കേരളം

kerala

By

Published : May 18, 2022, 10:52 PM IST

ETV Bharat / entertainment

'ഒരു സ്‌ത്രീ വേണ്ടാന്ന് പറഞ്ഞാല്‍ അതിനര്‍ഥം വേണ്ടാന്ന് തന്നെയാ' ; സുരാജിന്‍റെ ഹെവന്‍ ടീസര്‍

അടുത്തിടെയായി പോലീസ് റോളില്‍ കൂടുതല്‍ പ്രത്യക്ഷപ്പെടുന്നുണ്ട് സുരാജ്. ഡ്രൈവിംഗ് ലൈസന്‍സിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടറായി ശ്രദ്ധേയ പ്രകടനമാണ് താരം കാഴ്‌ചവച്ചത്

suraj venjaramoodu heaven teaser  suraj venjaramoodu movie teaser  suraj venjaramoodu latest news  heaven malayalam movie teaser  സുരാജ് വെഞ്ഞാറമൂട് ഹെവന്‍ ടീസര്‍  ഹെവന്‍ മലയാളം ടീസര്‍  സുരാജ് വെഞ്ഞാറമൂട് ഹെവന്‍ സിനിമ
'ഒരു സ്‌ത്രീ വേണ്ടാന്ന് പറഞ്ഞാല്‍ അതിനര്‍ഥം വേണ്ടാന്ന് തന്നെയാ', സുരാജിന്‍റെ ഹെവന്‍ ടീസര്‍

മലയാളത്തില്‍ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രശംസ നേടിയ താരമാണ് സുരാജ് വെഞ്ഞാറമൂട്. കോമഡി താരത്തില്‍ നിന്നും സീരിയസ് റോളുകളിലേക്കുളള നടന്‍റെ മാറ്റം മിക്കവരെയും അതിശയപ്പെടുത്തി. ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രം മുതലാണ് മികച്ച നിരവധി കഥാപാത്രങ്ങള്‍ സുരാജിനെ തേടിയെത്തിയത്.

ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടറായും നടന്‍ തിളങ്ങി. അടുത്തിടെ ഇറങ്ങിയ ജനഗണമന എന്ന ചിത്രത്തിലും പോലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തിലാണ് സുരാജ് എത്തുന്നത്. സുരാജ് വെഞ്ഞാറമൂടിന്‍റെതായി റിലീസിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ഹെവന്‍.

പൊലീസ് യൂണിഫോമില്‍ നടന്‍ വീണ്ടും എത്തുന്ന ചിത്രത്തിന്‍റെ ടീസര്‍ യൂടൂബില്‍ പുറത്തിറങ്ങിയിരിക്കുകയാണ്. നവാഗതനായ ഉണ്ണി ഗോവിന്ദ് രാജ് സംവിധാനം ചെയ്‌ത ചിത്രത്തില്‍ ജാഫര്‍ ഇടുക്കി, ജോയ് മാത്യു, അലന്‍സിയര്‍, സുധീഷ് എന്നീ താരങ്ങളാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

മികച്ച പ്രതികരണമാണ് ഹെവന്‍ ടീസറിന് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. പിഎസ് സുബ്രഹ്മണ്യനും സംവിധായകനും ചേര്‍ന്നാണ് സിനിമയുടെ രചന നിര്‍വഹിച്ചത്. എഡി ശ്രീകുമാര്‍, രമ ശ്രീകുമാര്‍, കെ കൃഷ്ണന്‍, ടിആര്‍ രഘുരാജ് തുടങ്ങിയവര്‍ ചേര്‍ന്നാണ് നിര്‍മാണം. ജൂണ്‍ മാസത്തിലാണ് സുരാജ് വെഞ്ഞാറമ്മൂട് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.

എം പദ്‌മകുമാര്‍ സംവിധാനം ചെയ്‌ത പത്താം വളവാണ് സുരാജിന്‍റേതായി ഒടുവില്‍ റിലീസ് ചെയ്‌ത സിനിമ. നായകവേഷത്തില്‍ എത്തുന്ന മറ്റ് നിരവധി ചിത്രങ്ങളും നടന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നു. മിമിക്രി രംഗത്ത് നിന്നും സിനിമയില്‍ എത്തിയ സുരാജ് വെഞ്ഞാറമ്മൂട് ടെലിവിഷന്‍ അവതാരകനായും തിളങ്ങിയിട്ടുണ്ട്.

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കരിയര്‍ തുടങ്ങിയ താരം പിന്നീട് മലയാളത്തിലെ മുന്‍നിര കോമഡി താരമായും തിളങ്ങി. വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ മോളിവുഡിലെ മുന്‍നിര നായകനടന്മാരുടെ ഇടയിലാണ് സുരാജ് വെഞ്ഞാറമ്മൂടിന്‍റെ സ്ഥാനം. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, വികൃതി തുടങ്ങിയ സിനിമകളിലെ പ്രകടനത്തിലൂടെ മികച്ച നടനുളള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സുരാജ് നേടിയിരുന്നു.

ഡോ ബിജു സംവിധാനം ചെയ്‌ത പേരറിയാത്തവര്‍ എന്ന സിനിമയിലെ പ്രകടനത്തിനാണ് സുരാജ് ദേശീയ തലത്തിലും മികച്ച നടനായത്.

ABOUT THE AUTHOR

...view details