കേരളം

kerala

ETV Bharat / entertainment

'എട്ട് വയസുള്ള കുഞ്ഞുണ്ട്, പേര് സിയല്‍' ; വെളിപ്പെടുത്തി ഷൈന്‍ ടോം ചാക്കോ

തന്‍റെ കുഞ്ഞിന് എട്ട് വയസായെന്നും സിയല്‍ എന്നാണ് പേരെന്നും ഷൈന്‍ പറയുന്നു. അടിയുടെ റിലീസിന് ഒരു ദിവസം ബാക്കിനില്‍ക്കെയാണ് ഷൈനിന്‍റെ പുതിയ വെളിപ്പെടുത്തല്‍ വൈറലാകുന്നത്

മകളെ കുറച്ച് വെളിപ്പെടുത്തി ഷൈന്‍ ടോം ചാക്കോ  ഷൈന്‍ ടോം ചാക്കോ  വെളിപ്പെടുത്തി ഷൈന്‍ ടോം ചാക്കോ  ഷൈന്‍  Shine Tom Chacko reveals about his wife  Shine Tom Chacko reveals  Shine Tom Chacko reveals about his child  Shine Tom Chacko reveals about his daughter  Shine Tom Chacko  ഷൈന്‍ പറയുന്നു  ഷൈനിന്‍റെ പുതിയ വെളിപ്പെടുത്തല്‍
8 വയസ്സായ മകളെ കുറച്ച് വെളിപ്പെടുത്തി ഷൈന്‍ ടോം ചാക്കോ

By

Published : Apr 13, 2023, 7:43 AM IST

Updated : Apr 13, 2023, 9:24 AM IST

ഷൈന്‍ ടോം ചാക്കോയുടേതായി റിലീസിനെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'അടി'. അഹാന കൃഷ്‌ണകുമാര്‍ നായികയാകുന്ന 'അടി' നാളെയാണ് (ഏപ്രില്‍ 14) തിയേറ്ററുകളില്‍ എത്തുന്നത്. റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ 'അടി'യുടെ ട്രെയിലറും ഗാനങ്ങളും ഇതിനോടകം തന്നെ ശ്രദ്ധ നേടിയിരുന്നു.

എന്നാല്‍ ഇപ്പോള്‍, സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഷൈന്‍ ടോം ചാക്കോ തന്‍റെ വ്യക്തി ജീവിതത്തെ കുറിച്ച് പറഞ്ഞ കാര്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. തനിക്കൊരു കുഞ്ഞുണ്ടെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷൈനിന്‍റെ വെളിപ്പെടുത്തല്‍.

തന്‍റെ കുഞ്ഞിന് ഇപ്പോള്‍ എട്ട് വയസായെന്നും സിയല്‍ എന്നാണ് പേരെന്നും താരം പറയുന്നു. വിവാഹ മോചനം നേടിയതിനാല്‍ തന്‍റെ കുഞ്ഞ് അമ്മയ്‌ക്കൊപ്പമാണെന്നും കുഞ്ഞ് സന്തോഷമായി ഇരിക്കുന്നുവെന്നും ഷൈന്‍ പറഞ്ഞു. 'അടി' എങ്ങനെ ഉണ്ടാകും എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെയായിരുന്നു കുഞ്ഞിനെ കുറിച്ച് ഷൈന്‍ വാചാലനായത്.

'എങ്ങനെ ഉണ്ടായിരുന്നു കല്യാണം. എനിക്ക് ഒരു പെണ്‍കുട്ടിയോട് പെരുമാറാന്‍ അറിയില്ലെന്ന് മനസിലായില്ലേ. താലികെട്ടാന്‍ അഹാന പഠിപ്പിച്ചു. എന്നാല്‍ കെട്ടിപ്പിടിക്കാന്‍ മാത്രം പഠിപ്പിച്ചില്ല. എനിക്ക് ആണേല്‍ സ്‌ത്രീകളോട് ഇടപഴകി പരിചയം ഇല്ലല്ലോ. കല്യാണം കഴിച്ച് ഒരു കൊച്ചുണ്ടായി. എന്നാല്‍ മറന്നു പോയി. ഇനി ആദ്യം മുതല്‍ പഠിക്കണം.

