : പ്രണയത്തെയും ലൈംഗികതയെയും കുറിച്ചുള്ള കാഴ്‌ചപ്പാടുകള്‍ മാറിമറിയുന്ന കാലഘട്ടമാണിത്. സമകാലിക സിനിമകളിലും ഈ മാറ്റം പ്രകടമാണ്. 27ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിച്ച തീവ്ര ആത്മബന്ധത്തിന്‍റെ ആവിഷ്‌കാരമായ ജാൻ ഗാസ്‌മാന്‍ സംവിധാനം ചെയ്‌ത സ്വിസ് - ജർമൻ ചിത്രമായ '99 മൂൺസ്' ലൈംഗികതയുടെയും പ്രണയത്തിന്‍റെയും പല തലങ്ങളാണ് ലോകത്തോട് വിളിച്ചുപറയുന്നത്.
99 Moons in IFFK : ജീവിതം തന്‍റെ നിയന്ത്രണത്തിലായിരിക്കണമെന്ന് ആഗ്രഹിക്കുന്ന ബിഗ്ന എന്ന 28 കാരിയുടെയും മയക്കുമരുന്നിന് അടിമപ്പെട്ട ഫ്രാങ്ക് എന്ന 33 കാരന്‍റെയും ആത്മബന്ധമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. കാനിൽ ജനപ്രീതി നേടിയ ചിത്രത്തിന്‍റെ ഏഷ്യയിലെ ആദ്യ പ്രദർശനമാണ് ചലച്ചിത്ര മേളയിൽ നടന്നത്. ബിഗ്ന, ഫ്രാങ്ക് എന്നീ രണ്ട് കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് '99 മൂൺസി'ന്‍റെ കഥ മുന്നോട്ടുപോകുന്നത്.
99 Moons review: പ്രണയവും ലൈംഗികതയും തമ്മിലുള്ള വ്യത്യാസമെന്തെന്ന ചോദ്യം ജനിപ്പിക്കാൻ സംവിധായകൻ ജാൻ ഗാസ്‌മാന് സാധിക്കുന്നുണ്ട്. ശാസ്ത്രജ്‍ഞയായ ബിഗ്നയ്ക്ക് തന്‍റേതായ ചില പ്രത്യേക ലൈംഗിക സങ്കൽപ്പങ്ങളും താല്‍പ്പര്യങ്ങളുമുണ്ട്. ബാറിലെ ജീവനക്കാരനായ ഫ്രാങ്ക് ആകട്ടെ സുഹൃത്തുക്കളോടൊപ്പം ജീവിതം ആസ്വദിച്ചുനടക്കുന്ന വ്യക്തിയാണ്.
Swiss German movie 99 Moons : ഇത്തരത്തിൽ വ്യത്യസ്‌ത സാഹചര്യങ്ങളിൽ ജീവിക്കുന്ന ബിഗ്നയ്ക്കും ഫ്രാങ്കിനുമിടയിൽ ഉണ്ടാകുന്ന ഒരു പ്രത്യേക അടുപ്പവും ബന്ധവുമാണ് ചിത്രത്തിൻ്റെ പ്രമേയം. സമൂഹത്തിൽ പ്രണയത്തിനും ലൈംഗികതയ്ക്കും പല നിർവചനങ്ങളും കേൾക്കാം. എന്നാൽ '99 മൂൺസ്' എന്ന ചിത്രത്തിലൂടെ സംവിധായകൻ ലോകത്തോട് വിളിച്ചുപറയുന്നത് നവീനമായ ആശയമാണ്.