Pathaan gross collection: റിലീസ് കഴിഞ്ഞ് ഒരാഴ്‌ച പിന്നിടുമ്പോഴും ഷാരൂഖ് ഖാന്‍റെ പഠാന്‍ ബോക്‌സോഫിസില്‍ കുതിക്കുന്നു. പഠാന്‍റെ ഏഴ് ദിന ആഗോള ബോക്‌സോഫിസ് കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 634 കോടി രൂപയാണ് പഠാന്‍റെ ഏഴ് ദിന ആഗോള ഗ്രോസ് കലക്ഷന്‍. ട്രേഡ് അനലിസ്‌റ്റ് തരണ്‍ ആദര്‍ശ് ആണ് ഇക്കാര്യം ട്വീറ്റിലൂടെ പങ്കുവച്ചിരിക്കുന്നത്.
Pathaan Indian box office collection: ജനുവരി 25നാണ് പഠാന്‍ തിയേറ്ററുകളിലെത്തിയത്. പഠാന്‍റെ ഏഴാം ദിനത്തിലെ ഇന്ത്യന്‍ ബോക്‌സോഫിസ് കലക്ഷനും പുറത്തുവന്നിട്ടുണ്ട്. 23 കോടി രൂപയാണ് ഇന്ത്യന്‍ ബോക്‌സോഫിസില്‍ പഠാന്‍ ഏഴാം ദിവസം നേടിയത്. (പഠാന്‍ ഹിന്ദി പതിപ്പ്- 22 കോടി രൂപ, മറ്റുള്ള എല്ലാ ഡബ്‌ഡ് വേര്‍ഷനുകള്‍- ഒരു കോടി രൂപ).
Pathaan 7th day collection: ഏഴാം ദിനത്തില്‍ പഠാന്‍റെ ഓവര്‍സീസ് ഗ്രോസ് കലക്ഷന്‍ 15 കോടി രൂപയാണ്. 29.27 മില്യണ്‍ ഡോളറാണ് (അതായത് 238.5 കോടി രൂപ) ഏഴ് ദിവസം കൊണ്ട് വിദേശത്ത് നിന്നും പഠാന്‍ നേടിയത്. ഇതുവരെയുള്ള പഠാന്‍റെ ഇന്ത്യന്‍ കലക്ഷന്‍ 330.25 കോടി രൂപയാണ്. (ഹിന്ദി പതിപ്പിന് 318.50 കോടി രൂപയും മറ്റ് ഡബ്ബ് ചെയ്‌ത പതിപ്പുകള്‍ക്ക് 11.75 കോടി രൂപയുമാണ് ചിത്രം നേടിയത്.)
Pathaan box office collection: 7 ദിവസം കൊണ്ട് 'പത്താൻ' 29.27 മില്യൺ ഡോളർ (238.5 കോടി രൂപ) വിദേശ രാജ്യങ്ങളിൽ നിന്ന് മാത്രം നേടിയപ്പോൾ, ഇന്ത്യയിലെ മൊത്തം കലക്ഷൻ 200 കോടിയാണ്. 330.25 (ഹിന്ദി - 318.50 കോടി രൂപ, ഡബ് പതിപ്പുകള്‍ക്ക് - 11.75 കോടി രൂപ).
Pathaan world wide collection report: പഠാന്‍ ആഗോള ബോക്‌സോഫിസ് കലക്ഷന്‍ കണക്കുകള്‍ ഇങ്ങനെ-
1. പഠാന്‍ ആഗോള ഗ്രോസ് കലക്ഷന്‍ ദിവസം 7: 43 കോടി (28 കോടി ഇന്ത്യന്‍ കലക്ഷന്‍ + 15 കോടി ഓവര്‍സീസ്)