കുഞ്ഞ് സന്തോഷമായി ഇരിക്കുന്നു. എട്ട് വയസാണ്. സിയല്‍ എന്നാണ് പേര്. അവര്‍ ഈ ഭൂഖണ്ഡത്തിലേ ഇല്ല. അല്ലെങ്കിലും സെപ്പറേറ്റഡായി കഴിഞ്ഞാല്‍ കുട്ടികള്‍ ഏതെങ്കിലും ഒരു സൈഡില്‍ നിന്ന് വളരുന്നതാണ് നല്ലത്. അല്ലെങ്കില്‍ 10 ദിവസം അവിടെ നിന്നിട്ട് ഇവിടുത്തെ കുറ്റവും ഇവിടെ നിന്ന് അവിടുത്തെ കുറ്റവും കേട്ട് വളരേണ്ടി വരും.

കുട്ടി ആകെ വിഷമിച്ച് പോകില്ലേ. ഒരു കുറ്റം മാത്രം കേട്ട് വളര്‍ന്നാല്‍ പിന്നെയും നല്ലത്. കുറ്റം പറയും എന്നല്ല. പക്ഷേ നമ്മള്‍ ആരുടെയും കുറ്റം പറയില്ലല്ലോ. എനിക്ക് വിഷമമില്ല ഒരു കാര്യത്തിലും. എല്ലാവരും സമാധാനത്തോടെ ജീവിക്കുകയല്ലേ. അതില്‍ നമ്മള്‍ സന്തോഷിക്കുകയല്ലേ വേണ്ടത്' -ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

തനിക്ക് സ്‌ത്രീകളോട് ഇടപഴകി പരിചയം ഇല്ലെന്ന് പറയുമ്പോഴും അടിയില്‍ ഷൈന്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രം അല്‍പം റൊമാന്‍റിക് ആണ്. പ്രശോഭ്‌ വിജയന്‍ ആണ് ചിത്രത്തിന്‍റെ സംവിധാനം. 'അന്വേഷണം', 'ലില്ലി' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രശോഭ്‌ വിജയന്‍ സംവിധാനം ചെയ്‌ത ചിത്രം കൂടിയാണ് 'അടി'. വേഫാറര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനാണ് സിനിമയുടെ നിര്‍മാണം. 'വരനെ ആവശ്യമുണ്ട്', 'കുറുപ്പ്', 'മണിയറയിലെ അശോകന്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വേഫാറര്‍ ഫിലിംസിന്‍റെ ബാനറില്‍ ഒരുങ്ങുന്ന സിനിമയാണ് അടി.

Also Read:'തോനെ മോഹങ്ങളു'മായി അഹാനയും ഷൈന്‍ ടോം ചാക്കോയും; അടിയിലെ മെലഡി ഗാനം ശ്രദ്ധേയം

ബിറ്റോ ഡേവിഡ്‌, ധ്രുവന്‍, ശ്രീകാന്ത് ദാസന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. രതീഷ്‌ രവിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'സുഡാനി ഫ്രം നൈജീരിയ' ഫെയിം നൗഫല്‍ എഡിറ്റിങ്ങും ഫായിസ് സിദ്ദിഖ് ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു.

'നീലവെളിച്ചം', 'ലൈവ്', 'ആറാം തിരുകല്‍പ്പന', 'വെള്ളേപ്പം' എന്നിവയാണ് താരത്തിന്‍റേതായി റിലീസിനൊരുങ്ങുന്ന മറ്റ് പ്രൊജക്‌ടുകള്‍. 'ദസറ' ആണ് താരത്തിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസിനെത്തിയ ചിത്രം. ക്രിസ്‌റ്റഫര്‍, അയ്യര്‍ കണ്ട ദുബൈ, ജിന്ന്, ബൂമറാങ് എന്നീ സിനിമകളിലും ഷൈന്‍ ടോം ചാക്കോ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.

Last Updated : Apr 13, 2023, 9:24 AM IST

ABOUT THE AUTHOR

...view details