74th Republic Day : വര്‍ണാഭമായ ചടങ്ങുകളോടെയാണ് രാജ്യം 74ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചത്. ഡല്‍ഹിയില്‍ പരേഡ് നടക്കുന്ന പ്രധാന പാതയുടെ പേര് 'രാജ്‌പഥ്' എന്നതിന് പകരം 'കര്‍ത്തവ്യപഥ്' എന്ന് നാമകരണം ചെയ്‌ത ശേഷമുള്ള ആദ്യ റിപ്പബ്ലിക് ദിനാഘോഷം കൂടിയായിരുന്നു ഇത്തവണത്തേത്. പുതിയ ഇന്ത്യ, സ്‌ത്രീ ശാക്‌തീകരണം എന്നീ വിഷയങ്ങളെ മുന്‍നിര്‍ത്തിയായിരുന്നു 2023ലെ റിപ്പബ്ലിക് ദിനാഘോഷം.
Republic Day 2023 : ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 1950 ജനുവരി 26നാണ് രാജ്യം ആദ്യമായി റിപ്പബ്ലിക് ദിനം ആചരിച്ചത്. ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്ന ദിനമാണ് റിപ്പബ്ലിക് ദിനമായി ആചരിക്കുന്നത്. അതിനാല്‍ ഈ ദിനം എല്ലാ പൗരന്‍മാര്‍ക്കും വളരെ പ്രധാനമാണ്. ഈ റിപ്പബ്ലിക് ദിനം കടന്നുപോകുമ്പോള്‍ ചില ദേശഭക്തി ഗാനങ്ങളെ ഓര്‍ത്തെടുക്കാം. ഇന്ത്യന്‍ സിനിമയില്‍ നിരവധി ദേശഭക്തി ഗാനങ്ങളുണ്ട്.
1. തേരി മിട്ടി
2019ല്‍ പുറത്തിറങ്ങിയ 'കേസരി' എന്ന ആല്‍ബത്തിലെ ഗാനമാണ് 'തേരി മിട്ടി'. പഞ്ചാബി ഭാഷയിലെ ശക്തമായ വരികളിലൂടെ ഹൃദ്യമായ സംഗീതത്താല്‍ സൈനികരുടെ ത്യാഗത്തെ ആദരിക്കുകയാണ് ഈ ഗാനത്തിലൂടെ. രാജ്യത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ പൊലിഞ്ഞ അനേകം ജീവിതങ്ങളെക്കുറിച്ച് ഈ ഗാനം ഏവരെയും ഓര്‍മിപ്പിക്കുന്നു. മനോജ് മുന്‍തഷിരുടെ വരികള്‍ക്ക് ആര്‍ക്കോ പ്രാവോ മുഖര്‍ജിയുടെ സംഗീതത്തില്‍ പഞ്ചാബി ആര്‍ട്ടിസ്‌റ്റ് ബി പ്രാക് ആണ് 'തേരി മിട്ടി' ആലപിച്ചിരിക്കുന്നത്. ബോളിവുഡ് താരം പരിണീതി ചോപ്രയാണ് ഈ ഗാനത്തിന്‍റെ ഫീമെയില്‍ വേര്‍ഷന്‍ പാടിയത്.
2. ഏ വതന്‍
2018ല്‍ പുറത്തിറങ്ങിയ 'റാസി' എന്ന സിനിമയിലെ ദേശ സ്‌നേഹം ഉണര്‍ത്തുന്ന ഗാനമാണ് 'ഏ വതന്‍'. സുനിധി ചൗഹാനും അരിജിത് സിങ്ങും ചേര്‍ന്നാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്. ഗുൽസാറും അല്ലാമ ഇഖ്‌ബാലും ചേര്‍ന്ന് രചിച്ച ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ശങ്കര്‍ എഹ്‌സാന്‍ ലോയ് ആണ്. രാജ്യവുമായുള്ള വ്യക്തിയുടെ ബന്ധത്തെയാണ് ഗാനം ദൃശ്യവത്കരിക്കുന്നത്. സെഹ്മത് ഖാന്‍ എന്ന കഥാപാത്രത്തെയാണ് ഗാന രംഗത്തില്‍ ആലിയ ഭട്ട് അവതരിപ്പിക്കുന്നത്.