കേരളം

kerala

ETV Bharat / entertainment

ചിത്രീകരണത്തിനിടെ അപകടം; 20 അടി ഉയരത്തില്‍ നിന്നും വീണ് സ്‌റ്റണ്ട്മാന്‍ മരിച്ചു - വിടുതലൈ ചിത്രീകരണത്തിനിടെ അപകടം

Stuntman Suresh falling from 20 feet while filming: സിനിമ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ സ്‌റ്റണ്ട്മാന്‍ മരിച്ചു. 'വെട്രിമാരന്‍റെ' 'വിടുതലൈ' എന്ന സിനിമയുടെ ഷൂട്ടിനിടെയായിരുന്നു അപകടം.

Stuntman Suresh dies  Vetrimaaran movie Viduthalai  Vetrimaaran movie  Viduthalai  Vetrimaaran  Stuntman Suresh falling from 20 feet  Stuntman Suresh falling from 20 feet while filming  ചിത്രീകരണത്തിനിടെ അപകടം  താഴ്ക്ക് വീണ് സ്‌റ്റണ്ട്മാന്‍ മരിച്ചു  അപകടത്തില്‍ സ്‌റ്റണ്ട്മാന്‍ മരിച്ചു  അപകടത്തില്‍ സ്‌റ്റണ്ട്‌മാന്‍ മരിച്ചു  ഫൈറ്റിങ്‌ പരിശീലകന്‍ സുരേഷ്‌ മരിച്ചു  വെട്രിമാരന്‍റെ ഷൂട്ടിനിടെ അപകടം  വെട്രിമാരന്‍റെ ചിത്രീകരണത്തിനിടെ അപകടം  ചിത്രീകരണത്തിനിടെ സ്‌റ്റണ്ട്‌മാന്‍ മരിച്ചു  വിടുതലൈ  വിടുതലൈ ലൊക്കേഷന്‍ അപകടം  വിടുതലൈ ചിത്രീകരണത്തിനിടെ അപകടം  വിടുതലൈ ഷൂട്ടിനിടെ സ്‌റ്റണ്ട്‌മാന്‍ മരിച്ചു
ചിത്രീകരണത്തിനിടെ അപകടം; 20 അടി ഉരത്തില്‍ നിന്നും താഴ്ക്ക് വീണ് സ്‌റ്റണ്ട്മാന്‍ മരിച്ചു

By

Published : Dec 5, 2022, 5:35 PM IST

Updated : Dec 5, 2022, 7:06 PM IST

വിജയ്‌ സേതുപതി നായകനായെത്തുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ സ്‌റ്റണ്ട്‌മാന്‍ മരിച്ചു. സംഘട്ടന സംവിധാന സംഘത്തിലെ ഫൈറ്റിങ്‌ പരിശീലകന്‍ സുരേഷ്‌ (54) ആണ് മരിച്ചത്. ചെന്നൈയ്‌ക്ക് സമീപം കേളമ്പാക്കത്ത് വച്ചായിരുന്നു അപകടം.

സംവിധായകന്‍ വെട്രിമാരന്‍റെ 'വിടുതലൈ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. തീവണ്ടി അപകട ദൃശ്യം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. ക്രെയിനിന്‍റെ ഇരുമ്പ് വടം പൊട്ടിയാണ് അപകടം ഉണ്ടായത്.

ഇരുമ്പ് വടം പൊട്ടി 20 അടിയോളം ഉയരത്തിൽ നിന്നും സുരേഷ് താഴേക്ക് വീണു. സുരേഷിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ജയമോഹന്‍റെ 'തുണൈവന്‍' എന്ന ചെറുകഥയെ ആസ്‌പദമാക്കി വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വിടുതലൈ'. രണ്ട് വര്‍ഷമായി 'വിടുതലൈ'യുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. വെട്രിമാരന്‍ തന്നെയാണ് സിനിമയുടെ തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. ആര്‍ എസ് ഇര്‍ഫോടെയ്‌ന്‍മെന്‍റിന്‍റെ ബാനറില്‍ എല്‍റെഡ് കുമാര്‍ ആണ് സിനിമയുടെ നിര്‍മാണം.

രണ്ട്‌ ഭാഗങ്ങളായാണ് ചിത്രം തിയേറ്ററുകളിലെത്തുക. രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണമാണ് ഇപ്പോള്‍ നടക്കുന്നത്. ഗൗതം വാസുദേവ് മേനോന്‍, സൂരി, പ്രകാശ് രാജ്, രാജീവ് മേനോന്‍, ഭവാനി ശ്രീ, ചേതന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

Last Updated : Dec 5, 2022, 7:06 PM IST

ABOUT THE AUTHOR

...view details