കേരളം

kerala

ETV Bharat / entertainment

കുതിച്ചുയര്‍ന്ന് പാപ്പന്‍ 50 കോടിയിലേക്ക്‌, ഈ ആഴ്‌ച മുതല്‍ യൂറോപ്പിലും - Suresh Gopi Joshiy movies

Paappan enters 25 crore club: 50 കോടി ക്ലബ്ബില്‍ ഇടം പിടിച്ച് സുരേഷ്‌ ഗോപിയുടെ പാപ്പന്‍. ജൂലൈ 29ന്‌ തിയേറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴും മികച്ച പ്രദര്‍ശനം തുടരുകയാണ്

Suresh Gopi movie Paappan  കുതിച്ചുയര്‍ന്ന് പാപ്പന്‍  പാപ്പന്‍ 50 കോടിയിലേക്ക്‌  Paappan enters 25 crore club  0 കോടി ക്ലബ്ബില്‍ ഇടം പിടിച്ച് സുരേഷ്‌ ഗോപിയുടെ പാപ്പന്‍  Paappan box office collection  റിലീസ് ദിനം പാപ്പന്‍  പാപ്പന്‍ കേരളത്തില്‍ നിന്നും സ്വന്തമാക്കിയത്  പാപ്പന്‍ ബോക്‌സ്‌ഓഫീസ്‌ കലക്ഷന്‍  പാപ്പന്‍ ആഗോള ഗ്രോസ്‌ കലക്ഷന്‍  Paappan screaming  Paappan OTT rights  പാപ്പന്‍റെ സാറ്റ്‌ലൈറ്റ് ഒടിടി അവകാശം  Paappan OTT release on Zee 5  സുരേഷ്‌ ഗോപിയുടെ കരിയറിലെ 252ാം ചിത്രമാണ് പാപ്പന്‍  Suresh Gopi as Police Officer in Paappan  സുരേഷ്‌ ഗോപി പൊലീസ്‌ വേഷത്തിലെത്തിയ ചിത്രം  Suresh Gopi Joshiy movies  Gokul Suresh in Suresh Gopi movie
കുതിച്ചുയര്‍ന്ന് പാപ്പന്‍ 50 കോടിയിലേക്ക്‌...

By

Published : Aug 19, 2022, 2:51 PM IST

Updated : Aug 19, 2022, 7:23 PM IST

Paappan enters 25 crore club : സുരേഷ്‌ ഗോപിയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്റര്‍ റിലീസിനെത്തിയ ചിത്രമാണ് 'പാപ്പന്‍'. ജൂലൈ 29ന് പുറത്തിറങ്ങിയ ചിത്രം ഇപ്പോഴും മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുകയാണ്. 20 ദിവസം പിന്നിടുമ്പോഴും അന്‍പതോളം തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം 50 കോടി ക്ലബ്ബില്‍ ഇടം പിടിച്ചു.

Paappan box office collection: റിലീസ് ദിനം മുതല്‍ ബോക്‌സ്‌ഓഫിസില്‍ മിന്നും പ്രകടനമാണ് ചിത്രം കാഴ്‌ചവയ്‌ക്കുന്നത്. 3.16 കോടി രൂപയാണ് റിലീസ് ദിനം പാപ്പന്‍ കേരളത്തില്‍ നിന്നും സ്വന്തമാക്കിയത്. രണ്ടാം ദിനം 3.87 കോടിയും മൂന്നാം ദിനം 4.53 കോടിയും ചിത്രം നേടി. ആദ്യ പത്ത് ദിനങ്ങളില്‍ നിന്നും 31.43 കോടിയാണ് പാപ്പന്‍ ആഗോള ഗ്രോസ്‌ കലക്ഷനായി നേടിയത്.

Paappan screaming : കേരളത്തില്‍ 250ല്‍ അധികം തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. രണ്ടാം വാരത്തില്‍ കേരളത്തിന് പുറത്ത് 600ലധികം സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു. ഈ ആഴ്‌ച ചിത്രം യൂറോപ്പിലും പ്രദര്‍ശനത്തിനെത്തും.

Paappan OTT rights: സീ 5 നെറ്റ്‌വര്‍ക്കാണ് പാപ്പന്‍റെ സാറ്റലൈറ്റ് ഒടിടി അവകാശം സ്വന്തമാക്കിയത്. പാപ്പന്‍റെ അന്യ സംസ്ഥാന വിതരണാവകാശം റെക്കോര്‍ഡ് തുകയ്‌ക്കാണ് വിറ്റുപോയത്. സീയുടെ ഒടിടി പ്ലാറ്റ്‌ഫോമായ സീ 5ലൂടെ ആയിരിക്കും പാപ്പന്‍ സ്‌ട്രീമിംഗ്‌ നടത്തുക. അതേസമയം സിനിമ ഉടന്‍ തന്നെ ഒടിടിയില്‍ എത്തില്ലെന്നാണ് സൂചന.

