കേരളം

kerala

ETV Bharat / entertainment

മാസ് ആക്ഷനും പഞ്ച് ഡയലോഗുകളുമായി ചിമ്പു ; 'പത്തുതല' ട്രെയിലര്‍

'പത്തുതല' ട്രെയിലറില്‍ എ.ആര്‍ റഹ്മാന്‍റെ സ്‌കോറും. ചിത്രത്തിന്‍റെ റിലീസ് തീയതി പുറത്ത്.

Silambarasan TR starrer Pathu Thala  Pathu Thala official trailer released  Pathu Thala official trailer  Pathu Thala  Pathu Thala trailer  Silambarasan TR  Silambarasan  പത്തു തല ട്രെയിലര്‍ അത്യുഗ്രം  പത്തു തല ട്രെയിലര്‍  പത്തു തല  മാസ് ആക്ഷനും പഞ്ച് ഡയലോഗുകളുമായി ചിമ്പു  പഞ്ച് ഡയലോഗുകളുമായി ചിമ്പു  ചിമ്പു  പത്തു തലയുടെ റിലീസ് തീയതി  പത്തു തലയുടെ റിലീസ്  പത്തു തല ട്രെയിലറില്‍
മാസ് ആക്ഷനും പഞ്ച് ഡയലോഗുകളുമായി ചിമ്പു

By

Published : Mar 19, 2023, 11:25 AM IST

തെന്നിന്ത്യന്‍ സൂപ്പര്‍ താരം ചിമ്പുവിന്‍റെ റിലീസിനൊരുങ്ങുന്ന ചിത്രമായ 'പത്തുതല'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു ഗ്യാങ്‌സ്‌റ്റര്‍ ചിത്രമാണ് 'പത്തുതല' എന്നാണ് 2.16 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ നല്‍കുന്ന സൂചന. ചിമ്പുവിന്‍റെ മാസ്‌ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും പഞ്ച് ഡയലോഗുകള്‍ കൊണ്ടും സമ്പന്നമാണ് ട്രെയിലര്‍. എ.ആര്‍ റഹ്മാന്‍റെ സ്‌കോറാണ് ട്രെയിലറിലെ ഹൈലൈറ്റുകളില്‍ ഒന്ന്.

സിനിമയുടെ റിലീസ് തീയതിയും അണിണയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ഒബേലി എന്‍ കൃഷ്‌ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമ മാര്‍ച്ച് 30നാണ് തിയേറ്ററുകളിലെത്തുക. ശേഷം ചിത്രം ഒടിടിയിലുമെത്തും. ആമസോണ്‍ പ്രൈം ആണ് 'പത്തുതല'യുടെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

'പത്തുതല'യുടെ ചിത്രീകരണം ഇതിനോടകം തന്നെ പൂര്‍ത്തിയായിട്ടുണ്ട്. ചിമ്പു നായകനാകുന്ന ചിത്രത്തില്‍ ഗൗതം കാര്‍ത്തിക്കും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അമീര്‍ എന്ന ഏറെ നിഗൂഢതകള്‍ നിറഞ്ഞ കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഗൗതം കാര്‍ത്തിക് അവതരിപ്പിക്കുക. ചിത്രത്തിലെ ഗൗതം കാര്‍ത്തിക്കിന്‍റെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ അണിയറപ്രവര്‍ത്തകര്‍ നേരത്തെ പുറത്തുവിട്ടിരുന്നു.

സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍, പ്രിയ ഭവാനി ശങ്കര്‍, ടിജെ അരുണാചലം എന്നിവരും സിനിമയില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. നെഗറ്റീവ് ഷെയ്‌ഡുള്ള കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഗൗതം വാസുദേവ് മേനോന്‍ അവതരിപ്പിക്കുന്നത് എന്നാണ് സൂചന. അടുത്തിടെ ഗൗതം വാസുദേവ് മേനോന്‍റെ ജന്മദിനത്തോടനുബന്ധിച്ച് അണിയറപ്രവര്‍ത്തകര്‍ 'പത്തുതല'യിലെ അദ്ദേഹത്തിന്‍റെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്തുവിട്ടിരുന്നു.

ചിമ്പുവും ഗൗതം വാസുദേവ് മോനോനും ഇതാദ്യമായല്ല ഒരുമിക്കുന്നത്. ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്‌ത 'അച്ചം എൻബദ് മടമയ്യടാ', 'വിണ്ണൈത്താണ്ടി വരുവായ', 'വെന്ത് തനിന്തത് കാട് ഭാഗം 1' എന്നീ സിനിമകളില്‍ ചിമ്പു നായകനായി എത്തിയിരുന്നു.

ഫറൂഖ് ജെ ബാഷയാണ് 'പത്തുതല'യ്‌ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. പ്രവീണ്‍ കെ എല്‍ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. എആര്‍ റഹ്മാനാണ് സംഗീതം. സോണി മ്യൂസിക് ആണ് സിനിമയുടെ ഓഡിയോ റൈറ്റ്സ്‌ സ്വന്തമാക്കിയിരിക്കുന്നത്. കെ.ഇ ജ്ഞാനവേൽരാജയും ജയന്തിലാൽ ഗാഡയും ചേർന്നാണ് നിര്‍മാണം.

കന്നഡ ചിത്രം 'മഫ്‌തി'യുടെ (2017) തമിഴ് റീമേക്കാണ് 'പത്തുതല'. 'മഫ്‌തി'യില്‍ ശിവരാജ്‌കുമാർ അവതരിപ്പിച്ച കഥാപാത്രത്തെയാണ് 'പത്തുതല'യില്‍ ചിമ്പു അവതരിപ്പിക്കുക.

Also Read:ഗൗതം വാസുദേവ് മേനോന് 'പത്തു തല' ടീമിന്‍റെ പിറന്നാള്‍ സമ്മാനം; പോസ്‌റ്റര്‍ ശ്രദ്ധേയം

അടുത്തിടെ ശ്രീലങ്കന്‍ തമിഴ്‌ പെണ്‍കുട്ടിയുമായി ചിമ്പുവിന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് താരം രംഗത്തെത്തി.

'ശ്രീലങ്കൻ തമിഴ് പെൺകുട്ടിയുമായി വിവാഹ നിശ്ചയം നടത്തിയെന്ന വാർത്ത അടിസ്ഥാന രഹിതമാണ്. വിവാഹം പോലുള്ള സ്വകാര്യ വിഷയങ്ങളില്‍ സ്ഥിരീകരണം നടത്തിയ ശേഷം മാത്രം വാര്‍ത്ത നല്‍കണമെന്ന് മാധ്യമ സുഹൃത്തുക്കളോട് അഭ്യർഥിക്കുകയാണ്. കല്യാണവുമായി ബന്ധപ്പെട്ട് ഒരു നല്ല വാർത്ത ഉണ്ടാകുമ്പോൾ മാധ്യമ സുഹൃത്തുക്കളെ ആദ്യം അറിയിക്കുന്നതായിരിക്കും' - ഇപ്രകാരമായിരുന്നു ഔദ്യോഗിക പ്രസ്‌താവന.

ABOUT THE AUTHOR

...view details