കേരളം

kerala

By

Published : Jul 1, 2023, 2:04 PM IST

ETV Bharat / entertainment

Sivakarthikeyan Maaveeran| ശിവകാർത്തികേയന്‍റെ 'മാവീരൻ'; ആരാധകർ കാത്തിരുന്ന ട്രെയിലർ റിലീസ് നാളെ

ശിവകാര്‍ത്തികേയൻ നായകനായ 'മാവീരൻ' മഡോണി അശ്വിനാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ ട്രയിലർ നാളെയെത്തും.

p  Sivakarthikeyan movie Maaveeran trailer  Sivakarthikeyan movie Maaveeran  Sivakarthikeyan  Maaveeran trailer  Maaveeran  ശിവകാര്‍ത്തികേയൻ നായകനായ മാവീരൻ  മാവീരൻ  ശിവകാര്‍ത്തികേയൻ  ട്രെയിലർ റിലീസ് നാളെ  ട്രെയിലർ റിലീസ്  മാവീരൻ ട്രെയിലർ റിലീസ് നാളെ  മാവീരൻ ട്രെയിലർ  മാവീരൻ ട്രെയിലർ റിലീസ്  മാവീരൻ ട്രെയിലർ ജൂലൈ രണ്ടിന്  Sivakarthikeyan Maaveeran trailer on july 2
Sivakarthikeyan Maaveeran| ശിവകാർത്തികേയന്‍റെ 'മാവീരൻ'; ആരാധകർ കാത്തിരുന്ന ട്രെയിലർ റിലീസ് നാളെ

മിഴ് സിനിമ ലോകത്ത് ഏറെ ജനപിന്തുണയുള്ള താരങ്ങളില്‍ ഒരാളാണ് യുവ താരനിരയില്‍ ശ്രദ്ധേയനായ ശിവകാർത്തികേയൻ (Sivakarthikeyan). താരതത്തിന്‍റെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'മാവീരൻ' (Maaveeran). ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാഴ്‌ത്തുന്ന പുതിയ അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ.

ശിവകാര്‍ത്തികേയൻ നായകനായ 'മാവീരൻ' സിനിമയുടെ ട്രെയിലര്‍ ജൂലൈ രണ്ടിന് പുറത്തു വിടുമെന്നാണ് അണിയറ പ്രവർത്തകരുടെ അറിയിപ്പ്. മഡോണി അശ്വിനാണ് 'മാവീരൻ' സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ തിരക്കഥയും മഡോണി അശ്വിന്‍റേതാണ്.

ഉദയ‍നിധി സ്റ്റാലിന്‍റെ ഉടമസ്ഥതയിലുള്ള റെഡ്‍ ജയന്‍റ് മൂവീസ് ആണ് ഈ ശിവകാര്‍ത്തികേയൻ ചിത്രം തമിഴ്‌നാട്ടില്‍ വിതരണം ചെയ്യുക. ജൂലൈ 14 ന് ആണ് 'മാവീരൻ' സിനിമയുടെ റിലീസ്. ചിത്രത്തിന്‍റെ ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത് ആമസോണ്‍ പ്രൈം വീഡിയോയാണ്.

സംവിധായകൻ എസ് ശങ്കറിന്‍റെ മകള്‍ അദിതിയാണ് ചിത്രത്തില്‍ നായികയാകുന്നത്. വിധു അയ്യണ്ണയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഭരത് ശങ്കറാണ് സംഗീത സംവിധായകൻ. സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കിയെന്ന് ശിവകാര്‍ത്തികേയൻ നേരത്തെ അറിയിച്ചിരുന്നു.

അതേസമയം 'പ്രിൻസ്' ആണ് ശിവകാര്‍ത്തികേയൻ നായകനായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. അനുദീപ് കെ വി സംവിധാനം ചെയ്‌ത 'പ്രിൻസ്' ക്ലീൻ യു സര്‍ട്ടിഫിക്കറ്റോടെ ഒരു റൊമാന്‍റിക് കോമഡി ചിത്രമായാണ് പ്രേക്ഷകർക്കരികിൽ എത്തിയത്. എന്നാൽ ചിത്രത്തിന് തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടാനായില്ല. യുക്രൈൻ താരം മറിയ റ്യബോഷ്‍പ്‍ക നായികയായ ചിത്രം നിര്‍മിച്ചത് ശ്രീ വെങ്കടേശ്വരൻ സിനിമാസ് എല്‍എല്‍പി ആണ്. സത്യരാജും 'പ്രിൻസിൽ' പ്രധാന വേഷത്തിൽ എത്തിയിരുന്നു.

അതേസമയം കമല്‍ഹാസൻ നിര്‍മിക്കുന്ന തമിഴ് ചിത്രത്തിൽ ശിവകാര്‍ത്തികേയനാണ് നായകനാകുന്നത്. തമിഴ് ആക്ഷന്‍ ക്രൈം ചിത്രമായ 'റംഗൂണി'ലൂടെ ശ്രദ്ധ നേടിയ രാജ്‍കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സോണി പിക്ചേഴ്‌സ് ഫിലിംസ് ഇന്ത്യയും നിർമാണ പങ്കാളികളാണ്. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറിലുള്ള ചിത്രത്തിന്‍റെ ഷൂട്ടിങ് കശ്‍മിരില്‍ പുരോഗമിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിന് പുറമെ 'അയലാൻ' എന്ന ചിത്രവും ശിവകാര്‍ത്തികേയന്‍റേതായി റിലീസിന് ഒരുങ്ങുന്നുണ്ട്. ആര്‍ രവികുമാർ സംവിധാനം ചെയ്യുന്ന 'അയലാൻ' ഒരു സയൻസ് ഫിക്ഷൻ ചിത്രമാണ്. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകൻ. ദീപാവലി റിലീസായി ചിത്രം പ്രേക്ഷകരിൽ എത്തും.

ഇന്ത്യൻ ക്രിക്കറ്റ് താരമായ നടരാജന്‍റെ ജീവിത കഥ പറയുന്ന സിനിമയിലും ശിവകാര്‍ത്തികേയൻ നായകനാകുമെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകൾ പുറത്ത് വന്നിരുന്നു. ഒരു വാര്‍ത്ത സമ്മേളനത്തിനിടെ നടരാജൻ തന്നെയാണ് ഇക്കാര്യം പറഞ്ഞത്. അതേസമയം ശിവകാര്‍ത്തികേയൻ തന്നെ ഈ ജീവചരിത്ര സിനിമ സംവിധാനം ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെയും വന്നിട്ടില്ല. 2020 ഡിസംബറിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമില്‍ ടി നടരാജൻ അരങ്ങേറ്റം കുറിക്കുന്നത്. തമിഴ്‌നാനാട് ക്രിക്കറ്റ് ടീമിന്‍റെയും ഭാഗമാണ് ടി നടരാജൻ.

READ ALSO:'മാവീരൻ' വരുന്നു ; വീഡിയോ അപ്‌ഡേഷനുമായി അണിയറ പ്രവർത്തകർ

ABOUT THE AUTHOR

...view details