Paappan OTT release on Zee 5: തിയേറ്ററില്‍ വന്‍ വിജയമാകുന്ന പക്ഷം റിലീസിന്‍റെ 60 ദിവസങ്ങള്‍ പിന്നിട്ട ശേഷം മാത്രമേ സിനിമ ഒടിടിയില്‍ പ്രദര്‍ശിപ്പിക്കാവൂ എന്നാണ്. പാപ്പന്‍ ഒടിടിയിലെത്താന്‍ ചുരുങ്ങിയത് ഒക്‌ടോബര്‍ എങ്കിലും ആകുമെന്നാണ് സൂചന.

Suresh Gopi as Police Officer in Paappan: സുരേഷ്‌ ഗോപിയുടെ കരിയറിലെ 252ാം ചിത്രമാണ് പാപ്പന്‍. ഏറെ നാളുകള്‍ക്ക് ശേഷം സുരേഷ്‌ ഗോപി പൊലീസ്‌ വേഷത്തിലെത്തിയ ചിത്രം കൂടിയാണ്. ക്രൈം ത്രില്ലറായി ഒരുങ്ങിയ ചിത്രത്തില്‍ എബ്രഹാം മാത്യു പാപ്പന്‍ ഐപിഎസ്‌ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.

Suresh Gopi Joshiy movies: 'പൊറിഞ്ചു മറിയം ജോസിന്‌' ശേഷം ജോഷി ഒരുക്കിയ ക്രൈം ത്രില്ലര്‍ ചിത്രമാണ്‌ 'പാപ്പന്‍'. ഒരിടവേളയ്‌ക്ക് ശേഷമാണ് ജോഷിയും സുരേഷ്‌ ഗോപിയും 'പാപ്പനി'ലൂടെ ഒന്നിച്ചത്. ഏഴ്‌ വര്‍ഷങ്ങള്‍ക്ക് മുമ്പ് 2014ല്‍ റിലീസായ സലാം കശ്‌മീരിലാണ് ഇതിന് മുമ്പ് ഇരുവരും ഒന്നിച്ചെത്തിയത്. 'ലേലം', 'പത്രം', 'വാഴുന്നോര്‍' തുടങ്ങി ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയവയെല്ലാം സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു.

Also Read: 'നിന്‍റെ ശബ്‌ദം അഭിനയിച്ചിരിക്കുന്നുവെന്ന് ജോഷി സാര്‍ പറഞ്ഞു'; സംവിധായകര്‍ക്ക് നന്ദി പറഞ്ഞ് സുരേഷ്‌ ഗോപി

Gokul Suresh in Suresh Gopi movie: ഗോകുല്‍ സുരേഷും സിനിമയില്‍ സുപ്രധാന വേഷത്തിലെത്തി. അച്ഛനും മകനും ആദ്യമായി ഒന്നിച്ച ചിത്രമെന്ന പ്രത്യേകതയോട് കൂടിയാണ് 'പാപ്പന്‍' തിയേറ്ററുകളിലെത്തിയത്. നീത പിള്ള, ഗോകുല്‍ സുരേഷ്‌, നൈല ഉഷ, കനിഹ, ആശ ശരത്, ടിനി ടോം, വിജയരാഘവന്‍, ചന്തുനാഥ്, ഷമ്മി തിലകന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു.

ശ്രീ ഗോകുലം മൂവീസിന്‍റെയും ഡേവിഡ്‌ കാച്ചിപ്പിള്ളി പ്രൊഡക്ഷന്‍സിന്‍റെയും ഇഫാര്‍ മീഡിയയുടെയും ബാനറില്‍ ഗോകുലം ഗോപാലനും ഡേവിഡ്‌ കാച്ചപ്പിള്ളിയും റാഫി മതിരയും ചേര്‍ന്നായിരുന്നു നിര്‍മാണം. ആര്‍ജെ ഷാന്‍ ആയിരുന്നു ചിത്രത്തിന്‍റെ രചന. അജയ്‌ കാച്ചിപ്പിള്ളി ഛായാഗ്രഹണവും ശ്യാം ശശിധരന്‍ എഡിറ്റിംഗും നിര്‍വഹിച്ചു. ജേക്‌സ്‌ ബിജോയ്‌ ആയിരുന്നു സംഗീതം.

Last Updated : Aug 19, 2022, 7:23 PM IST

ABOUT THE AUTHOR

...view details