കേരളം

kerala

ETV Bharat / entertainment

ബാല തിരക്കഥ മാറ്റി; വണങ്കാനില്‍ നിന്നും പിന്മാറി സൂര്യ - Vanangaan shooting starts

Suriya drops out of Bala upcoming movie: ഒടുവില്‍ ബാലയുടെ ചിത്രത്തില്‍ നിന്നും പിന്മാറി സൂര്യ. 18 വര്‍ഷങ്ങള്‍ക്ക് ശേഷം വണങ്കാന്‍ എന്ന സിനിമയിലൂടെ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്തകള്‍ക്ക് ഇതോടെ പര്യവസാനം...

Suriya drops out of Bala upcoming movie Vanangaan  Suriya drops out of Bala upcoming movie  Suriya drops out of Bala movie  Suriya drops out of Vanangaan  Suriya  Vanangaan  Bala upcoming movie  Bala upcoming movie Vanangaan  വണങ്കാനില്‍ നിന്നും പിന്‍മാറി സൂര്യ  ബാല തിരക്കഥ മാറ്റി  ബാലയുടെ ചിത്രത്തില്‍ നിന്നും പിന്‍മാറി സൂര്യ  വണങ്കാന്‍  ബാല  സൂര്യ  Suriya drops out of Bala upcoming movie Vanangaan  Bala changed Vanangaan script  Vanangaan shooting starts  Vanangaan actors
വണങ്കാനില്‍ നിന്നും പിന്മാറി സൂര്യ

By

Published : Dec 5, 2022, 3:25 PM IST

Suriya drops out of Vanangaan: സംവിധായകന്‍ ബാല ഒരുക്കുന്ന പുതിയ ചിത്രം 'വണങ്കാനി'ല്‍ നിന്നും പിന്മാറി തെന്നിന്ത്യന്‍ സൂപ്പര്‍ താരം സൂര്യ. ബാല തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 'വണങ്കാന്‍' തിരക്കഥയില്‍ ബാല വരുത്തിയ ചില മാറ്റങ്ങളെ തുടര്‍ന്നാണ് സൂര്യയുടെ ഈ പിന്മാറ്റം. ഇതുസംബന്ധിച്ച് ട്വീറ്ററിലൂടെയാണ് ദീര്‍ഘമായ കുറിപ്പ് പങ്കുവച്ച് ബാല രംഗത്തെത്തിയത്. പ്രമുഖ ട്രേഡ് അനലിസ്‌റ്റ് രമേശ്‌ ബാലയും സംവിധായകന്‍റെ കുറിപ്പ് ട്വീറ്റ് ചെയ്‌തിട്ടുണ്ട്.

Bala shares a note on Vanangaan: 'എന്‍റെ സഹോദരന്‍ സൂര്യയ്‌ക്കൊപ്പം 'വണങ്കാന്‍' എന്ന പുതിയ സിനിമ സംവിധാനം ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിച്ചു. എന്നാല്‍ കഥയിലെ ചില മാറ്റങ്ങള്‍ കാരണം ഈ കഥ സൂര്യയ്‌ക്ക് ചേരുമോ എന്ന സംശയം ഇപ്പോള്‍ എനിക്കുണ്ട്. എന്നിലും ഈ കഥയിലും സൂര്യയ്‌ക്ക് പൂര്‍ണ വിശ്വാസമുണ്ട്. ഇത്രയധികം സ്‌നേഹവും ബഹുമാനവും വിശ്വാസവും ഉള്ള എന്‍റെ അനുജന് ഞാന്‍ ഒരു ചെറിയ നാണക്കേട് പോലും ഉണ്ടാക്കരുത് എന്നത് ഒരു സഹോദരന്‍ എന്ന നിലയില്‍ എന്‍റെ കടമ കൂടിയാണ്.

Bala changed Vanangaan script:ഞങ്ങള്‍ രണ്ടു പേരും ചര്‍ച്ച ചെയ്‌ത്‌ 'വണങ്കാന്‍' എന്ന സിനിമയില്‍ നിന്നും സൂര്യ പിന്മാറുമെന്ന് ഏകകണ്‌ഠമായി തീരുമാനിച്ചു. അതില്‍ വല്ലാത്ത സങ്കടം തോന്നിയെങ്കിലും എന്‍റെ താത്‌പര്യം മുന്‍നിര്‍ത്തി എടുത്ത തീരുമാനമായിരുന്നു അത്. 'നന്ദ'യില്‍ ഞാന്‍ കണ്ട സൂര്യയേയും 'പിതാമഹനി'ല്‍ ഞാന്‍ കണ്ട സൂര്യയെ പോലെ തീര്‍ച്ചയായും മറ്റൊരു നിമിഷം നമ്മോടൊപ്പം ചേരും. അല്ലാത്ത പക്ഷം 'വണങ്കാന്‍' ചിത്രീകരണം തുടരും' -ബാല കുറിച്ചു.

Vanangaan shooting starts:18 വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യയും ബാലയും ഒന്നിക്കുന്ന ചിത്രത്തിനായി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. സൂര്യയുടെ പിന്മാറ്റം ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്. തമിഴിലെ മറ്റൊരു താരത്തെ കൊണ്ട് 'വണങ്കാന്‍' പൂര്‍ത്തീകരിക്കാനാണ് ബാലയുടെ തീരുമാനം. ഏപ്രിലില്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു.

Vanangaan actors:കൃതി ഷെട്ടിയാണ് ചിത്രത്തിലെ നായിക. മലയാളി താരം മമിത ബൈജുവും സിനിമയില്‍ സുപ്രധാന വേഷത്തിലെത്തും. ബാലസുബ്രഹ്മണ്യം ഛായാഗ്രഹണവും ജിവി പ്രകാശ് സംഗീതവും നിര്‍വഹിക്കും. സതീഷ് സൂര്യയാണ് എഡിറ്റര്‍.

Also Read:സൂര്യയോ അഭിഷേക് ബച്ചനോ? രത്തന്‍ ടാറ്റയുടെ ബയോപിക്കുമായി സുധ കൊങ്കര

ABOUT THE AUTHOR

...view details