കേരളം

kerala

ETV Bharat / entertainment

പാപ്പന്‍ ഡബ്ബിങ് പൂര്‍ത്തിയാക്കി സുരേഷ്‌ ഗോപി; വീഡിയോ വൈറല്‍ - Pappan cast and crew

Paappan dubbing completed: റിലീസ്‌ കാത്തിരിക്കുന്ന ചിത്രത്തിന്‍റെ ഡബ്ബിംഗ്‌ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സുരേഷ്‌ ഗോപി തന്നെ ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുകയാണ്.

Suresh Gopi starrer Paappan  Paappan dubbing completed  പാപ്പന്‍ ഡബ്ബിംഗ്‌ പൂര്‍ത്തിയാക്കി സുരേഷ്‌ ഗോപി  വീഡിയോ വൈറല്‍  Suresh Gopi dubbing video  Suresh Gopi as Police Officer in Paappan  Pappan cast and crew  Suresh Gopi Joshiy combo
പാപ്പന്‍ ഡബ്ബിംഗ്‌ പൂര്‍ത്തിയാക്കി സുരേഷ്‌ ഗോപി; വീഡിയോ വൈറല്‍

By

Published : Jun 6, 2022, 10:04 AM IST

Paappan dubbing completed: സുരേഷ്‌ ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'പാപ്പന്‍'. പ്രഖ്യാപനം മുതല്‍ മാധ്യമശ്രദ്ധ നേടിയ ചിത്രത്തിന്‍റെ ഓരോ പുതിയ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്‌. റിലീസ്‌ കാത്തിരിക്കുന്ന ചിത്രത്തിന്‍റെ ഡബ്ബിങ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്.

Suresh Gopi dubbing video: സുരേഷ്‌ ഗോപി തന്നെ ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുകയാണ്. ഡബ്ബിങ് പൂര്‍ത്തിയാക്കിയ വിവരം ഫേസ്‌ബുക്കിലൂടെയാണ് താരം ആരാധകരെ അറിയിച്ചിരിക്കുന്നത്‌. ഡബ്ബിങ് പൂര്‍ത്തിയാക്കിയതിന്‍റെ സന്തോഷം പ്രകടമാക്കുന്ന സുരേഷ്‌ ഗോപിയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Suresh Gopi as Police Officer in Paappan: സുരേഷ്‌ ഗോപിയുടെ 252ാം ചിത്രം കൂടിയാണിത്‌. ഏറെ നാള്‍ക്ക്‌ ശേഷം സുരേഷ്‌ ഗോപി പൊലീസ്‌ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് 'പാപ്പന്‍'. ക്രൈം ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ എബ്രഹാം മാത്യു പാപ്പന്‍ ഐപിഎസ്‌ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുക.

Pappan cast and crew: ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിരക്കും. ഇതാദ്യമായാണ് സുരേഷ്‌ ഗോപിയും ഗോകുല്‍ സുരേഷും ഒന്നിച്ചെത്തുന്നത്‌. സണ്ണി വെയ്‌ന്‍, നൈല ഉഷ, കനിഹ, നീത പിള്ള, ആശ ശരത്‌, ടിനിം ടോം, വിജയരാഘവന്‍, ഷമ്മി തിലകന്‍ ചന്ദുനാഥ്‌ തുടങ്ങിയവരും പാപ്പനില്‍‍ അണിനിരക്കും. ആര്‍.ജെ ഷാനാണ് തിരക്കഥാകൃത്ത്‌. അജയ്‌ ഡേവിഡ്‌ കാച്ചപ്പിള്ളി ഛായാഗ്രഹണവും ശ്യാം ശശിധരന്‍ എഡിറ്റിങും നിര്‍വഹിക്കും. ജേക്‌സ്‌ ബിജോയ്‌ ആണ് സംഗീതം.

Suresh Gopi Joshiy combo: ഏഴ്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം ജോഷിയും സുരേഷ്‌ ഗോപിയും വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്‌. 'സലാം കാശ്‌മീരി'ന് ശേഷം സുരേഷ്‌ ഗോപിയും ജോഷിയും ഒന്നിക്കുന്ന ചിത്രമാണിത്‌. 'ലേലം', 'പത്രം', 'വാഴുന്നോര്‍' തുടങ്ങി ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയവയെല്ലാം സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു. 'പൊറിഞ്ചു മറിയം ജോസിന്‌' ശേഷം ജോഷി ഒരുക്കുന്ന ക്രൈം ത്രില്ലര്‍ ചിത്രമാണിത്‌.

Also Read: 'എന്തൊരു മനുഷ്യനാണ്? സുരേഷ് ഗോപിക്ക് അഭിനയിക്കാൻ അറിയില്ല എന്ന സത്യം തിരിച്ചറിഞ്ഞു'

ABOUT THE AUTHOR

...view details